
അവസാന നിമിഷം ഇന്ദ്രജിത്തിനെ അടുത്തേക്ക് വിളിപ്പിച്ച സുകുമാരൻ ഒരു പാട്ട് പാടി തരാന്‍ ആവശ്യപ്പെട്ടു ! ഇന്ദ്രജിത്ത് പാടിയെന്നും മല്ലിക ! ആ പാട്ട് ഏതാണെന്ന് തിരക്കി ആരാധകരും !
മലയാളികളുടെ ഇഷ്ട താരങ്ങളാണ് മല്ലിക സുകുമാരനും കുടുംബവും, പലപ്പോഴും തന്റെ കുടുംബ വിശേഷങ്ങൾ പറഞ്ഞുകൊണ്ട് താരം രംഗത്ത് വാരാറുണ്ട്, അത്തരത്തിൽ ഇന്ന് മൂത്ത മകൻ ഇന്ദ്രജിത്തിന്റെ ജന്മദിനത്തിൽ മല്ലിക പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധ നേടുന്നത്.സുകുമാരന്റെ മരണത്തിനു രണ്ട് മണിക്കൂര്‍ മുമ്പ് മൂത്ത മകന് ഇന്ദ്രജിത്തിനെ കൊണ്ട് സുകുമാരന്‍ പാട്ട് പാടിപ്പിച്ച സംഭവം ഓര്‍ത്തെടുക്കുകയാണ് മല്ലിക സുകുമാരന്‍. ദ ക്യൂവിന് നല്കിയ അഭിമുഖത്തിലാണ് മല്ലിക ഈ സംഭവം തുറന്ന് പറയുന്നത്.
ചെറുപ്പം മുതൽ തന്നെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും കലാരംഗത്ത് വളരെ സജീവമായിരുന്നു. സ്കൂളില്‍ എല്ലാ പരിപാടികള്‍ക്കും മുന്‍പന്തിയിലുണ്ടാകും. മക്കളുടെ കലാവാസന കണ്ട് സുകുമാരന്‍ പലപ്പോഴും ഇവര്‍ രണ്ട് പേരും കറങ്ങി തിരിഞ്ഞ് സിനിമയില്‍ തന്നെ എത്തുമെന്ന് പറയാറുണ്ടായിരുന്നു എന്നും മല്ലിക ഓര്‍ക്കുന്നു. സ്കൂളില്‍ മക്കളുടെ കലാപരിപാടികള്‍ നടക്കുന്ന സമയത്ത് അത് കാണാന്‍ സുകുമാരന്‍ സമയം കണ്ടെത്തി പോകുമായിരുന്നു. അദ്ദേഹം മരിക്കുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പ് ഇന്ദ്രജിത്തിനെ കൊണ്ട് സുകുമാരന്‍ ഒരു പാട്ട് പാടിച്ചു. ‘ഇവിടെ വാടാ പാട്ട് പാട്’ എന്ന് സുകുമാരന്‍ ഇന്ദ്രജിത്തിനോട് പറയുകയായിരുന്നു.
അച്ഛന്റെ വാക്കുകൾ കേട്ട് ഇന്ദ്രജിത്ത് പാടിയെന്നും മല്ലിക പറയുന്നു. ഇന്നലെയായിരുന്നു മലയാളത്തിലെ അനശ്വര നടന്മാരില് ഒരാളായ സുകുമാരന്റെ 24-ാം ചരമവാര്‍ഷികം. ഇന്ദ്രജിത്തിന്റെ പാട്ടുകൾ ഇതിനുമുമ്പും സമൂഹ മാധ്യമങ്ങളിൽ വളരെ ഹിറ്റായിരുന്നു, അതുമായി ബന്ധപ്പെട്ട ഈ സംഭവം ഇപ്പോൾ വാർത്തയായതോടെ ഇന്ദ്രജിത്ത് അന്ന് അച്ഛന് അവസാനമായി പാടികൊടുത്ത ഗാനം ഏതാണെന്നാണ് ആരാധകർ തിരക്കുന്നത്. ഏതായാലും നടന്റെ ജനംദിനത്തിൽ ഈ സംഭവം ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്.

അതുപോലെ തന്നെ മക്കളെ കുറിച്ച് അമ്മ പറഞ്ഞ ചില കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. ഇന്ദ്രൻ ഏകദേശം എന്റെ സ്വഭാവമാണ് വലിയ ദേഷ്യം വന്നാലും നമുക്ക് നിയന്ത്രിക്കാൻ കഴിയും പക്ഷെ പൃഥ്വി അങ്ങനെയല്ല, അവന് അവന്റെ അച്ഛന്റെ സ്വഭാവമാണ്, പെട്ടന്ന് ദേഷ്യം വരും, വന്ന് കഴിഞ്ഞാൽ പിന്നെ കുറെ നേരം അത് അങ്ങനെ തന്നെ നിൽക്കും, എന്നാൽ പൃഥ്വിരാജിനെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരേ ഒരാളെ കുറിച്ചും മല്ലിക സുകുമാരന്‍ തുറന്നുപറഞ്ഞു.
പ്രിത്വിയെ കുറിച്ച് പല വാർത്തകളും പല രീതിയിലും വരാറുണ്ട് എന്നാലും പക്ഷെ അവൻ അതൊന്നും മൈൻഡ് ചെയ്യാറില്ല ജസ്റ്റ് ഡോണ്ട് കെയര്‍ എന്ന മട്ടില്‍ അങ്ങ് വിടും. എനിക്കും പലപ്പോഴും അവന്റെ ആ സ്വഭാവം കണ്ട് പഠിക്കണമെന്നുണ്ട്. എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ വന്നാൽ അവൻ എന്നോട് പറയും അമ്മ അതൊന്നും കാര്യമാക്കേണ്ട, ഇതൊക്കെ ഈ ഫീൽഡിൽ ഉള്ളതാണെന്നുമാണ് അവൻ പറയാറുള്ളത്. അല്ലെങ്കിലും അവൻ എന്ത് നല്ല കാര്യം പറഞ്ഞാലും മറ്റുള്ളവർ അവനെ അഹങ്കാരി എന്നാണ് പറയുന്നത്, പക്ഷെ ഒരു പോസിറ്റീവായിട്ടുളള അഹങ്കാരം എന്നെ ഞാന്‍ പറയുളളൂ, കാരണം അവനെ എന്തിനാണ് അഹങ്കാരിയെന്ന് വിളിക്കുന്നത്, അവൻ എന്താണെന്നും ആരാണെന്നും കേരളത്തിലെ പ്രേക്ഷകർക്ക് അറിയാമെന്നും മല്ലിക പറയുന്നു.
Leave a Reply