
ആ രണ്ടു നിബന്ധനകളോടെയാണ് ഞാൻ സിനിമയിൽ എത്തിയത് ! അത് ഇന്നും പാലിക്കുന്നു ! അതെന്റെ വിധി ആയിരുന്നു ! നടി ഇന്ദ്രജ പറയുന്നു !
അന്യ ഭാഷാ നടി ആയിരുന്നിട്ട് കൂടിയും മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച അഭിനേത്രിയായിരുന്നു ഇന്ദ്രജ. മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പം ഒരുപിടി മിൿച ചിത്രങ്ങളുടെ ഭാഗമായിരുന്ന ഇന്ദ്രജ ഇന്നും അഭിനയ രംഗത്ത് സജീവമാണ്. ഇൻഡിപെൻഡൻസ്, ഉസ്താത്, ക്രോണിക് ബാച്ചിലർ, അഗ്നിനക്ഷത്രം, ബെൻജോൺസൺ, ശ്രദ്ധ, എഫ് ഐ ആർ തുടങ്ങി ഒരുപിടി ചിത്രങ്ങൾ മലയാളത്തിൽ ഇന്ദ്രജ ചെയ്തിരുന്നു. ഇപ്പോഴിതാ തനറെ സിനിമ ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും നടിയുടെ തുറന്ന് പറച്ചിലുകൾ ആണിപ്പോൾ ഏറെ ശ്രദ നേടുന്നത്.
ഇന്ദ്രജയുടെ വാക്കുകൾ ഇങ്ങനെ, സിനിമയിലേയ്ക്ക് എത്തിയപ്പോൾ രണ്ടു നിബന്ധനകളാണ് വെച്ചിരുന്നത്.. അതിൽ ഒന്ന് ബിക്കിനി വസ്ത്രം ധരിക്കില്ലെന്നായിരുന്നു. രണ്ടാമത്തേത് ടൂ പീസ് വസ്ത്രങ്ങൾ ധരിക്കില്ല എന്നായിരുന്നു. രണ്ടും താൻ ഇപ്പോഴും പാലിക്കാറുണ്ടെന്നും അവർ പറഞ്ഞു. ബാലതാരമായി അഭിനയ രംഗത്തെത്തിയ വ്യക്തിയാണ് താൻ. ചെറുപ്പത്തിൽ അച്ഛനോപ്പം ഷൂട്ടിങ്ങ് കാണാൻ പോയപ്പോഴാണ് അന്ന് തനിക്ക് അവസരം ലഭിച്ചതെന്നും ഇന്ദ്രജ പറയുന്നു.
അതിനു ശേഷം സ്കൂളിൽ പഠിക്കുന്ന സമയത്താണ് നായികയായി അഭിനയിച്ചു തുടങ്ങിയത്. അച്ഛന് ഒരുപാട് കടങ്ങൾ ഉണ്ടായിരുന്നു. സാമ്പത്തികമായി ഞങ്ങൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടുകൂടിയാണ് സിനിമയിൽ സജീവമായത്. പക്ഷെ സിനിമയിലെത്തിയത് വിധിയാണെന്ന് കരുതുന്നുവെന്നും ഇന്ദ്രജ പറയുന്നുണ്ട്. പക്ഷെ തന്റെ പഠനം നിർത്തിയതിൽ ആദ്യം അമ്മയ്ക്ക് ചില എതിർപ്പുകൾ ഉണ്ടായിരുന്നു. തെലുങ്ക് സിനിമയായ ജന്ദർ മന്ദിർ ആയിരുന്നു ആദ്യ സിനിമ.

എന്റെ ആദ്യ സിനിമ സൂപ്പർ ഹിറ്റായിരുന്നു, പാക്സേ വിജയത്തെ കുറിച്ചൊന്നും കൂടുതൽ മനസിലാക്കാൻ കഴിയുന്ന പ്രായം ആയിരുന്നില്ല ആ സമയത്ത്.. തെലുങ്കിൽ മുൻനിര നായികയായി നിൽക്കുമ്പോഴാണ് തമിഴിൽ നിന്നും അവസരങ്ങൾ വരുന്നത്. പക്ഷെ തെലുങ്കിൽ തിരക്കായതിനാൽ കുറച്ചു സിനിമകൾ മാത്രമേ തമിഴിൽ ചെയ്യാൻ പറ്റിയുള്ളൂ. തമിഴിൽ കൽകി എന്ന സിനിമയിൽ അഭിനയിക്കാൻ പറ്റാഞ്ഞതിൽ എനിക്ക് വലിയ നഷ്ടബോധമുണ്ട്. പ്രകാശ് രാജായിരുന്നു എന്നെ വിളിച്ചത്. സൂപ്പർ കഥാപാത്രമാണ്. നീ ഉടനെ വരണമെന്ന് പറഞ്ഞു. പക്ഷെ ആ സമയത്ത് താൻ ഊട്ടിയിൽ ഷൂട്ടിലായിരുന്നുവെന്നും അവർ പറയുന്നു.
പെട്ടെന്ന് വരാൻ അവൻ ആവിശ്യപെട്ടിരുന്നു എങ്കിലും എനിക്ക് അതിനു സാധിച്ചിരുന്നില്ല, അങ്ങനെ ആ കഥാപാത്രം എനിക്ക് നഷ്ടമായി, ഇന്നും അതോർത്ത് വിഷമിക്കാറുണ്ട് എന്നും ഇന്ദ്രജ പറയുന്നു. അതുപോലെ തുളു ബ്രഹ്മാണ കുടുംബത്തില് ജനിച്ച ഇന്ദ്രജ പ്രണയിച്ചത് മുഹമ്മദ് അബ്സാറിനെ ആയിരുന്നു. ഈ കാരണം കൊണ്ടുതന്നെ ഇരുവീട്ടുകാരും വളരെ ശതമായി ഇതിനെ എതിർത്തിരുന്നു. എന്നാൽ എതിർപ്പുകളെ അവഗണിച്ച് ഇവർ വിവാഹിതരായിരുന്നു.ശേഷം ഇതുവരെയും വളരെ സന്തുഷ്ട കുടുംബ ജീവിതമാണ് നടി നയിക്കുന്നത്. എന്റെ വ്യക്തിപരമായ തീരുമാനങ്ങളില് ഇടപെടാത്ത ഒരാളാണ് അദ്ദേഹം. അത്ര റൊമാന്റിക് ഒന്നും അല്ലെങ്കിലും എല്ലാവരോടും ദയയും സ്നേഹവുമുള്ള വ്യക്തിത്വമാണ് എന്നും തന്റെ ഭർത്താവിനെ കുറിച്ച് ഇന്ദ്രജ പറയുന്നു……
Leave a Reply