‘ഭർത്താവ് ആശുപത്രിയയിൽ കിടന്ന സമയത്ത് ഷൂട്ടിങ്ങിന് പോയെന്ന് പറഞ്ഞ് ഒരുപാട് കുറ്റപ്പെടുത്തി ! പൊരുതി നേടിയ ജീവിതത്തെ കുറിച്ച് ഇന്ദുലേഖ !!

കുടുംബ പ്രേക്ഷകർക്ക് വളരെ സുപരിചിതയും പ്രിയങ്കരിയുയമായ താരമാണ് നടി ഇന്ദുലേഖ. ദൂരദർശൻ സമയം തൊട്ട് സീരിയൽ സജീവമായിരുന്ന ഇന്ദുലേഖ തന്റെ മൂന്നര വയസ്സു മുതൽ ഡാൻസ് പഠിക്കുന്നുണ്ട്. വളരെ യാദൃശ്ചികമായാണ് നടി സീരിയൽ ലോകത്ത് എത്തിപ്പെട്ടത്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ‘ഹീറോസ്’ എന്ന സീരിയലിലേക്ക് നടി എത്തുന്നത്. അന്ന് മുതൽ താരം ഈ മേഖലയിൽ സജീവമായിരുന്നു…

സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെയും കൂടാതെ ടെലിഫിലിമുകളുടെയും മെഗാസീരിയലുകളുടെയും ഭാഗമായ നടി ഇതുവരെ എഴുപത്തഞ്ചോളം സീരിയലുകളിലും 15 സിനിമകളിലും അഭിനയിച്ചു. വെള്ളിത്തിരയിൽ നമ്മളെ സന്തോഷിപ്പിക്കുന്ന പല താരങ്ങളുടെയും അവസ്ഥ വളരെ വിഷമകരമായിരിക്കും. അത്തരത്തിൽ തന്റെ കൈപ്പേറിയ ജീവിത അനുഭവങ്ങൾ തുറന്ന് പറയുകയാണ് നടി ഇന്ദുലേഖ ഇപ്പോൾ. താരത്തിന്റെ വാക്കുകളിലേക്ക്….

പുറത്തുനിന്ന് നോക്കുന്നവർക്ക് അഭിനേതാക്കൾ എല്ലാവരും ഗ്ലാമർ ലോകത്താണ്, സന്തോഷം മാത്രമുള്ള​ ആളുകളാണ് എന്നൊക്കെയാണ് കൂടുതൽ പേരുടെയും ധാരണ. എന്നാൽ എന്റെ അവസ്ഥ അതൊന്നും ആയിരുന്നില്ല.. ആറു വർഷം മുൻപ് ഭർത്താവ് ആരോഗ്യപ്രശ്നങ്ങളുമായി ആശുപ്രതിയിൽ അഡ്മിറ്റ് ആയ സമയത്ത് ഞാൻ ‘ദേവി മഹാത്മ്യം’ സീരിയലിൽ ദേവിയായി അഭിനയിച്ചു വരികയാണ്. സീരിയലിൽ നിന്നും അധികം ബ്രേക്ക് എടുത്ത് മാറി നിൽക്കാൻ പറ്റാത്ത സമയം. ഞാൻ ചെന്നില്ലങ്കിൽ സീരിയലിന്റെ ടെലികാസ്റ്റ് മുടങ്ങും.

സീരിയൽ എന്ന് പറയുന്നത് ഒരുപാട് പേരുടെ ജീവിത മാർഗം കൂടിയാണ്, ആ അവസ്ഥയിൽ ഒരാൾ കാരണം ആ ഷൂട്ടിംഗ് തന്നെ തടസപെട്ടാൽ അത് മറ്റുള്ളവരുടെ ജീവിതത്തെ കൂടി ബാധിക്കും. ഒടുവിൽ ഭർത്താവിന്റെ കാര്യങ്ങൾ നോക്കാൻ ഒരു നഴ്സിനെ ഏൽപ്പിച്ച് ഷൂട്ടിംഗിനു പോവേണ്ടി വന്നു. അന്ന് എന്നെയും എന്റെ സാഹചര്യങ്ങളെയും നേരിട്ട് അറിയാവുന്ന ചിലർ, ഭർത്താവ് വയ്യാതെ കിടക്കുമ്പോഴും മേയ്ക്കപ്പ് ഇട്ട് അഭിനയിക്കാൻ പോയിരിക്കുന്നു എന്നു പറഞ്ഞ് കുറ്റപ്പെടുത്തി. ജീവിതത്തിൽ തളർന്നു പോയ ഒരവസരമാണത്,” ഇന്ദുലേഖ പറയുന്നു.

പിന്നീട് അദ്ദേഹത്തതിന്റെ വിയോഗത്തോടെ ഞാൻ ഒരുപാട് തളർന്ന് പോയി, മാനസികമായി ഇനി എന്ത്, എങ്ങനെ മുന്നോട്ട് എന്നുള്ള ചിന്തകൾ എന്നെ ഒരുപാട് തളർത്തി.. പക്ഷെ അതില്നിന്നെല്ലാം തന്നെ മോട്ടിവേറ്റ് ചെയ്ത് തിരികെ കൊണ്ടുവന്നത് സുഹൃത്തുക്കളാണെന്നും നടി പറയുന്നു. ഒമ്പതിൽ പഠിക്കുന്ന ഉണ്ണിമായ എന്നൊരു മകളാണ് ഇന്ദുലേഖയ്ക്ക് ഉള്ളത്. പക്ഷെ അതിനേക്കാൾ എന്നെ വിഷമിപ്പിച്ചത് മറ്റുള്ള ചിലരുടെ കുത്തുവാക്കുകൾ ആണെന്നും ഇന്ദു പറയുന്നു..

ഭർത്താവ് നഷ്ടപെട്ട ഒരു സ്ത്രീ എങ്ങനെ നടക്കണം, ഇനി എങ്ങനെ ജീവിക്കണം, എന്തൊക്കെ ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്ന ഒരു സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. അത് മാറ്റി നിര്‍ത്തിയിട്ട് വേണം നമുക്ക് ജീവിച്ച് മുന്നോട്ട് പോകാൻ. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ വേണ്ടപ്പെട്ടവരെയും വീട്ടുകാരെയും മാത്രം ബോധിപ്പിച്ചാൽ മതിയെന്ന് വിശ്വസിച്ച് മുന്നോട്ട് പോവുകയാണ് ഞാൻ ഇപ്പോൾ. കുടുംബവും തന്റെ മകളുമാണ് എല്ലാ കാര്യങ്ങളിലും സപ്പോർട്ട് തരുന്നത്. അഭിനയത്തിലും കോസ്റ്റ്യൂമിലുമെല്ലാം മകൾ അഭിപ്രായങ്ങൾ പറയും. താനൊരു എംബിഎ ബിരുദധാരിയാണ്. ഏതാനും കുറച്ച് നാൾ ബാങ്കുകളിലും ജോലി ചെയ്തിരുന്നു. സ്വപ്നം കണ്ട് എത്തിപ്പെട്ടതല്ല അഭിനയത്തിൽ, യാദൃശ്ചികമായി സംഭവിച്ചതാണെന്നും ഇന്ദുലേഖ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *