
പണത്തിന്റെ ധാര്‍ഷ്ട്യത്താല്‍ ഏതു സ്ത്രീയേയും ഒരാള്‍ക്ക് അപമാനിക്കാന്‍ കഴിയുമോ, അതിനെ എതിര്‍ക്കാന്‍ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നല്‍കുന്നില്ലേ ! കുറിപ്പുമായി ഹണി റോസ്
മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് ഹണി റോസ്. സിനിമകളേക്കാൾ കൂടുതൽ ഉത്ഘടങ്ങളിൽ കൂടി ജന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഹണി റോസ് ഇപ്പോഴിതാ താനിക്കെതിരെ മോശം വാക്കുകൾ ഉപയോഗിക്കുന്ന ആളെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ഡബിള്‍ മീനിങ് പ്രയോഗങ്ങളിലൂടെ തന്നെ മനപൂര്‍വ്വം അപമാനിക്കുന്ന വ്യക്തിക്കെതിരെ പരസ്യമായി രംഗത്തെത്തി നടി ഹണി റോസ്. വ്യക്തിയുടെ പേര് എടുത്തു പറയാതെയാണ് ഹണി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
നടിയുടെ കുറിപ്പിന്റെ പൂർണ്ണരൂപമിങ്ങനെ, ഒരു വ്യക്തി ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ മനപ്പൂര്‍വം തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്‌മെന്റസ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവര്‍ ചോദിക്കുന്നു. പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകള്‍ക്ക് എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ പോകാന്‍ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാന്‍ പോകുന്ന ചടങ്ങുകളില്‍ മനപ്പൂര്‍വം വരാന്‍ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു.
പണത്തിന്റെ ധാര്‍ഷ്ട്യത്താല്‍ ഏതു സ്ത്രീയേയും ഒരാള്‍ക്ക് അപമാനിക്കാന്‍ കഴിയുമോ, അതിനെ എതിര്‍ക്കാന്‍ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നല്‍കുന്നില്ലേ എന്ന് ചോദിച്ചാല്‍ ഇയാളുടെ പ്രവര്‍ത്തികളില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗികദ്യോതകമായ (sexually coloured remarks ) ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണ് എന്നാണ് അറിയാന്‍ സാധിച്ചത്.

ഞാന്‍ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്, അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നര്‍ത്ഥം ഇല്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തില്‍ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഇല്ല… എന്നും ഹണി റോസ് കുറിപ്പിൽ പറയുന്നു.
അടുത്തിടെ ബോബി ചെമ്മണ്ണൂർ ഇൻറർനാഷണൽ ജ്വല്ലേഴ്സിൻറെ പുതിയ ഷോറൂം കണ്ണൂർ ആലക്കോട് ഉത്‌ഘാടനം ചെയ്യാൻ എത്തിയത് ഹണി റോസ് ആയിരുന്നു, ആ വേദിയിൽ ബോബി ചെമ്മണ്ണൂർ ഹണി റോസിനെ കുറിച്ച് പറഞ്ഞ ചില വാക്കുകൾ അന്ന് വലിയ വിവാദമായി മാറിയിരുന്നു.. പലപ്പോഴും ധ്വയാർത്ഥം വരുന്ന വാക്കുകൾ ഉപയോഗിച്ച് സംസാരിക്കാറില്ല ആളാണ് ബോബി ചെമ്മണ്ണൂർ, ഹണി റോസിനെ കാണുമ്പോൾ തനിക്ക് പുരാണ കഥാപാത്രമായ കുന്തി ദേവിയെ പോലെ തോന്നുന്നു എന്നാണ് ബോബി പറഞ്ഞത്, കൂടാതെ ഒരു നെക്‌ലസ് കഴുത്തിൽ അണിയച്ചതിനു ശേഷം ബോബി ചെമ്മണ്ണൂർ ഹണി റോസിനെ ഒന്നു കറക്കി. ‘നേര നിന്നാൽ മാലയുടെ മുൻഭാഗമെ കാണൂ. മാലയുടെ പിൻഭാഗം കാണാൻ വേണ്ടിയാണ് കറക്കിയത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.. ആയതിനാൽ ഹണി ബോബി ചെമ്മണ്ണൂരിനെ ഉദ്ദേശിച്ചാണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത് എന്നാണ് കമന്റുകളിൽ ആരാധകർ കുറിക്കുന്നത്.
Leave a Reply