
‘അതൊരു വിശ്വാസമാണ്’ ! സഹായം അഭ്യർത്ഥിച്ച് അമ്മയിലേക്ക് വരുന്ന കത്തുകൾ എല്ലാം അവസാനിപ്പിക്കുന്നത് സുരേഷ് ഗോപിയുടെ നമ്പർ ഒന്ന് തരുമോ !!
സുരേഷ് ഗോപി ഒരു സൂപ്പർ സ്റ്റാർ എന്നതിനും അപ്പുറം ഒരു നന്മ നിറഞ്ഞ മനുഷ്യ സ്നേഹികൂടിയാണ്. സാധാരകർക്ക് വേണ്ടി അദ്ദേഹം ചെയ്തിട്ടുള്ള നല്ല പ്രവർത്തികൾ ഒന്നും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. ജീവനുകളും ജീവിതങ്ങളുമാണ് അദ്ദേഹം തിരികെ നൽകുന്നത്. അദ്ദേഹത്തെ രാഷ്ട്രീയ പരമായി പലരും വിമർശിക്കാറുണ്ട് എങ്കിലും അതേ രാഷ്ടീയം ഉപയോഗിച്ചാണ് അദ്ദേഹം പല സഹായങ്ങളും ചെയ്യുന്നത്. തനിക്കെതിരെ എത്ര വിമർശനം വന്നാലും അതെല്ലാം അദ്ദേഹം ഒരു ചെറു പുഞ്ചിരിയോടെയാണ് നേരിടുന്നത്.
ഇപ്പോഴിതാ കഴിഞ്ഞ അമ്മ തറ സഘടനയുടെ മീറ്റിങ്ങിൽ ഇടവേള ബാബു പറഞ്ഞ ചില വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അമ്മ സംഘടനയിൽ സഹായം അഭ്യർത്ഥിച്ച് കൊണ്ട് ദിവസേനെ ഒരു പത്ത് കത്തെങ്കിലും വരും.. അതിൽ എല്ലാവരും ചോദിക്കുന്നത് സുരേഷ് ഗോപിയുടെ നമ്പർ ഒന്ന് തരുമോ എന്നാണ്.. അതെ ഓരോ മലയാളിയുടെയും ഒരു വിശ്വാസമാണ്.. ഇപ്പോൾ ഇടവേള ബാബുവിന്റെ ഈ വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.
എല്ലാവരും അദ്ദേഹത്തിന്റെ പാർട്ടിയെ വിമർശിക്കാറുണ്ട് എങ്കിലും കേരളത്തിന് പുറത്ത് സുരേഷ് ഗോപിക്ക് ഉള്ള സ്വാധീനം വളരെ വലുതാണ് എന്നാണ് അനുഭവസ്ഥനായ മണിയൻ പിള്ള രാജു പറയുന്നത്. കോവിഡ് കാലത്ത് ഗുജറാത്തിലെ രാജ്കോട്ടിൽ ജോലി സ്ഥലത്ത് സുഖമില്ലാതെ പെട്ടുപോകുകയും ലോക് ഡൗൺ കൂടിയായതുകൊണ്ട് സഹായത്തിന് ആരുമില്ലാതെയാകുകയും. മകന്റെ ജീവന് തന്നെ ആപത്ത് ആകുംവിധം രോഗം കൂടുകയും, സഹായത്തിനായി കരഞ്ഞുകൊണ്ട് സുരേഷ് ഗോപിയെ വിളിച്ചെന്നും അദ്ദേഹത്തിന്റെ ഒരൊറ്റ ഫോൺ കോളിൽ നാല് എം പിമാർ ഒരുമിച്ച് ഇടപെടുകയും ഉടൻ മകനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു, സുരേഷ് ദൈവ തുല്യനാണ് എന്നും മണിയൻ പിള്ള രാജു പറയുന്നു.

അതുപോലെ സ്പടികം ജോർജിനെ രോഗ കിടക്കയിൽ നിന്നും പുതു ജീവൻ കൊടുത്തതും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് വേണ്ടി തന്റെ ഓരോ സിനിമയുടെയും പ്രതിഫലത്തിൽ നിന്നും രണ്ടു ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനക്ക് നൽകുന്നതും അങ്ങനെ പറഞ്ഞാലും തീരാത്ത ഒരുപാട് സഹായങ്ങളാണ് അദ്ദേഹം ചെയ്തുകൊണ്ടേ ഇരിക്കുന്നത്.
അതുപോലെ കഴിഞ്ഞ വര്ഷം കേരളത്തിലെ ഗൂഗിൾ സെർച്ച് റിസൾട്ട് പുറത്ത് വിട്ടപ്പോൾ മലയാളികൾ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞത് സുരേഷ് ഗോപിയുടെ ഫോൺ നമ്പർ ആണ്. തീർച്ചയായും ഒരു സഹായം ലഭിക്കുമെന്ന വിശ്വാസത്തോടെ ആയിരിക്കാം അവർ ഓരോരുത്തരും അദ്ദേഹത്തിന്റെ നമ്പർ തിരഞ്ഞ് പോയത്. രാഷ്ട്രീയപരാമായി അദ്ദേഹവുമായി അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ ഈ നന്മ നിറഞ്ഞ മനസിന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകണേ എന്നാണ് പ്രാർഥിക്കുന്നു എന്നാണ് അദ്ദേഹത്തിന് ലഭിക്കുന്ന കമന്റുകൾ.
Leave a Reply