
ബാബുരാജ് പറഞ്ഞത് കള്ളം, ആ ലിസ്റ്റൊന്നും എന്റെ കയ്യിൽ ഇല്ല ! ബാബുരാജിനെ തള്ളി ഇടവേള ബാബു !
മലയാള സിനിമ ലോകം ഇപ്പോൾ പ്രതിസന്ധികളുടെയും പ്രശ്ങ്ങളുടെയും നടുവിലാണ്. യുവ താരങ്ങളുടെ വിലക്ക്, പ്രതിഫലത്തിന്റെ പേരിലുള്ള തർക്കങ്ങൾ, ഇതൊന്നും കൂടാതെ മലയാള സിനിമ ഇപ്പോൾ ല,ഹ,രി,ക്ക് അടിമപ്പെട്ടിരിക്കുകയാണ് എന്നാണ് സിനിമ പ്രവർത്തകർ തന്നെ പറയുന്നത്. പ്രമുഖ നിർമ്മാതാക്കൾ സഹിതം യുവ താരങ്ങൾ ല,ഹ,രി ഉപയോഗിക്കുന്നുണ്ട് എന്ന് വ്യക്തമായി ബാബുരാജൂം, ടിനി ടോം ഉൾപ്പടെ ഉള്ള താരങ്ങൾ രംഗത്ത് വന്നിരുന്നു.
നടൻ ബാബുരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു എന്റെ ഒരു സിനിമയുടെ സെറ്റിൽ നടന്ന കാര്യമാണ് ഞാൻ പറയുന്നത്. ഞാൻ ഷൂട്ടിങ്ങിന് വേണ്ടി രാവിലെ ഏഴ് മണിക്ക് തന്നെ റെഡിയായി എത്തി. എന്നാൽ 12 മണി ആയിട്ടും എന്നെ ഷൂട്ട് തുടങ്ങിയില്ല ഞാൻ അങ്ങനെ ദേഷ്യപ്പെട്ടപ്പോഴാണ് കാര്യം അറിഞ്ഞത്. നായകൻ ഇതുവരെയും വന്നിട്ടില്ല. ഫോണെടുക്കുന്നില്ലെന്ന പരാതി നിരവധി പേർക്കെതിരെയുണ്ട്, ഇതും ഫോണെടുക്കുന്നില്ല. എവിടെയാണെന്ന് അറിയില്ല. വീട്ടിലും അറിയില്ല എവിടെയാണെന്ന്.
അത് കൂടാതെ അമ്മ സഘടനയുടെ കൈയ്യിൽ മലയാള സിനിമയിൽ ല,ഹ,രി ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് ഉണ്ട്. ഓരോരുത്തരും പിടിക്കപ്പെട്ട് ചോദ്യം ചെയ്യുമ്പോൾ പറയുന്നത് ഞാനിന്ന ആൾക്ക് വേണ്ടി കൊണ്ട് പോവുകയാണെന്നാണ്. ഒരു പ്രാവശ്യം എക്സസൈസ്കാർ ചെയ്സ് ചെയ്തെത്തിയത് വലിയൊരു നടന്റെ വണ്ടിക്ക് പിറകെയാണ്. ആ വണ്ടി നിർത്തി തുറന്നിരുന്നെങ്കിൽ, ഒരു പക്ഷെ മലയാളം ഇൻഡസ്ട്രി തന്നെ അന്ന് തീർന്നേനെ. ഇതൊക്കെ നഗ്നമായ സത്യങ്ങളാണ് എന്നും ബാബുരാജ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ ബാബുരാജിന്റെ വാക്കുകളെ തള്ളി നടനും അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്ത് വന്നിരിക്കുകയാണ്. തന്റെ കൈയില്‍ നടന്മാരുടെ പട്ടികയൊന്നുമില്ലെന്നും നിര്‍മ്മാതാക്കള്‍ രേഖാമൂലം പരാതിനല്‍കിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കൂടാതെ അമ്മ’യിലും ഇത് ചര്‍ച്ചയായിട്ടില്ല. പക്ഷേ, സിനിമയില്‍ ആരൊക്കെയാണ് ല,ഹ,രി ഉപയോഗിക്കുന്നതെന്നുമുള്ളത് പരസ്യമായ രഹസ്യമാണ്.
ലൊക്കേഷനുകളിൽ സെർച്ച് ചെയ്യാനുള്ള എല്ലാ അനുമതിയും ഉദ്യോഗസ്ഥർക്ക് നൽകുന്നതായിരിക്കും. സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതു നടപടിയോടും സഹകരിക്കും. ജോലി ചെയ്യുമ്പോഴോ ജോലിസ്ഥലത്തോ ലഹരിമരുന്ന് ഉപയോഗിക്കാന്‍ പാടില്ലെന്നും പൊതുസ്ഥലങ്ങളില്‍ മോശമായി പെരുമാറരുതെന്നും അമ്മയുടെ ബൈലോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനി സിനിമ രംഗത്തുനിന്നും പുതിയ അംഗത്വ അപേക്ഷ പരിഗണിക്കുമ്പോള്‍ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള കര്‍ശനപരിശോധനയുണ്ടാകും എന്നും ഇടവേള ബാബു പറഞ്ഞു.
Leave a Reply