
അമ്മ ചിട്ടി പിടിച്ചതു കൊണ്ടു വാങ്ങിയ ഒരു തയ്യൽമെഷീൻ നിന്നാണ് ജീവിതം തുന്നിപിടിപ്പിച്ചത് ! എന്റെ അമ്മയുടെ സ്നേഹമാണ് എന്റെ ജീവിതം തന്നെ ! ഇന്ദ്രൻസിന്റെ വാക്കുകൾ !
മലയാളികൾക്ക് വളരെ പ്രിയങ്കരനായ നടനാണ് ഇന്ദ്രൻസ്, ഒരു നടൻ എന്നതിനപ്പുറം വ്യക്തിത്വം കൊണ്ടുകൂടി ഏവരുടെയും ഹൃദയത്തിൽ ഇടം നേടിയ അദ്ദേഹം തന്റെ അമ്മയെ കുറിച്ചും ആ സ്നേഹത്തെ കുറിച്ചും എപ്പോഴും വാ തോരാതെ സംസാരിക്കാറുണ്ട്. അത്തരത്തിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ ആ അമ്മയുടെ സ്വാധീനത്തെ കുറിച്ച്, അമ്മയുടെ വിയോഗ സമായത്ത് ഷിബു ഗോപാലകൃഷ്ണൻ എന്ന ആൾ സമൂഹ മാധ്യമങ്ങളിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇപ്പോൾ ആ കുറിപ്പ് വീണ്ടും ശ്രദ്ധ നേടുകയാണ്.
മുമ്പൊരിക്കൽ ഷിബു ഗോപാലകൃഷ്ണൻ്റെ കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്. ആലഭാരങ്ങളും ആഢംബരങ്ങളും അഴിച്ചുവച്ചു ഇത്രമേൽ നിസാരനായി ഈ മനുഷ്യൻ ഇരിക്കുന്നതു കാണുമ്പോൾ ഉള്ളിലെ സൂര്യകിരീടങ്ങളെല്ലാം വീണുടയുന്നുണ്ട്. അമ്മ ചിട്ടി പിടിച്ചതു കൊണ്ടു വാങ്ങിയ ഒരു തയ്യൽമെഷീൻ വച്ചാണ് സുരേന്ദ്രൻ കൊച്ചുവേലു എന്ന ഇന്ദ്രൻസ് തയ്യൽക്കട ആരംഭിക്കുന്നത്. തൂവാനത്തുമ്പികൾക്കു വേണ്ടി വസ്ത്രാലങ്കാരം ചെയ്യുമ്പോഴാണ് പദ്മരാജനോട് ടൈറ്റിൽസിൽ ഇന്ദ്രൻസ് എന്നു ചേർത്തോട്ടെ എന്നുചോദിക്കുന്നത്. അതോടെ അയാളും ഇന്ദ്രൻസായി. പിന്നെ കൊടക്കമ്പിയായി, നെത്തോലിയായി, ഒരു മനുഷ്യ ശരീരത്തിനു താങ്ങാൻ കഴിയുന്നതിനും അപ്പുറത്തെ അവഹേളനങ്ങളുടെ അവമതിപ്പുകളുടെ അതിക്രൂരമായ പൊട്ടിച്ചിരികളായി.

യൂണിഫോമിനു വകയില്ലാത്തതു കൊണ്ട് നാലാം ക്‌ളാസിൽ പഠിപ്പു നിർത്തിയ, ഒരുപാടു താരങ്ങൾക്കു കോട്ടും സ്യൂട്ടും തയ്ച്ചുകൊടുത്ത അയാൾ, അയാൾക്കുവേണ്ടി ആദ്യമായി ഒരു കോട്ടും സ്യൂട്ടും തുന്നി ഷാങ്‌ഹായ് ഫിലിം ഫെസ്റ്റിവലിന്റെ ചുവന്ന പരവതാനി നടക്കാൻ പോയി. ഗൗരവമേറിയ സീനുകൾ വരുമ്പോൾ സീനിന്റെ മുറുക്കം നഷ്ടപ്പെടാതിരിക്കാൻ ഒരുപാടു സീനുകളിൽ നിന്നും ഒഴിവാക്കപ്പെട്ട അയാൾ, മികച്ച നടനുള്ള സംസ്ഥാന അവാർഡ് പിടിച്ചു പിടിച്ചുവാങ്ങുന്ന അഭിനയ സാന്ദ്രതയായി എന്നും ആ കുറിപ്പിൽ പറയുന്നു.
അതുപോലെ തന്റെ അമ്മയെ കുറിച്ച് ഇന്ദ്രൻസ് മുമ്പും സംസാരിച്ചിട്ടുണ്ട്, അമ്മയുടെ കണ്ണീരിൽ നിന്നാണ് മലയാളി ഇന്നറിയുന്ന താനുണ്ടായതെന്ന് ഇന്ദ്രൻസ് മുൻപ് പറഞ്ഞിട്ടുണ്ട്. അമ്മേയെന്ന് വിളിക്കാത്ത, ആ വാക്ക് നാവിൽ വരാത്ത ഒരു നേരവുമില്ലെന്നും ഇന്ദ്രൻസ് മുൻപ് മനോരമ ന്യൂസിന് മദേഴ്സ് ഡേയോട് അനുബന്ധിച്ചു നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞിരുന്നു.
തയ്യൽ കടയിൽ ജോലി ചെയ്ത് കിട്ടുന്ന കൂലിയും കൊണ്ട് അമ്മയെ സന്തോഷിപ്പിക്കാൻ ഞാൻ ഓടിവരുമായിരുന്നു, അടുക്കളയും കിടപ്പുമുറിയും വേര്‍തിരിക്കുന്ന അരച്ചുവരിനപ്പുറത്ത് ചാരുകസേരയില്‍ അച്ഛനിരുന്നു. ഇപ്പുറത്തിരുന്ന് ഞാന്‍ ചോറ് തിന്നുമ്പോള്‍ ആ വിളക്കുവെട്ടത്തില്‍ പലപ്രാവശ്യം അമ്മ എണ്ണിനോക്കി… ‘ശമ്പളം കിട്ടിയ പന്ത്രണ്ട് രൂപ.. ഞാൻ നന്നായി കാണണം എന്ന അതിയായ ആഗ്രഹമായിരുന്നു എന്റെ അമ്മക്ക് എന്നും വാക്കുകൾ ഇടറി അദ്ദേഹം ഇന്നും പറയാറുണ്ട്.
Leave a Reply