
ഒരു തുന്നൽക്കാരൻ എന്ന നിലയിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയൊരു ഭാഗ്യമാണത് ! സുരേഷ് സാറിന്റെ മകളെ ഞാൻ ഓർക്കാറുണ്ട് ! വാക്കുകൾ ശ്രദ്ധ നേടുന്നു !
ഒരു സമയത്ത് മലയാള സിനിമയിൽ നമ്മെ ഏറെ ചിരിപ്പിച്ച ഇന്ദ്രൻസ് എന്ന അഭിനേതാവ് ഇന്ന് നമ്മളെ ചിന്തിപ്പിക്കുകയാണ്. സിനിമ രംഗത്ത് വസ്ത്ര അലങ്കാരകനായി തുടക്കം കുറിക്കുകയും അവിടെ നിന്ന് അഭിനയ രംഗത്തേക്ക് എത്തുകയും ചെയ്ത് ഇന്ദ്രൻസ് ഇന്ന് നിരവധി ശക്തമായ വേഷങ്ങളിൽ കൂടി നമ്മെ ഏറെ അതിശയിപ്പിച്ചു. ഒരു നടൻ എന്നതിലുപരി ഒരു വ്യക്തി എന്ന നിലയിലിലും ഏവരുടെയും ഹൃദയം കീഴടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇപ്പോഴിതാ തന്റെ തുന്നൽ ജീവിതത്തിൽ തനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യത്തെ കുറിച്ച് തുറന്ന് പറയുകയാണ് അദ്ദേഹം.
നടൻ സുരേഷ് ഗോപി ഇതിനുമുമ്പ് പലപ്പോഴും നടൻ ഇന്ദ്രന്‍സിനോട് അദ്ദേഹത്തിനും കുടുംബത്തിനുമുള്ള നന്ദി തുറന്ന് പറഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു ഉത്സവമേളം എന്ന ചിത്രത്തിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയായിരുന്നു. ആ ചിത്രത്തിന് വേണ്ടി ഇന്ദ്രൻസ് എനിക്ക് വേണ്ടി ഒരു മഞ്ഞ നിറമുള്ള ഷർട്ട് തുന്നി തന്നിരുന്നു. അതെനിക്ക് ഒരുപാട് ഇഷ്ടപെട്ടതുകൊണ്ട് എനക്ക് തരണം എന്ന് പറഞ്ഞിരുന്നു. അങ്ങനെ അദ്ദേഹം എനിക്കത് സന്തോഷത്തോടെ തന്നു .

ശേഷം എന്റെ പൊന്നുമകൾ ലക്ഷ്മിഅപകടത്തില്പ്പെടുമ്പോള് ഞാന്‍ അണിഞ്ഞിരുന്നത് ഇന്ദ്രന്‍സ് നല്കിയ അതേ മഞ്ഞ ഷര്‍ട്ട് ആയിരുന്നു. ആ പകടമറിഞ്ഞ് ആശുപത്രിയിലേക്ക് ഞാൻ ഓടി ചെന്നു. എന്റെ മകളുടെ അടുത്തു നില്ക്കുമ്പോഴൊക്കെ എന്റെ വിയർപ്പിന്റെ മണം ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നു എന്റെ മകൾ . ലക്ഷ്മിക്ക് അന്തിയുറങ്ങാൻ അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുമ്പ്, എന്റെ ആ വിയർപ്പിൽ കുതിർന്ന ആ മഞ്ഞ ഷർട്ട് ഞാൻ ഊരി അവളെ പുതപ്പിച്ചു. ഇന്ദ്രന്‍സ് തുന്നിയ ആ ഷര്‍ട്ടിന്റെ ചൂടേറ്റാണ് എന്റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നത്. ഇന്ദ്രന്‍സിനോട് ഒരുപാട് നന്ദിയും സ്നേഹവും, കടപ്പാടും എന്നും എനിക്കുണ്ട് എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.
ഇപ്പോഴിതാ അതിനെ കുറിച്ച് ഇന്ദ്രൻസ് പറയുന്നത് ഇങ്ങനെ, അന്ന് അദ്ദേഹം ആ മകളെ കാണാന്‍ ആശുപത്രിയില്‍ പോയത് ഞാൻ നൽകിയ മഞ്ഞ ഷർട്ടും ധരിച്ചായിരുന്നു. കുഞ്ഞിന് ആ ഷര്‍ട്ട് വളരെ ഇഷ്ടപ്പെട്ടു. ഇപ്പോഴും ആ ഒരു ഇമോഷന് അദ്ദേഹത്തിനുണ്ട്. ഇന്ദ്രന്‍സ് തുന്നി നല്കിയ മഞ്ഞ ഷര്‍ട്ടിലാണ് എന്റെ മകള്‍ അന്ത്യവിശ്രമം കൊള്ളുന്നത് എന്ന് ഒരു അവസരത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. ഒരു തുന്നൽക്കാരൻ എന്ന നിയലായിൽ അത് എനിക്ക് ലഭിച്ച വലിയൊരു ഭാഗ്യമായി ഞാൻ കാണുന്നു എന്നും ഇന്ദ്രൻസ് പറയുന്നു.
അടുത്തിറങ്ങിയ ചിത്രങ്ങളിൽ ഹോം എന്ന ചിത്രമാണ് തനിക്ക് ഏറെ പ്രിയപ്പെട്ടത് എന്നും ആ കഥ കേട്ടപ്പോള്‍ മുതല്‍ സിനിമയുടെ ഷൂട്ടിങ് തുടങ്ങാനുള്ള കാത്തിരിപ്പിലായിരുന്നു എന്നും, പണ്ട് ചെയ്തത് പോലുള്ള കോമഡി വേഷങ്ങള്‍ ചെയ്യാന്‍ ഇപ്പോള്‍ കൊതിയാണ്. ഏറ്റവും ഇഷ്ടവും ചിരിപ്പിയ്ക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ തന്നെയാണ് എന്നും അദ്ദേഹം പറയുന്നു.
Leave a Reply