പെണ്ണ് കാണാന്‍ പോയ ദിവസം എന്നെ ഭാര്യ കണ്ടിട്ടില്ല’ ! കണ്ടിരുന്നെങ്കിൽ ഈ വിവാഹം നടക്കില്ലായിരുന്നു; ഇന്ദ്രൻസ് പറയുന്നു
മലയാള സിനിമ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത കലാകാരനാണ് ഇന്ദ്രൻസ്, അന്നും ഇന്നും നമ്മൾ ഒരുപാട് സ്നേഹിക്കുന്ന അദ്ദേഹം ഇന്ന് ലോകമറിയുന്ന പ്രശസ്ത നടനാണ്. 1981 ൽ തുടങ്ങിയ സിനിമ ജീവിതം ഇന്നും തുടരുന്നു.. ഇതുവരെ 340 മലയാള സിനിമകൾ ചെയ്തുകഴിഞ്ഞു.. ഒരു തയ്യൽ കടയിൽ തുടങ്ങിയ ജീവിതം ഇന്ന് ഏവരാലും ബഹുമാനിക്കുന്ന ഒരു മികച്ച കലാകാരനിൽ എത്തി നിൽക്കുന്നു…
‘വേനൽമരങ്ങൾ’ എന്ന ചിത്രത്തിന് നിരവധി പുരസ്‌കാരങ്ങൾ നേടിയിരുന്നു, സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ പുരസ്‌കാരം വരെ നേടിയിരുന്നു…. ഏവർക്കും അഭിമാനകരമായ നേട്ടമായിരുന്നു അത്, സിനിമയിലെ വസ്ത്രാലങ്കാര രംഗത്തു നിന്ന് അഭിനയ രംഗത്ത് എത്തിയ അദ്ദേഹം ഇപ്പോൾ ചില കുടുംബ വിശേഷങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ്…
ഭാര്യ ശാന്തയെ പെണ്ണുകാണാൻ പോയപ്പോഴുള്ള രസകരമായ അനുഭവമാണ് അദ്ദേഹം പറയുന്നത്, പെണ്ണുകാണാൻ പോയപ്പോൾ ചായയുമായി ശാന്ത മുന്നിൽ വന്നു, പക്ഷെ അച്ഛനും ആങ്ങളമാരും ഉള്ളതുകൊണ്ട് അവൾ മുഖം ഉയർത്തി എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല, ചായ തന്നിട്ട് അകത്തേക്ക് പോകുകയായിരുന്നു… പക്ഷെ അന്ന് നേരെ നോക്കിയിരുന്നെങ്കില്‍ അമ്മയോട് കരഞ്ഞ് പറഞ്ഞിട്ടാണെങ്കിലും ഈ കല്യാണം നടത്തില്ലായിരുന്നുവെന്ന് ഭാര്യ ഇടയ്ക്ക് പറയുമെന്നും രസകരമായി ഇന്ദ്രന്‍സ് പറയുന്നു.
1985 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം, ഒരുപാട് അലഞ്ഞു നടന്നിട്ടാണ് തനിക്കൊരു വിവാഹം ശരിയായതെന്നും, ശാന്തയുടെ വീടിന്റെ മുറ്റത്തുകൂടി അതിനു മുമ്പ് അവരുടെ അടുത്തുള്ള നിരവധി വീടുകളിൽ വേറെ പെണ്ണു കാണലിന് താൻ പോയിട്ടുണ്ടെന്നും അദ്ദേഹം ചിരിച്ചുകൊണ്ട് പറയുന്നു.. ആദ്യമേ ഈ വീട്ടില്‍ കയറിയിരുന്നേല്‍ വേറെ എവിടെയും പോകണ്ടായിരുന്നു എന്നൊക്കെ വളരെ രസകരമായി താരം പറയുന്നു.. ഇവർക്ക് ഒരു മകനും മകളുമാണ് ഉള്ളത്…
ഒരു പ്രണയ വിവാഹമായിരുന്നു തന്റെ മനസ്സിൽ ഉണ്ടായിരുന്നത് , പക്ഷെ അത് നടന്നില്ല, ആരെയും പ്രണയിക്കാൻ കിട്ടിയില്ല എന്ന് പറയുന്നതാവും ശരി.. എന്നും അദ്ദേഹം പറയുന്നു.. നിരവധി ചിത്രങ്ങൾക്ക് വസ്ത്രാലങ്കാരം ചെയ്ത അദ്ദേഹം സി.ഐ.ഡി ഉണ്ണികൃഷ്ണന്‍ ബി.എ, ബി.എഡ്. എന്ന ചിത്രത്തിലെ വേഷം ഇന്ദ്രൻസിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറുകയായിരുന്നു… തമിഴിലും രണ്ടു ചിത്രങ്ങൾ അദ്ദേഹം ചെയ്തിരുന്നു..
വിജയ് ചിത്രം ‘നൻപൻ’ ലിൽ വളരെ ശ്രദ്ധേയ വേഷം ചെയ്തിരുന്നു, ‘ആടും കൂത്ത്’ എന്ന മറ്റൊരു ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.. ദൂരദര്‍ശനിലെ ടെലിവിഷന്‍ സീരിയലായ ‘കളിവീട്ടിലാണ്’ അഭിനയ ജീവിതം ആരംഭിച്ചത്. അതിനുശേഷവും മറ്റു നിരവധി സീരിയലുകൾ താരം ചെയ്തിരുന്നു.. എളിമയാർന്ന സ്വഭാവവും അതിരുകവിഞ്ഞ വിനയവും അദ്ദേഹത്തിന്റെ പ്രശസ്തി കൂട്ടുന്നു….
ഇപ്പോൾ തിയറ്ററിൽ മികച്ച വിജയം സ്വന്തമാക്കികൊണ്ടിരിക്കുന്ന സണ്ണി വെയിൻ ചിത്രം അനുഗ്രഹീതൻ ആൻ്റണി ആയിരുന്നു അദ്ദേഹത്തിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം.. കഥാനായകൻ എന്ന ചിത്രത്തിൽ ഒരു ഗാനവും അദ്ദേഹം പാടിയിരുന്നു.. 1956 ൽ ജനിച്ച അദ്ദേഹത്തിന് ഇപ്പോൾ 65 വയസ്സാണ് പ്രായം… ഇന്നും ചെറുപ്പക്കാരുടെ വേഗതയിൽ സിനിമ തിരക്കുകളിലാണ് അദ്ദേഹം..
Leave a Reply