
മുസ്ലിം സഹോദരിമാരുടെ കണ്ണുനീർ തുടച്ചത് മോദി സർക്കാർ, മോദി സർക്കാർ എന്നും മുസ്ലിം ജനതക്കൊപ്പം ! ക്ഷേമ പദ്ധതികൾ അതിനുദാഹരണം ! വാക്കുകൾ ശ്രദ്ധ തേടുന്നു !
നരേന്ദ്രമോദി സർക്കാർ മുസ്ലിം വിരുദ്ധ പ്രവർത്തനങ്ങളാണ് ചെയ്യുന്നതെന്ന പ്രതിപക്ഷത്തിന്റെ ആരോണത്തിന് മറുപടിയായി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തെ മുസ്ലീം സമൂഹത്തിന് ലഭിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു മോദിയുടെ മറുപടി. മുസ്ലീം പെൺകുട്ടികളുടെ കണ്ണുനീരു തുടച്ചത് ബിജെപി സർക്കാരാണെന്നും മുസ്ലീം ജനതയ്‌ക്കൊപ്പമാണ് എന്നും ബിജെപി സർക്കാർ നിലകൊണ്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിരുദ്ധ പരാമർശം നടത്തിയെന്ന പേരിൽ പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രിയെ ലക്ഷ്യം വെക്കുന്നതിനിടെയാണ് മുസ്ലീം സമുദായത്തിനായി എൻഡിഎ സർക്കാർ നടപ്പിലാക്കിയ ക്ഷേമപദ്ധതികൾ അദ്ദേഹം വിശദീകരിച്ചത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, നേരത്തെ ഹജ്ജ് കോട്ട കുറവായിരുന്നതിനാൽ കൈക്കൂലി കൊടുത്തും മറ്റും ഹജ്ജിന് പോകാൻ അവസരം ഒരുക്കേണ്ട ഗതികേടായിരുന്നു രാജ്യത്തെ മുസ്ലീം പൗരന്മാർ നേരിട്ടിരുന്നത്. സമൂഹത്തിൽ വലിയ സ്വാധീനമുള്ളവർക്ക് മാത്രം ഹജ്ജിന് പോകാൻ കഴിയുന്നതായിരുന്നു അവസ്ഥ. എന്നാൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഇന്ത്യയിലെ മുസ്ലീം സഹോദരന്മാർക്കും സഹോദരിമാർക്കുമുള്ള ഹജ്ജ് കോട്ട ഉയർത്തണമെന്ന് സൗദി അറേബ്യയിലെ രാജാവിനോട് അഭ്യർത്ഥിച്ചതിന്റെ ഫലമായി വലിയ മാറ്റമുണ്ടായി.

ഹജ്ജ് കോട്ട ഉയർത്തിയെന്ന് മാത്രമല്ല, വിസനടപടികൾ ലളിതമാവുകയും ചെയ്തു. സർക്കാർ വളരെ പ്രധാനപ്പെട്ട തീരുമാനമാണ് സ്വീകരിച്ചത്. നേരത്തെ മുസ്ലീം അമ്മമാർക്കും സഹോദരിമാർക്കും ഒറ്റയ്‌ക്ക് ഹജ്ജിന് പോകാൻ സാധിക്കില്ലായിരുന്നു. എന്നാലിന്ന് മെഹറം ഇല്ലാതെ സ്ത്രീകൾക്ക് ഹജ്ജിന് പോകാൻ സാധിക്കും. അതിനാൽ, ഹജ്ജിന് പോകണമെന്ന മോഹം സാക്ഷാത്കരിച്ച ആയിരക്കണക്കിന് മുസ്ലീം സഹോദരിമാരുടെ അനുഗ്രഹം ഇന്ന് എന്നോടൊപ്പമുണ്ട് എന്നും മോദി പറയുന്നു.
അതുപോലെ മുസ്ലിം സ്ത്രീകളുടെ വിവാഹ ജീവിതത്തിന് ഉറപ്പ് നൽകാൻ അദ്ദേഹം നടപ്പിലാക്കിയ മുത്തലാക്ക് നിരോധന നിയമത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു, മുത്തലാഖ് കാരണം അനവധി മുസ്ലീം പെൺമക്കളുടെ ജീവിതം ദുരിതപൂർണമായി. ഇത്തരത്തിൽ ജീവിതം നശിപ്പിക്കപ്പെടുന്നവരുടെ മാതാവും പിതാവും സഹോദരനുമൊക്കെ പ്രതിസന്ധിയിലായി. ഇന്ന് മുത്തലാഖ് നിരോധിച്ചുകൊണ്ട് അവരുടെ ജീവിതത്തിന് സുരക്ഷയൊരുക്കിയിരിക്കുകയാണ് മോദി സർക്കാർ. അതുപോലെ പ്രീണന രാഷ്‌ട്രീയം കളിച്ചുവെന്നല്ലാതെ കോൺഗ്രസും എസ്പിയും അടക്കമുള്ള പാർട്ടികൾ മുസ്ലീങ്ങളുടെ രാഷ്‌ട്രീയവും സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമിട്ട് ഇതുവരെ ഒന്നും ചെയ്തിട്ടില്ല എന്നും അദ്ദേഹം ആരോപിച്ചു.. അടുത്തിടെ സുരേഷ് ഗോപിയും സമാനമായ കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു.
Leave a Reply