പ്രാർത്ഥന വേണം, ഇന്നസെന്റിന്റെ നില അതീവ ഗുരുതരം ! ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യനില മോശമാകുക ആയിരുന്നു !

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു പിടി ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച അതുല്യ കലാകാരനാണ് ഇന്നസെന്റ്. 1948 ഫെബ്രുവരി 28-ന് തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മൂന്നാമത്തെ മകനായി ഇരിങ്ങാലക്കുടയിൽ ജനിച്ചു. എട്ടാം ക്ലാസ്സിൽ പഠിപ്പ് നിർത്തി.പിന്നീട് മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകൻ മോഹൻ മുഖേനയാണ് സിനിമാ രംഗത്തു വരുന്നത്. 1972ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം.ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമാ നിർമ്മാണ കമ്പനി തുടങ്ങി. ശേഷം ഒരുപിടി മികച്ച ചിത്രങ്ങളും അദ്ദേഹം നിർമ്മിച്ചു.

ഇപ്പോഴിതാ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ആരോഗ്യപരമായി വളരെ മോശം സ്ഥിതിയിൽ ആയിരുന്നു . അതിനെ തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ആരോഗ്യനില തൃപ്തികരമായിരുന്നു. എന്നാൽ ഇപ്പോൾ ആശുപത്രിയിൽ നിന്നും അത്ര നല്ല റിപോർട്ടല്ല ലഭിക്കുന്നത് എന്നാണ് വാർത്തകൾ, എറണാകുളം ലേക് ഷോർ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോൾ. ഇന്നസെന്റിന്റെ ആരോഗ്യം നിരീക്ഷിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ സർക്കാർ നിയോഗിച്ചിരുന്നു. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിലെയും തിരുവനന്തപുരം ആർഎസ്സിയിലേയും വിദഗ്ധ ഡോക്ടർമാരാണ് മെഡിക്കൽ ബോർഡിലുള്ളത്.

ആദ്യമൊക്കെ അദ്ദേഹം മരുന്നുകളോട് പ്രതികരിച്ചു എങ്കിലും ഇപ്പോൾ നില വളരെ മോശമായി മാറിയിരിക്കുകയാണ്. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യനില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. അണുബാധ വിട്ടുമാറാത്തത് മരുന്നുകൾ കാര്യമായി ഗുണം ചെയ്യാത്ത അവസ്ഥയിലായി. മൂന്ന് തവണ കോവിഡ് വന്നതിനാൽ പ്രതിരോധ ശേഷിയിൽ വലിയ കുറവുണ്ട്. ഇതാണ് ന്യൂമോണിയ കലശമാകാൻ കാരണമെന്നാണ് വിലയിരുത്തൽ. കാൻസർ രോഗത്തെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് ഇന്നസെന്റ്.

ഈ മോശം അവസ്ഥയെയും അദ്ദേഹം അതിജീവിച്ച് വീണ്ടും നമ്മളെ ചിരിപ്പിക്കാൻ സിനിമ ലോകത്തേക്ക് വരും എന്നുതന്നെയാണ് സിനിമ ലോകവും ആരാധകരും വിശ്വസിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടാൻ പ്രാർത്ഥിക്കുകയാണ് ഇപ്പോൾ ആരാധകരും കുടുംബവും. ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരു പൊതുപ്രവർത്തകൻ കൂടി ആയിരുന്നു. എംപിയായപ്പോൾ പാർട്ടിക്ക് നാല് വോട്ട് പിടിക്കാനല്ല ശ്രമിച്ചതെന്നും അഞ്ചിടത്ത് കാൻസർ പരിശോധന സംവിധാനങ്ങൾ സ്ഥാപിച്ചുവെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു. അങ്കമാലി. ചാലക്കുടി, ആലുവ, പെരുമ്പാവൂർ എന്നീ അഞ്ച് സ്ഥലങ്ങളിൽ മാമോഗ്രാം ചികിത്സാ കേന്ദ്രം സ്ഥാപിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ഇപ്പോൾ അഭിനയ രംഗത്ത് നിന്നും അകന്ന് നിൽക്കുകയാണ് അദ്ദേഹം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *