രാജ്യത്തിനായുള്ള മോദിയുടെ സ്വപ്നത്തിന് പിന്തുണയായി നമ്മൾ നില്‍ക്കണം ! ബിജെപിയില്‍ ചേര്‍ന്ന് നടി സുമലത പറയുന്നു !
മലയാളികൾക്ക് എന്നും പ്രിയങ്കരിയായിട്ടുള്ള അഭിനേത്രിയാണ് സുമലത. ക്ലാര എന്ന ഒരു കഥാപാത്രം തന്നെ ധാരാളമാണ് എക്കാലവും സുമലതയെ ഓർമിക്കാൻ. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന സുമലത രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ജെഡിഎസ് പാർട്ടി അംഗമായിരുന്ന സുമലതയുടെ ഭര്‍ത്താവും മുന്‍ എംപിയും കന്നഡ നടനുമായ എം എച് അംബരീഷിന്റെ മരണത്തെ തുടര്‍ന്നായിരുന്നു സുമലത തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 2019ല്‍ മാണ്ഡ്യയില്‍ നിന്നു 1.25 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു സുമലത അംബരീഷ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഇപ്പോഴിതാ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റായ മാണ്ഡ്യയിൽ മത്സരിക്കില്ലെന്ന് പറഞ്ഞ സുമലത ഏവരെയും ഞെട്ടിച്ചുകൊണ്ട് മറ്റൊരു വാർത്ത കൂടി പങ്കുവെച്ചിരിക്കുകയാണ്, മാണ്ഡ്യയിൽ ബിജെപി ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. മാണ്ഡ്യയിൽ അനുയായികളുടെ യോഗത്തിലാണ് സുമലതയുടെ പ്രഖ്യാപനം. വരും ദിവസങ്ങളിൽ താൻ ബിജെപി യിൽ അംഗത്വം എടുക്കും എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യസ്‌നേഹത്തെയും പ്രവർത്തനത്തെയും അഭിനന്ദിച്ചുകൊണ്ട് ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് സുമലത പ്രഖ്യാപിച്ചു.
രാജ്യ,ത്തിനായുള്ള മോദിയുടെ സ്വപ്നത്തിന് പിന്തുണയായി ഇന്ന് നമ്മള്‍ നില്‍ക്കണം. കര്‍ണാടകത്തിലെ മാണ്ഡ്യയില്‍ സംഘടിപ്പിച്ച പ്രവവര്‍ത്തകരുടെ യോഗത്തിലാണ് സുമലത നയം വ്യക്തമാക്കിയത്. എംപി സീറ്റ് ഉപേക്ഷിച്ച് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതായി അവര്‍ അറിയിച്ചു. എംപി സ്ഥാനം ശാശ്വതമല്ല. ഇന്ന് ഞാന്‍, നാളെ മറ്റൊരാള്‍ എംപിയായി വരും. പക്ഷേ അവസാനം വരെ ഞാന്‍ മാണ്ഡ്യയുടെ മരുമകളായി തുടരും. മാറിയ സാഹചര്യവും സാഹചര്യവും നമ്മള്‍ മനസ്സിലാക്കണം. ഏപ്രില്‍ 6 ന് ബിജെപിയില്‍ ചേരൂ: ഈ രാജ്യത്തിന്റെ ഭാവി നയിക്കാന്‍ പ്രധാനമന്ത്രി മോദിക്ക് കഴിയുമെന്ന് ഞാന്‍ കരുതുന്നു.
ലോകം മുഴുവന്‍ ആരാധിക്കുന്ന നേതാവാണ് മോദി. സ്വാര്‍ത്ഥ രാഷ്ട്രീയം അവര്‍ക്കിടയിലില്ല, മാണ്ഡ്യ ജില്ലയില്‍ സ്വതന്ത്ര എംപിയായി പ്രവര്‍ത്തിക്കാന്‍ ഗ്രാന്റ് അനുവദിക്കാന്‍ ബിജെപി സര്‍ക്കാര്‍ എന്നെ സഹായിച്ചു. അതിനാല്‍ വരും ദിവസങ്ങളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഏപ്രില്‍ 6ന് ബിജെപിയില്‍ ചേരും. എന്നും അവർ പറഞ്ഞു. മണ്ഡലം ഇത്തവണ ജെഡിഎസ് സ്ഥാനാര്‍ഥി എച്ച് ഡി കുമാരസ്വാമിക്ക് വിട്ടു നല്‍കും. കുമാരസ്വാമിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും അവര്‍ അറിയിച്ചു. സുമലത കൂടി ബിജെപി യിൽ ചേർന്നതോടെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ വിജയമാണ്
Leave a Reply