എല്ലാം ഉപേക്ഷിച്ച് മതം മാറ്റവും, വിവാഹവും ! അതികം വൈകാതെ തന്നെ വിവാഹ മോചനവും ! നടി ഐശ്വര്യയുടെ ജീവിതത്തിൽ സംഭവിച്ചത് !

മലയാളികളുടെ ഇഷ്ട നടിമാരിൽ ഒരാളാണ് ഐഷ്വര്യ ഭാസ്കർ.മലയാളികൾക്ക് വളരെ പ്രിയങ്കരി ആയിരുന്ന അഭിനേത്രി ലക്ഷ്മിയുടെ മകളാണ് ഐഷ്വര്യ.  1971 ജൂൺ 17-ന് ചെന്നൈയിലാണ് നടി  ജനിച്ചത്. ശാന്താ മീന ഭാസ്കർ എന്നായിരുന്നുനടിയുടെ യഥാർഥ പേര്.  1989 ൽ  ഒളിയമ്പുകൾ എന്ന മമ്മൂട്ടി, ഹരിഹരൻ ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമ രംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് തമിഴ്, തെലുങ്ക്, മലയാളം,കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. മലയാളത്തിൽമികച്ച നേടിയ ബട്ടർഫ്ലൈസ്, ജാക്പോട്ട്, നരസിംഹം, സത്യമേവജയതേ, പ്രജ എന്നീ സിനിമകളിൽ നായികയായി ഐശ്വര്യ പ്രേക്ഷക പ്രീതിനേടിയിരുന്നു.

മലയാളത്തിൽ ഉൾപ്പടെ സൂപ്പർ സ്റ്റാറുകളുടെ ഒപ്പം അഭിനയിച്ച ഐഷ്വര്യ തന്റെ കരിയറിൽ വിജയം നേടാൻ സാധിച്ചെങ്കിലും വ്യക്തി ജീവിതത്തിൽ ഒരുപാട് താളപ്പിഴകൾ സംഭവിച്ച ആളാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് തൻവീറുമായി നടി വിവാഹം കഴിക്കുന്നത്, പക്ഷെ നടിയുടെ ഈ ബന്ധം വീട്ടുകാർക്ക് ഒട്ടും സമ്മതമല്ലായിരുന്നു, അവരുടെ എതിർപ്പുകളെ അവഗണിച്ച് താരം തനറെ സിനിമ ജീവിതവും, കുടുംബത്തെയും എല്ലാം ഉപേക്ഷിച്ച് അയാളെ വിവാഹം കഴിക്കാനായി മതം മാറുകയായിരുന്നു. 1994 ലാണ് നടിയുടെ വിവാഹം നടക്കുന്നത്.

പക്ഷെ പരസ്പരമുള്ള പൊരുത്തക്കേടുകൾ കാരണം ആ ബന്ധം 96 ൽ അവസാനിച്ചു, പക്ഷെ ആ സമയത്ത് ഗർഭിണി ആയിരുന്ന താരം  ഒരു പെൺകുഞ്ഞു ജനിച്ചതിനു ശേഷം ഭർത്താവിൽ നിന്നും വിവാഹമോചിതയാകുകയായിരുന്നു. തൻവീറുമായി അതി തീവ്രമായ പ്രണയമായിരുന്നു ഐശ്വര്യയ്ക്ക്, അതുകൊണ്ട് തന്നെ അയാളുമായുള്ള വേർപിരിയൽ നടിയെ എല്ലാ രീതിയിലും തകർത്തിരുന്നു. അതുകൊണ്ട് തന്നെ ഈ ഡിപ്രഷനിൽ നിന്നും കരകയറാൻ  താരം മ യ ക്ക് മ രു ന്നി ൽ അഭയം തേടുകയായിരുന്നു. ശേഷം മക്കൾക്ക് വേണ്ടി ഇതിൽ നിന്നും മുക്തി നേടാൻ പുനരധിവാസ കേന്ദ്രത്തിൽ അഭയം തേടുകയുമായിരുന്നു.

തുടർന്ന് ഇനിയുള്ള ജീവിതം മകൾക്ക് വേണ്ടി ജീവിക്കണം എന്ന് തീരുമാനിച്ച നടി ഒരു സമയത്ത് ഉപേക്ഷിച്ച അമ്മയുടെ അരികിലേക്ക് എത്തുകയായിരുന്നു. എന്നാൽ വ്യക്തി ജീവിതം തിരിച്ച് പിടിച്ചപ്പോഴും അഭിനയ മേഖല ഐഷ്വര്യയെ കൈയൊഴിയുകയായിരുന്നു. വിവാഹ ജീവിത തകർച്ചയും, തെറ്റായ ജീവിത രീതികളും നടിയുടെ തിരിച്ച് വരവിന് ഒരു തടസ്സമാകുകയായിരുന്നു, എന്നാൽ നടിയും തന്റെ അടുതെ സുഹൃത്തുമായ രേവതിയുടെ സഹായത്തോടെ ഐഷ്വര്യ വീണ്ടും സീരിയൽ മേഖലയിൽ തിരിച്ചെത്തി, എന്നാൽ അപ്പോഴും തമിഴ് സിനിമ ലോകം നടിയെ കൈ ഒഴിഞ്ഞപ്പോൾ, മലയാള സിനിമ ഐഷ്വര്യക്ക് ഒരു ഗംഭീര അവസരം നൽകി അവരുടെ കരിയർ തിരിച്ചു കൊണ്ടുവരാൻ സഹായകമായി, മലയത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ നരസിംഹമായിരുന്നു ആ ചിത്രം, ഇന്നും എന്നും ഐഷ്വര്യ എന്ന അഭിനേത്രിയെ മലയാളികൾ ഓർത്തിരിക്കാൻ ആ ഒരൊറ്റ ചിത്രം തന്നെ ധാരാളമാണ്…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *