പാകിസ്ഥാനിലുള്ള ഇന്ത്യൻ മണ്ണ് തിരികെ പിടിക്കും ! അതിനു പ്രത്യേകിച്ച് ഒരു കാരണവും വേണ്ട ! സിന്ധ് പ്രവിശ്യയായ സിന്ധുവിനെ തിരികെ പിടിക്കാൻ ഇന്ത്യ ! യോഗി ആദിത്യനാഥ് പറയുന്നു !

ഇപ്പോൾ ലോകം മുഴുവൻ ചർച്ച ചെയ്യുന്നത് പലസ്തീനും ഇസ്രായിലും തമ്മിലുള്ള യുദ്ധമാണ്, ലോകരാജ്യങ്ങളിൽ അറബി രാജ്യങ്ങൾ മുഴുവൻ പലസ്തീനെ പിന്തുണക്കുമ്പോൾ ഇന്ത്യയും അമേരിക്കയും ഇസ്രായിലിനെ പിന്തുണച്ചു. ഇപ്പോഴിതാ ഈ അവസ്ഥയിൽ  ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാദിന്റെ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ശ്രീരാമജന്മഭൂമി തിരിച്ചുപിടിക്കാൻ കഴിയുമെങ്കിൽ, ഇപ്പോൾ പാകിസ്ഥാനിലുള്ള സിന്ധ് പ്രവിശ്യയായ സിന്ധുവിനെ തിരികെ പിടിക്കാൻ ഇന്ത്യയ്ക്ക് ഒരു കാരണവും വേണ്ടെ എന്നാണ് സിന്ധി കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, 500 വർഷങ്ങൾക്ക് ശേഷം അയോധ്യയിൽ ശ്രീരാമന്റെ മഹത്തായ ക്ഷേത്രം നിർമിക്കുകയാണ്. ജനുവരിയിൽ രാംലാലയെ പ്രധാനമന്ത്രി വീണ്ടും ക്ഷേത്രത്തിൽ ഇരുത്തും. 500 വർഷങ്ങൾക്ക് ശേഷം രാമജന്മഭൂമി തിരിച്ചെടുക്കാൻ കഴിയുമെങ്കിൽ സിന്ധുവിനെ തിരിച്ചെടുക്കാൻ ഒരു കാരണവും വേണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യോഗി ഈ പരാമർശം നടത്തിയപ്പോൾ ഓഡിറ്റോറിയം മുഴുവനും കരഘോഷം മുഴക്കിയെന്നും ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യ പാകിസ്ഥാൻ വിഭജനത്തിന് ശേഷം ഏറ്റവും കൂടുതൽ കഷ്ടതകളും ദുരിതങ്ങളും  അനുഭവിച്ചത് സിന്ധി സമുദായമാണെന്നും ഇന്നത്തെ തലമുറയ്ക്ക് ആ ചരിത്രം പറഞ്ഞു കൊടുക്കണമെന്നും ആദിത്യനാഥ് പറഞ്ഞു. കേവലം ഒരാളുടെ പിടിവാശിയാണ് രാജ്യ വിഭജനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം വിഭജിക്കപ്പെട്ടപ്പോൾ ലക്ഷക്കണക്കിന് ആളുകൾ കൂട്ടക്കൊല ചെയ്യപ്പെട്ടു. ഇന്ത്യയുടെ ഒരു വലിയ പ്രദേശം പാകിസ്ഥാനായി മാറി.

അത്തരത്തിൽ നമ്മുടെ ആയിരുന്ന സിന്ധി സമുദായത്തിന് അവരുടെ മാതൃഭൂമി വിട്ടുപോകേണ്ടി വന്നു. ഒരുപാട് ദുരിതം അനുഭവിച്ചു. ഇന്നും ആ ദുരന്തത്തിന്റെ ആഘാതം നാം വഹിക്കുന്നു. പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും തീവ്രവാദമോ അരാജകത്വമോ തിരിച്ചറിയാൻ കഴിയില്ല. മനുഷ്യരാശിയ്ക്ക് ക്ഷേമത്തിന്റെ പാതയിലൂടെ മുന്നോട്ട് പോകണമെങ്കിൽ, സമൂഹത്തിലെ ദുഷ്പ്രവണതകൾ അവസാനിപ്പിക്കേണ്ടിവരും. നമ്മുടെ മതഗ്രന്ഥങ്ങൾ അതിന് പ്രചോദനം നൽകുന്നു.

നമ്മുടെ  ഭഗവാൻ ശ്രീകൃഷ്ണൻ മനുഷ്യ ക്ഷേമത്തിനായി നന്മയെ സംരക്ഷിക്കുന്നതിനെക്കുറിച്ചും തിന്മ ഇല്ലാതാക്കുന്നതിനെക്കുറിച്ചും പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ഭീകരവാദം തടയുന്നത് അവസാനഘട്ടത്തിലാണ്. വിഭജനം പോലുള്ള ഒരു ദുരന്തം ഇനിയും ആവർത്തിക്കാതിരിക്കാൻ “രാജ്യം ആദ്യം” എന്ന പ്രതിജ്ഞയെടുക്കാൻ ആദിത്യനാഥ് ജനങ്ങളോട് അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ ഐക്യത്തോടും അഖണ്ഡതയോടും കളിക്കുന്ന ആർക്കും ഉചിതമായ മറുപടി നൽകാൻ നമ്മൾ തയ്യാറായിരിക്കണം.

നമുക്ക് നഷ്‌ടമായ നമ്മുടെ സിന്ധി സമൂഹം ഇന്ത്യയുടെ സനാതൻ ധർമ്മത്തിന്റെ അവിഭാജ്യ ഘടകമാണ്. ദുഷ്‌കരമായ സാഹചര്യങ്ങളിലും സിന്ധി സമൂഹം പ്രയത്‌നത്തിലൂടെ മുന്നേറി. പൂജ്യത്തിൽ നിന്ന് എങ്ങനെ മുകളിലെത്താം എന്നതിന് സിന്ധി സമൂഹം മാതൃകയായി എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *