മണി ചേട്ടനോട് വലിയ സൗഹൃദമായിരുന്നു, അഞ്ചു സിനിമകൾ ഞങ്ങൾ ഒരുമിച്ച് ചെയ്തിരുന്നു ! ആ വേർപാട് എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ! ഇന്ദ്രജ പറയുന്നു !

ഒരു സമയത്ത് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ തിളങ്ങി നിന്ന നടനായിരുന്നു കലാഭവൻ മണി, മണിചേട്ടൻ എന്ന് സ്നേഹത്തോടെ എല്ലാവരും ഹൃദയത്തിലേറ്റിയ മണിയുടെ വേർപാട് ഇന്നും മലയാളികൾക്ക് ഒരു തീരാ ദുഖമാണ്. അതുപോലെ മലയാള സിനിമക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയായിരുന്നു ഇന്ദ്രജ. ഇന്ദ്രജയും കലാഭവൻ മണിയും ഒരുമിച്ച് കുറച്ച് സിനിമകൾ ചെയ്തിരുന്നു. ഇൻഡിപെൻഡൻസ്, ബെൻ ജോൺസൺ, ഇന്ദ്രജിത്ത്, വാർ ആൻഡ് ലൗ, താളമേളം എന്നിങ്ങനെയാണ് ആ ചിത്രങ്ങൾ.

ഇതിനുമുമ്പ് കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ സംസാരിക്കവെ ഇന്ദ്രജ കലാഭവൻ മാണിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.  അവരുടെ ആ വാക്കുക്കൾ ഇങ്ങനെ, നല്ലൊരു സുഹൃത്തായിരുന്നു മണി ചേട്ടൻ. ഏകദേശം നാലോ അഞ്ചോ ചിത്രങ്ങൾ ചെറിയ ഗ്യാപ്പിനിടയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞു പോയപ്പോൾ മലയാള സിനിമയുമായുള്ള ടച്ച് വിട്ടുപോയി. ആരുടേയും ഫോൺ നമ്പർ ഉണ്ടായിരുന്നില്ല. അന്ന് മൊബൈൽ ഫോൺ ഒന്നും ഇത്ര വ്യാപകമായിരുന്നില്ല. പക്ഷെ മണിച്ചേട്ടന്റെ മ,ര,ണം എനിക്ക് വലിയൊരു ഷോക്ക് ആയിരുന്നു. ഞാൻ അദ്ദേഹത്തെ പിന്നീട് കണ്ടിരുന്നില്ല.

പിന്നെ ഞാൻ കേൾക്കുന്നത് അദ്ദേഹത്തിന്റെ മ,ര,ണ,വർത്തയാണ്, ഞങ്ങൾ തമ്മിൽ വലിയ സൗഹൃദമായിരുന്നു. ഇപ്പോൾ എനിക്ക് എന്തെങ്കിലും ഒന്ന് ചോദിക്കണമെങ്കിൽ അതിന് കഴിയുന്ന ആളായിരുന്നു മണി ചേട്ടൻ. എന്തെങ്കിലും ഒരു പ്രോഗ്രാം വന്നാൽ മണിച്ചേട്ടാ ഇങ്ങനെ ഒരു പ്രോഗ്രാം വന്നിട്ടുണ്ട്, അത് ഞാൻ ചെയ്യണോ, എന്നൊക്കെ അഭിപ്രായം ചോദിക്കാൻ കഴിയുന്ന ആളായിരുന്നു മണിചേട്ടൻ. അത്തരത്തിൽ ഒരു വളരെ വലിയ സൗഹൃദം ഉണ്ടായിരുന്നു, എനിക്ക് മാത്രമല്ല മണിച്ചേട്ടൻ അങ്ങനെയുള്ള ആളായിരുന്നു.

അദ്ദേഹം വളരെ നല്ലൊരു മനസിന് ഉടമയും അതുപോലെ വളരെ കഴിവുള്ള ഒരു അഭിനേതാവുമായിരുന്നു. ഇപ്പോൾ കൂടെ ഇല്ല എന്നത് നല്ല വിഷമം ഉണ്ടാകുന്ന കാര്യമാണ്. പഴയ സിനിമകൾ ഒന്നും കാണാറില്ല, പാട്ടുകൾ ഒക്കെ ഇടയ്ക്ക് കേൾക്കും’, ഇന്ദ്രജ പറഞ്ഞു. അഭിമുഖത്തിനിടെ കലാഭവൻ മണിയും ഇന്ദ്രജയും ഒന്നിച്ച് അഭിനയിച്ച ബെൻ ജോൺസൻ എന്ന ചിത്രത്തിലെ ‘ഇനിയും മിഴികൾ നിറയരുതേ’ എന്ന ഗാനം പ്ളേ ചെയ്തപ്പോൾ ഇന്ദ്രജയുടെ കണ്ണുകൾ നിറഞ്ഞൊഴുകുണ്ടായിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *