തുളു ബ്രാഹ്മണ കർണാടക സംഗീത കുടുംബത്തിൽ ജനനം ! അന്യമതസ്ഥനെ പ്രണയിച്ചതുകൊണ്ട് വീട്ടിൽ നിന്നും പുറത്തായി ! നടി ഇന്ദ്രജയുടെ ഇപ്പോഴത്തെ ജീവിതം !
മലയാളത്തിൽ സൂപ്പർ സ്റ്റാറുകളുടെ നായികയായി തിളങ്ങിയ അഭിനേത്രിയായിരുന്നു ഇന്ദ്രജ. ആ പേരു കേൾക്കുമ്പോൾ തന്നെ നന്ദലാല എന്ന ഗാനമാണ് ആദ്യം മനസ്സിൽ ഓടിയെത്തുന്നത്.. 1993 ൽ പുറത്തിറങ്ങിയ ‘ഉഴയിപ്പാളി’ എന്ന രജനികാന്ത് സിനിയിൽ കൂടി ബാലതാരമായിട്ടാണ് ഇന്ദ്രജ സിനിമ രംഗത്ത് എത്തുന്നത്.. വളറെ ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലെ മുൻ നിര നായകനായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി തുടങ്ങിയ നായകർക്കൊപ്പം നടി അഭിനയിച്ചിരുന്നു ….
ചെന്നൈയിലെ തുളു ഭ്രാഹ്മിൻ കർണാടക സംഗീത കുടുംബത്തിലാണ് ജനനം.. കുട്ടിക്കളം മുതൽ കലാപരമായി മുന്നിൽ നിന്ന ഇന്ദ്രാജ സ്കൂൾ കാലത്ത്, ആലാപന, നാടക മത്സരങ്ങളിൽ എന്നും ഒന്നമതായിരുന്നു, നടിയുടെ യഥാർഥ പേര് ‘രാജാത്തി’ എന്നാണ്, ക്ലസ്സിക്കലായി നൃത്തവും സംഗീതവും അഭ്യസിച്ച ഇന്ദ്രാജ നിരവധി വേദികളിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ചിരുന്നു.. മാച്ചവപെടി മൂർത്തിയുടെ ശിഷ്യയായി കൊണ്ടാണ് നടി കുച്ചിപുടി പഠിച്ചിരുന്നത്…
ഇതിനോടൊപ്പം തന്റെ ഏറ്റവും വലിയ ആഗ്രഹമായ മധ്യമ പ്രവർത്ത ആകുക എന്ന ലക്ഷ്യത്തിലേക്ക് കടക്കാൻ തയ്യാറെടുത്തിരുന്ന നടി അതിന്റെ ഭാഗമായി തന്നെ താക്കാ ദിമി താ പോലുള്ള ടിവി ഷോകൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു.ആ സമയത്താണ് ബാലതാരമായി നേരത്തെ അഭിനയിച്ചിരുന്ന ഇന്ദ്രജയെ തേടി സിനിമയിലേക്ക് വീണ്ടും ഒരു നായിക വേഷം എത്തുന്നത്. അങ്ങനെ നായികയായി ആദ്യം അഭിനയിച്ച സിനിമയാണ് ജന്ദർ മന്ദർ.
ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് ഇന്ദ്രജ.. അങ്ങനെയാണ് രാജാത്തി ഇന്ദ്രജ ആയി മാറിയത്. അതിനു ശേഷം ഇരുപതിൽ കൂടുതൽ തെലുങ്ക് സിനിമകളായിൽ നായികയായി അഭിനയിച്ചത്തിനു ശേഷമാണ് 1999 ൽ ‘ദ ഗോഡ്മാൻ’ ചിത്രത്തിൽ കൂടി മലയാളത്തിൽ എത്തുന്നത്, തെലുങ്കിൽ തിളങ്ങിയെങ്കിലും തമിഴിൽ അത്ര ശോഭിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല, കന്നടയിലും മികച്ച നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു ഇന്ദ്രജ.. നിരവധി ഗ്ലാമർ വേഷങ്ങൾ ചെയ്തിരുന്ന താരം അന്നത്തെ വളരെ തിരക്കുള്ള നായികയായിരുന്നു.. മലയാളത്തിലും നടി ചെയ്തിരുന്ന ചിത്രങ്ങൾ എല്ലാം വിജയ ചിത്രങ്ങൾ ആയിരുന്നു,
തുളു ബ്രഹ്മാണ കുടുംബത്തില്‍ ജനിച്ച ഇന്ദ്രജ 2005 സെപ്റ്റംബർ 7 ന് ആണ് മുഹമ്മദ് അബ്സറിനെ വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഒരു നടനും ബിസിനസുകാരനായിരുന്നു അദ്ദേഹം. അദ്ദേഹം ഒരു മുസ്ലിം ആയതുകൊണ്ട് ഈ വിവാഹത്തെ നടിയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. എന്നാൽ എതിർപ്പുകളെ അവഗണിച്ച് ഇവർ വിവാഹിതരായിരുന്നു.. ഇപ്പോൾ ഈ ദമ്പതികൾക്ക് ഒരു മകളുണ്ട്. വളരെ സന്തുഷ്ട കുടുംബ ജീവിതം നിൽക്കുന്ന നടി ഇപ്പോഴും അഭിനയ മേഖലയിൽ സജീവമാണ്..
പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ഇന്ദ്രജ മലയാളത്തില്‍ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്.. പുതിയതായി റിലീസിനൊരുങ്ങുന്ന നവാഗതനായ ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ട്വല്‍ത്ത് സി’ എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രജ രണ്ടാമത് വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങി വരവ് നടത്താൻ ഒരുങ്ങുകയാണ്… എന്നാൽ ഇതിനു മുമ്പ് തന്റെ കുടുംബക്കാർ തന്റെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നതുകൊണ്ട് നടി കേസുകൊടുത്തെന്നും ആ കേസ് കോടതിയിൽ വാദിച്ചത് നടൻ മമ്മൂട്ടി ആയിരുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു, എന്നാൽ അത് തെറ്റായ വാർത്തയാണ് എന്നു പറഞ്ഞ് ഇന്ദ്രജ തന്നെ രംഗത്തുവന്നിരുന്നു…..
Leave a Reply