‘കുട്ടിയമ്മക്ക് എന്താ വാട്‌സാപ്, ഫേസ്ബുക്ക് എന്നിവയൊന്നും പാടില്ലേ’ !! ഹോം സിനിമയിലെ സ്ത്രീവിരുദ്ധത എടുത്ത് കാണിച്ച് പ്രമോദ് രാമന്‍ രംഗത്ത് !!
ഇപ്പോൾ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം ‘ഹോം’ മികച്ച വിജയം കരസ്ഥമാക്കി പ്രദർശനം തുടരുകയാണ്. ഒ.ടി.ടിയില്‍ റിലീസ് ചെയ്ത ചിത്രം അഭിനയ മികവുകൊണ്ടും കഥാ പശ്ചാത്തലം കൊണ്ടും നിറഞ്ഞ കയ്യടി നേടിയിരിക്കുകയാണ്. ഇന്ദ്രൻസും നടി മഞ്ജു പിള്ളയും മികച്ച അഭിനയമാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. പക്ഷെ അതിനിടയിൽ സിനിമയിലെ സ്ത്രീ വിരുദ്ധത ചൂണ്ടി കാണിച്ച് പല പോസ്റ്റുകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. ആ കൂട്ടത്തിൽ മാധ്യമപ്രവര്‍ത്തകന്‍ പ്രമോദ് രാമന്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്, അദ്ദേഹം ചില ചോദ്യങ്ങൾ ചോദിച്ചുകൊണ്ടാണ് ചിത്രത്തിലെ സ്ത്രീ വിരുദ്ധത എടുത്ത് കാട്ടുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ചിത്രത്തെക്കുറിച്ചുള്ള തന്റെ പ്രതികരണം പങ്കുവെച്ചത്..
സിനിമയിലെ നാല് സ്ത്രീ കഥാപത്രങ്ങളെ മുൻ നിർത്തിക്കൊണ്ടാണ് അദ്ദേഹം ഈ ചോദ്യങ്ങൾ ചോദിക്കുന്നത്. ഹോം, വീട്ടിലെയും പരിസരങ്ങളിലെയും പെണ്ണുങ്ങള്‍, ചില ചോദ്യങ്ങൾ അങ്ങനെയാണ് അദ്ദേഹം പറഞ്ഞ് തുടങ്ങുന്നത്. മഞ്ജു പിള്ളയുടെ കുട്ടിയമ്മ, ദീപ തോമസ് അവതരിപ്പിച്ച പ്രിയ, ആശ അരവിന്ദിന്റെ അമ്മ കഥാപാത്രം, ജോണി ആന്റണി അവതരിപ്പിച്ച സൂര്യന്റെ ഭാര്യാ കഥാപാത്രം എന്നിവരെ മുന്‍നിര്‍ത്തിയാണ് അദ്ദേഹം സിനിമയെ വിമർശിക്കുന്നത്. മഞ്ജുപിള്ള അവതരിപ്പിച്ച കുട്ടിയമ്മയെ കുറിച്ചാണ് തന്റെ ആദ്യ ചോദ്യം. നഴ്സ് ജോലിയില്‍ നിന്നും റിട്ടയേര്‍ഡ് ആയ കുട്ടിയമ്മക്ക് എന്തുകൊണ്ടാണ് ഫോണ്‍ ഇല്ലാത്തത്…
അതെന്താ കുട്ടിയമ്മയ്ക്ക് വാട്സാപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഒന്നും പാടില്ലാന്നുണ്ടോ.. അവർക്ക് സുഹൃത്തുക്കൾ ആരുമില്ലേ, കൂടാതെ അവർക്ക് അവര്‍ക്ക് വ്യായാമത്തിന് പോകാന്‍ പാടില്ലേ..ആ കഥാപത്രത്തെ അവതരിപ്പിച്ച രീതി ഒട്ടും ശരിയായില്ല എന്ന രീതിയിലാണ് അദ്ദേഹം ഈ ചോദ്യങ്ങളിൽ കൂടി ഉന്നയിച്ചത്.. വീട് വൃത്തിയാക്കിക്കൊണ്ടും ഭക്ഷണം പാകം ചെയ്തും അച്ഛന്റെയും, ഭര്‍ത്താവിന്റെയും, മക്കളുടെയും കാര്യങ്ങള്‍ നോക്കിയും മാത്രം നോക്കി ജീവിക്കുന്ന കുട്ടിയമ്മയെയാണ് ചിത്രത്തിൽ വരുത്തി തീർക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
അത് കൂടാതെ ദീപ തോമസ് അവതരിപ്പിച്ച കഥാപാത്രം പ്രിയ തന്റെ കാമുകന്റെ സ്നേഹത്തിനായി കരഞ്ഞുകൊണ്ടിരിക്കുന്ന കഥാപാത്രമായാണ് സിനിമയില്‍ ചിത്രീകരിക്കുന്നതെന്നും പ്രമോദ് ചൂണ്ടികാണിക്കുന്നു. അത് കൂടാതെ മറ്റു സ്ത്രീ കഥാപത്രങ്ങളെ അവതരിപ്പിച്ച രീതിയും ഒട്ടു ശെരിയായിട്ടില്ല എന്നും, പുരുഷ കഥാപാത്രങ്ങള്‍ അവരെപ്പറ്റി പറയുന്ന കമന്റുകളും ഇപ്പോഴത്തെ സാഹചര്യത്തിൽ ഒട്ടും യോജിക്കാൻ സാധിക്കുന്നതല്ലെന്നും അദ്ദേഹം പറയുന്നു. ഈ സിനിമയിൽ ഒരു യഥാർഥ സ്ത്രീയെ കാണാൻ സാധിച്ചിട്ടില്ല എന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് ഇപ്പോൾ രംഗത്ത് വരുന്നത്. സിനിമയെ അതിന്റെ വഴിക്ക് വിടണം, അത് ഇതുപോലെ സൂക്ഷ നിരീക്ഷണം നടത്തേണ്ട കാര്യമില്ല എന്നും ചിലർ പറയുമ്പോൾ, അദ്ദേഹം പറഞ്ഞത് നൂറ് ശതമാനം ശരിയാണ് വീണ്ടും വീണ്ടും സ്ത്രീകളെ അടിച്ചമർത്താൻ ശ്രമിക്കുന്നവരാണ് കൂടുതലെന്നും മാറ്റങ്ങൾ ഉണ്ടാകണം എന്നും ചിലർ അവകാശപെടുന്നു…
Leave a Reply