അഥിതി തൊഴിലാളികളായി ഇനി കേരളത്തിലേക്ക് പോകേണ്ട ! ഇനി ഇസ്രായേലിലേക്ക്, പ്രതിമാസ ശമ്പളം 1.25 ലക്ഷം രൂപ ! വമ്പന്‍ ഓഫറുമായി യോഗി സര്‍ക്കാര്‍ !

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദിവസ വേതനം കേരളത്തിൽ കൂടുതലാണ്, യുപി, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ 250 രൂപയൊക്കെയാണ് ദിവസക്കൂലി, അതുകൊണ്ട് തന്നെയാണ് കേരകത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികൾ നിരവധി എത്തുന്നത്. എന്നാൽ ഇപ്പോഴിതാ ഉത്തര്‍പ്രദേശില്‍ തൊഴിലാളികള്‍ക്ക് വമ്പന്‍ ഓഫറുമായി യോഗി സര്‍ക്കാര്‍. സാധാരണ തൊഴിലാളികള്‍ക്ക് 1.25 ലക്ഷം പ്രതിമാസ ശമ്പളമാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ഓഫര്‍.

എന്നാല്‍ ഇവർ തൊഴില്‍ കേരളത്തിലോ ഇന്ത്യയിലോ അല്ല മറിച്ച് ഇസ്രായേലിലേക്കാണ്, അവിടേക്ക് ജോലിക്കായി പോകാന്‍ താത്പര്യമുള്ള തൊഴിലാളികള്‍ക്കായാണ് ഇപ്പോൾ ഈ വമ്പന്‍ ഓഫര്‍ വന്നിരിക്കുന്നത്. യുദ്ധത്തിന് ശേഷം ഇസ്രായേലിൽ ഉണ്ടായ നാശനഷ്ടങ്ങൾ വളരെ വലുതാണ് അതുകൊണ്ട് തന്നെ അവിടെ നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ ആവിശ്യമായുണ്ട്.

അതുമാത്രമല്ല പലസ്തീനികളുടെ വര്‍ക്ക് പെര്‍മിറ്റ് ഇസ്രായേല്‍ റദ്ദ് ചെയ്തതോടെയാണ് അവിടെ ഇപ്പോൾ  തൊഴിലാളി ക്ഷാമം നേരിട്ടു തുടങ്ങിയത്. ഇസ്രായേലില്‍ നിര്‍മ്മാണ മേഖലയില്‍ തൊഴിലെടുക്കാന്‍ താത്പര്യമുള്ളവര്‍ക്കാണ് പ്രതിമാസം ഒന്നേകാല്‍ ലക്ഷം രൂപ ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. വിവിധ മേഖലകളിലായി 42,000 ഇന്ത്യാക്കാര്‍ക്കാണ് അവസരം. ഇതില്‍ 34,000 അവസരങ്ങളും നിര്‍മ്മാണ മേഖലയിലാണ്.

സർക്കാർ നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റാണിത്, ഇസ്രായേലില്‍ നിര്‍മ്മാണ മേഖലയില്‍ തൊഴിലാളികളെ ആവശ്യപ്പെട്ട് യുപി സര്‍ക്കാര്‍ പരസ്യം ചെയ്തിട്ടുണ്ട്. മേസ്തിരി, ഹെല്‍പ്പര്‍ തുടങ്ങി നിരവധി തസ്തികകളിലേക്കാണ് വിജ്ഞാപനം. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് മിഷന്റെ കീഴിലാണ് ഇസ്രായേലില്‍ ജോലി ലഭിക്കുക. പ്രതിമാസം 1.25 ലക്ഷം രൂപ ശമ്പളത്തിന് പുറമേ 15000 രൂപ പ്രതിമാസ ബോണസും ലഭിക്കും. എന്നാല്‍ ബോണസ് തുക ജോലി പൂര്‍ത്തിയാക്കി കാലാവധി അവസാനിക്കുമ്പോള്‍ മാത്രമേ ലഭിക്കൂ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *