ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ച വിവാഹമായിരുന്നു ! പക്ഷെ ഭർത്താവ് അത്ര റൊമാന്റിക് അല്ല ! ഇന്ദ്രജ തുറന്ന് പറയുന്നു !
മലയാള സിനിമ പ്രേമികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് ഇന്ദ്രാജ. ഇന്നും നമ്മൾ ഓർത്തിരിക്കുന്ന ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞ നായികയാണ് ഇന്ദ്രാജ, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർ സ്റ്റാറുകളുടെ നായികയായി തിളങ്ങിയ ഇന്ദ്രാജ ഒരു സമയത്ത് തെന്നിത്യൻ സിനിമ അറിയപ്പെടുന്ന സൂപ്പർ ഹിറ്റ് നായികയായിരുന്നു ഇന്ദ്രാജ. 1993 ൽ പുറത്തിറങ്ങിയ ‘ഉഴയിപ്പാളി’ എന്ന രജനികാന്ത് സിനിയിൽ കൂടി ബാലതാരമായിട്ടാണ് ഇന്ദ്രജ സിനിമ രംഗത്ത് എത്തുന്നത്.
ചെന്നൈയിലെ തുളു ഭ്രാഹ്മിൻ കർണാടക സംഗീത കുടുംബത്തിലാണ് ജനനം.. കുട്ടിക്കളം മുതൽ കലാപരമായി മുന്നിൽ നിന്ന ഇന്ദ്രജ സ്കൂൾ കാലത്ത്, കലാപരമായി മുന്നിലായിരുന്നു. താരത്തിന്റെ യഥാർത്ഥപേര് ‘രാജാത്തി’ എന്നാണ്, ക്ലസ്സിക്കലായി നൃത്തവും സംഗീതവും അഭ്യസിച്ച ഇന്ദ്രജ പ്രഗത്ഭരായ ഗുരുക്കന്മാരുടെ അടുത്തുനിന്നുമാണ് ഇതെല്ലം പഠിച്ചത്. മാധ്യമ പ്രവർത്തകയാകുക എന്ന സ്വപ്നത്തോടെ ടിവി ഷോകൾ ചെയ്ത ഇന്ദ്രജയെ തേടി വീണ്ടും സിനിമയിലേക്ക് അവസരം വരികരയും വളരെ ചുരുങ്ങിയ സമയം കൊണ്ട് മുൻ നിര നായികയായി മരുകയുമായിരുന്നു.
‘ദ ഗോഡ്മാൻ’ ചിത്രത്തിൽ കൂടി മലയാളത്തിൽ എത്തുന്നത്, തെലുങ്കിൽ തിളങ്ങിയെങ്കിലും തമിഴിൽ അത്ര ശോഭിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല, കന്നടയിലും മികച്ച നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു ഇന്ദ്രജ. നടിയുടെ പ്രണയവും വിവാഹവുമെല്ലാം ഏറെ കോലാഹലം ശ്രിഷ്ട്ടിച്ചിരുന്നു. തുളു ബ്രഹ്മാണ കുടുംബത്തില്‍ ജനിച്ച ഇന്ദ്രജ പ്രണയിച്ചത് മുഹമ്മദ് അബ്‌സാറിനെ ആയിരുന്നു. ഈ കാരണം കൊണ്ടുതന്നെ ഇരുവീട്ടുകാരും വളരെ ശതമായി ഇതിനെ എതിർത്തിരുന്നു. എന്നാൽ എതിർപ്പുകളെ അവഗണിച്ച് ഇവർ വിവാഹിതരായിരുന്നു.
ശേഷം ഇതുവരെയും വളരെ സന്തുഷ്ട കുടുംബ ജീവിതമാണ് നടി നയിക്കുന്നത്. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ഇന്ദ്രാജ വീണ്ടും കേരളത്തിൽ എത്തിയ ചിത്രങ്ങൾ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. തനറെ ഭർത്താവിനെ കുറിച്ച് ഇന്ദ്രാജ പറയുന്നത് ഇങ്ങനെ, എന്റെ വ്യക്തിപരമായ തീരുമാനങ്ങളില്‍ ഇടപെടാത്ത ഒരാളാണ് അദ്ദേഹം. അത്ര റൊമാന്റിക് ഒന്നും അല്ലെങ്കിലും എല്ലാവരോടും ദയയും സ്‌നേഹവുമുള്ള വ്യക്തിത്വമാണ്. പരസ്പരം അടുത്തറിഞ്ഞാണ് ഞങ്ങള്‍ വിവാഹം കഴിച്ചത്,’ ഇന്ദ്രജ പറയുന്നു. ഇവർക്ക് ഒരു മകളുണ്ട്.
അതുപോലെ ഇതിനു മുമ്പ് തന്റെ കുടുംബക്കാർ തന്റെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നതുകൊണ്ട് നടി കേസുകൊടുത്തെന്നും ആ കേസ് കോടതിയിൽ വാദിച്ചത് നടൻ മമ്മൂട്ടി ആയിരുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു, എന്നാൽ അത് തെറ്റായ വാർത്തയാണ് എന്നു പറഞ്ഞ് ഇന്ദ്രജ തന്നെ രംഗത്തുവന്നിരുന്നു, കൂടാതെ ട്വല്‍ത്ത് സി’ എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രജ രണ്ടാമത് വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങി വരവ് നടത്താൻ ഒരുങ്ങുകയാണ്.
Leave a Reply