
ഇതുവരെ മനോരമ ഒരു ഖേദ പ്രകടനവും നടത്തിയിട്ടില്ല ! വരാനിരിക്കുന്ന എല്ലാപ്രതിസന്ധികളെ കുറിച്ച് തിരിച്ചറിഞ്ഞിട്ടും മണികണഠനോടൊപ്പം ! വിമർശനവുമായി ഹരീഷ് പേരടി !
മലയാള നാടക വേദികളിൽ തുടങ്ങി ഇന്ന് തെന്നിന്ത്യൻ സിനിമ രംഗത്ത് തന്നെ ശ്രദ്ധ നേടിയ അഭിനേതാവാണ് ഹരീഷ് പേരടി ഒരു നടൻ എന്നതിനപ്പുറം സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ മുഖം നോക്കാതെ തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാറുള്ള അദ്ദേഹത്തിന്റെ എല്ലായ് പോസ്റ്റുകളും വളരെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഇപ്പോഴിതാ നടൻ മണികണ്ഠനെ പിന്തുണച്ച് അദ്ദേഹം പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രാദ്ധ നേടുന്നത്, നടൻ കൂടിയായ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായ വാര്‍ത്തക്ക് മനോരമ നൽകിയത് നടൻ മണികണ്ഠന്‍ ആര്‍ ആചാരിയുടേതായിരുന്നു.
പാത്രത്തിൽ തന്റെ ഫോട്ടോ ചേർത്ത് വന്ന വാർത്തക്ക് ഏതിന്റെ മണികണ്ഠൻ ഇപ്പോൾ നിയമനടപടിക്ക് ഒരുങ്ങുകയാണ്. മലയാള മനോരമയുടെ മലപ്പുറം എഡിഷനിലെ വാര്‍ത്തയിലായിരുന്നു ഇത്. അനധികൃത സ്വത്ത് സമ്പാദനക്കേസ്; നടന്‍ മണികണ്ഠനു സസ്‌പെന്‍ഷന്‍ എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. നടന്‍ കൂടിയായ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കെ മണികണ്ഠന് സസ്‌പെന്‍ഷന്‍ എന്ന് വാര്‍ത്തയില്‍ പറയുന്നു. ഈ വാര്‍ത്തയ്ക്കാണ് മണികണ്ഠന്‍ ആചാരിയുടെ പടം തെറ്റായി വെച്ചത്.

ഇപ്പോഴിതാ ഈ വിഷയത്തിൽ ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ, മണികണഠൻ എന്ന കലാകാരൻ മനോരമയാൽ അവേഹളിക്കപ്പെട്ടിട്ട് നേരത്തോട് നേരം കഴിഞ്ഞു… ഇതുവരെ മനോരമ ഒരു ഖേദ പ്രകടനവും നടത്തിയിട്ടില്ല.. മനോരമക്ക് ഇതൊരു പ്രശനമേയല്ല… കാരണം അടുത്ത ഹോർത്തൂസിൽ മണിയെ ക്ഷണിച്ചാൽ തീർക്കാവുന്ന പ്രശ്നം മാത്രമാണിതവർക്ക്.. മലയാളത്തിലെ ഒട്ടുമിക്ക പ്രധാന നടി നടൻമാരുടെയും സംവിധായകരുടെയും കൂടെ അഭിനയിച്ചവനാണ് മണി… ഒരു മൈരുകളും ഒരു മൈരും ഇതുവരെ ചിലച്ചിട്ടില്ല… കാരണം മണി അവർക്കിപ്പോഴുംമലയാള സിനിമയിലെ കമ്മട്ടിപാഠത്തെ ബാലനാണ്.. മനോരമ അവർക്ക് അവരുടെ സിനിമകൾ റീലിസാവാനുള്ള മനോരമ max എന്ന ott യാണ്… വരാനിരിക്കുന്ന എല്ലാപ്രതിസന്ധികളെ കുറിച്ച് തിരിച്ചറിഞ്ഞിട്ടും മണികണഠനോടൊപ്പം.. എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
ഇതിനെ കുറിച്ച് മണികണ്ഠൻ പ്രതീകരിച്ചിതിങ്ങനെ, മനോരമക്ക് എന്റെ പടം കണ്ടാല്‍ അറിയില്ലേ. മനോരമക്ക് അറിയാത്ത ഒരാളാണോ ഞാനെന്ന് സംശയിക്കുന്നു എന്ന് വീഡിയോയില്‍ മണികണ്ഠന്‍ പറഞ്ഞു. ഫോട്ടോ ദുരുപയോഗം ചെയ്തത് വളരെയധികം ബാധിച്ചു. അടുത്ത മാസം ചെയ്യേണ്ട തമിഴ് സിനിമയുടെ കണ്‍ട്രോളര്‍ എന്നെ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. നിങ്ങള്‍ അറസ്റ്റിലായെന്ന് കേരളത്തിലെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞു. അവര്‍ക്ക് വിളിക്കാന്‍ തോന്നിയത് കൊണ്ട് മനസ്സിലായി അത് ഞാനല്ലെന്ന്. അയാള്‍ അറസ്റ്റിലായി വേറൊരാളെ കാസ്റ്റ് ചെയ്യാം എന്ന് അവർ ആലോചിച്ചിരുന്നെങ്കില്‍ എന്റെ അവസരവും നഷ്ടപ്പെട്ടേനെ. ഇനിയെത്ര അവസരം നഷ്ടപ്പെടുമെന്ന് അറിയില്ല. നിയമപരമായി ഞാൻ മുന്നോട്ട്പോകുമെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply