മടിയന്മാരും അലസന്മാരുമായി മക്കൾ വളരുമ്പോൾ വീടുകളിൽ തൈലവും, അമൃതാഞ്ജന്റെയും മണമുള്ള അമ്മമാരും ഏറും ! കുറിപ്പ് വൈറലാകുന്നു !

അമൃതാഞ്ജനും തൈലവും മണക്കുന്ന അമ്മമാരേ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.. അടുക്കളയിലെ നാല് ചുവരുക്കൾക്ക് ഇടയിൽ ജീവിച്ചു തീർക്കുന്ന അമ്മമാർ. ജീവിതം വെച്ച് നീട്ടുന്ന പല സുഖ സൗകര്യങ്ങളും വേണ്ടെന്ന് വെച്ച് മറ്റുള്ളവർക്ക് വേണ്ടി ഉരുകി തീരുന്ന അമ്മമാർ. ഇപ്പോഴിതാ അത്തരം അമ്മമാരേ കുറിച്ച് പറഞ്ഞുകൊണ്ട് ഒരു കുറിപ്പ് പണക്കിവെച്ചിരിക്കുകയാണ് എഴുത്ത് കാരൻ നജീവ് മൂടാടി. അടുത്തിടെ ഇറങ്ങിയ ഹോം സിനിമയിലെ മക്കൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച അമ്മയെയും, കുമ്പളങ്ങി നൈറ്റ്സിലെ ‘അമ്മ കഥാപാത്രത്തെയും ചൂണ്ടി കാണിച്ചുകൊണ്ടാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ആ കുറിപ്പിലെ വാക്കുകൾ ഇങ്ങനെ, കുമ്പളങ്ങി നൈററ്റ്‌സ് എന്ന ചിത്രത്തിൽ ലാലി അവതരിപ്പിച്ച അമ്മ വേഷം പൊതുവെ നമ്മൾ കണ്ടുവരുന്ന അമ്മ വേഷങ്ങളിൽ നിന്നും ഒരുപാട് വ്യത്യസ്തയായിരുന്നു. ആകെ താളം തെറ്റിയ വീടിനെയും മക്കളെയും ചിട്ടയിലാക്കാൻ ധ്യാന കേന്ദ്രത്തിൽ പോയ അമ്മയെ തിരികെ വിളിക്കാൻ പോകുന്നതും അവരെ സ്നേഹത്തോടെ സ്വീകരിക്കുമ്പോഴും ഇനി വീട്ടിലേക്ക് വരുന്നില്ല എന്ന് വളരെ മയത്തിൽ മക്കളോട് പറയുകയാണ്. അത് സിനിമയിൽ ആയാലും  ജീവിതത്തിൽ ആയാലും ബോബി പറയുന്നത് പോലെ  ഇതെന്തൊരു കണ്ണിൽ ചോര ഇല്ലാത്ത സാധനമാണെന്ന് പറഞ്ഞു പോകും.

അപ്പോൾ അവർ പ്രസവിച്ചതല്ലെങ്കിലും മൂത്ത മകൻ സജി പറയുന്നുണ്ട്, പ്രാകരുത്  അവർ ചെറുപ്പത്തിൽ നിനക്കൊക്കെ വേണ്ടി ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്. വയ്യാഞ്ഞിട്ടാണ്, അവർ അടുത്ത് വരുമ്പോൾ തൈലത്തിന്റെയും അമൃതാഞ്ജന്റെയും മണമാണ്. വേദനകൊണ്ടാണ്… അതുപോലെ തന്നെ ഹോം സിനിമയിലെ കുട്ടിയമ്മയും ഇതുപോലെ ഒരമ്മയാണ്.

മു,ട്ടുവേദന കാരണം സ്റ്റെപ്പ് പോലും കയാറാനാവാതെ പ്രയാസപ്പെടുന്ന, എന്നാൽ മുകൾ നിലയിൽ കിടക്കുന്നിടത്തെ ഫാൻ ഓഫാക്കാൻ പോലും താഴെയുള്ള അമ്മയെ വിളിക്കുന്ന ടീനേജുകാരനായ മകനുള്ള അമ്മ. സിനിമയിൽ മുട്ടുവേദന കൊണ്ട് പ്രയാസപ്പെട്ടിട്ടും വീട്ടുജോലികൾ ചെയ്യാൻ ഓടിനടക്കുന്ന ആ അമ്മയും, മടിയനും അലസനുമായ ആ മകനും നമ്മെ ചിരിപ്പിച്ചെങ്കിലും. നമ്മുടെയൊക്കെ വീടുകളിൽ ഇങ്ങനെ അമൃതാഞ്ജന്റെ മണമുള്ള ഒരുപാട് കുട്ടിയമ്മമാർ ഉണ്ട് എന്നത് ഒട്ടും ചിരിയില്ലാത്ത സത്യമാണ്.

ഒന്ന്  ആശു പത്രിയിൽ പോയി നോക്കിയാൽ അറിയാം നാല്പതിനടുത്തു പ്രായമുള്ള എത്രയോ അമ്മമാർ മുട്ടുവേദനയും നടുവേദനയും ശരീരവേദനയുമായി. രണ്ട് ദിവസം നിർബന്ധമായി അനങ്ങാതെ കിടന്ന് ബെഡ്റെസ്റ്റ് എടുത്തേ പറ്റൂ എന്ന ഡോക്ടറുടെ ശാസന പോലും ശ്രദ്ധിക്കാതെ, പെയിൻ കില്ലറുകളിൽ വേദനയെ മറികടന്നു പിന്നെയും പേറിപ്പേറി….

പഠി ക്കുക എന്നത് മാത്രമാണ് തങ്ങളുടെ ജീവിതത്തിലെ ആകെയുള്ള കർത്തവ്യം എന്ന് കുട്ടികളും, അതിനൊരു തടസ്സവും ആകരുത് എന്ന് രക്ഷിതാക്കളും ഉറപ്പിച്ചു പോയ കാലത്ത് ഇങ്ങനെ ആവുന്നതിൽ ആശ്ചര്യമില്ല. പഠിപ്പും അറിവും കൂടുമ്പോഴും സ്വന്തം കാര്യങ്ങൾ ചെയ്യാൻ പോലും പ്രാപ്തിയില്ലാത്ത, അലസരായ ഒരു തലമുറ കൂടിയാണ് വളർന്നു വളരുന്നത്. മൊബൈലിൽ ലോകത്തിലെ സർവ്വ സംഗതികളും അറിയുമെങ്കിലും അടുത്ത കടയിൽ പോയി ഒരു സാധനം ശരിയായി വാങ്ങി വരാൻ പ്രാപ്തിയില്ലാത്ത, എന്തെങ്കിലും ഒരു പ്രശ്നം നേരിടാൻ കഴിയാത്ത മക്കളുണ്ട് എമ്പാടും.

വീട്ടുജോലികൾ ചെയ്യുന്നതും, പറമ്പിലെ പണികൾ ചെയ്യുന്നതും പഠനം തന്നെയാണ്. പുസ്തകമില്ലാത്ത ജീവിതത്തിലെ പാഠങ്ങൾ. ആ അനുഭവങ്ങളിൽ നിന്നും കിട്ടുന്ന ആ അറിവും കരുത്തും ഒട്ടും ചെറുതല്ല.  ജീവിതത്തിലെ പ്രയാസങ്ങളും കഷ്ടപ്പാടുകളും മക്കളെ അറിയിക്കാതെ വളർത്തുന്ന രക്ഷിതാക്കളാണ് കൂടുതൽ പേരും അത് നിങ്ങൽ നിങ്ങളോടും അവരോടും ചെയ്യുന്ന ദ്രോഹമാണ്. ഒരു ജീവിതത്തിന്റെ എല്ലാ വശങ്ങളൂം അവർ അറിയണം അറിയിച്ച് വളർത്തണം.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *