
മമ്മൂട്ടി അന്ന് എന്നെ സാമ്പത്തികമായി സഹായിച്ചില്ല ! പക്ഷെ മോഹൻലാൽ സഹായിച്ചിരുന്നു ! ജഗദീഷ് തുറന്ന് പറയുന്നു !
ജഗദീഷ് എന്ന നടനെ മലയാള സിനിമ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അദ്ദേഹം ഇപ്പോൾ സിനിമ രംഗത്ത് അത്ര സജീവമല്ല എങ്കിലും ചെയ്തു വെച്ചിരിക്കുന്ന കഥാപാത്രങ്ങൾ ധാരാളമാണ് അദ്ദേഹത്തെ എന്നും ഓർമിക്കാൻ. ഇപ്പോഴിതാ അദ്ദേഹം മോഹൻലാൽ തനിക്ക് ചെയ്ത് സഹായത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് ചെയ്തു നൽകിയ സഹായത്തെ കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയത്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഗണേഷ് കുമാറിനോടൊപ്പമായിരുന്നു ജഗദീഷ് മത്സരിച്ചിരുന്നത്.
മോഹൻലാൽ അന്ന് ഗണേഷിന് വേണ്ടി ഇലക്ഷൻ പ്രചാരത്തിന് ഇറങ്ങിയത് വലിയ വാർത്ത ആയിരുന്നു. എന്നാൽ തനിക്ക് ആ കാര്യത്തിൽ മോഹൻലാലിനോട് യാതൊരു വിരോധവും ഇല്ലെന്നാണ് ജഗദീഷ് പറയുന്നത്. മോഹന്‍ലാല്‍ എന്തുകൊണ്ട് അന്ന് ഗണേഷ്കുമാറിന് വേണ്ടി പോയി എന്നത് തനിക്ക് അറിയാവുന്ന കാര്യങ്ങളാണ്. വ്യക്തിപരമായ ചില കാര്യങ്ങള്‍ രാഷ്ട്രീയത്തില്‍ കൂട്ടിക്കുഴയ്ക്കാന്‍ പാടില്ല. തന്നോടുള്ള അനിഷ്ടം കൊണ്ടല്ല. ഗണേഷിനോടുള്ള ഇഷ്ടക്കൂടുതല് കൊണ്ടും അല്ല. അതിനു പിന്നിൽ മറ്റുചില വ്യക്തിപരമായ കാര്യങ്ങൾ കൊണ്ടാണ്.

അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനങ്ങളാണ്. അദ്ദേഹത്തിന് അങ്ങനെയൊരു തീരുമാനം ആ സമയത്ത് എടുക്കേണ്ടി വന്നു. ഞാനും ലാലും തമ്മിൽ ഇപ്പോഴും നല്ല സൗഹൃദത്തിലാണെന്നും ജഗദീഷ് പറഞ്ഞു. ആ സമയത്ത് ഇലക്ഷൻ ആവിശ്യത്തിന് വേണ്ടി പിരിവൊന്നും നടത്തിയിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചരണത്തിനു വേണ്ടി തനിക്ക് പൈസ തന്നിട്ടുള്ളയാളാണ് മോഹന്‍ലാല്‍. അന്ന് ഒരുപക്ഷെ അദ്ദേഹത്തിന് താൻ ജയിച്ചു വരണമെന്ന് ഉള്ളിൽ ആഗ്രഹമുണ്ടായിരുന്നിരിക്കാമെന്നും ജഗദീഷ് പറയുന്നു. മമ്മൂട്ടി സാമ്പത്തിക സഹായങ്ങൾ ഒന്നും തന്നിട്ടില്ലെന്നും ജഗദീഷ് പറഞ്ഞു. എന്നാൽ ഫേസ്ബുക്കിലൊക്കെ തന്നെ അനുഗ്രഹിക്കുന്ന രീതിയിലുള്ള ഫോട്ടോകളൊക്കെ ഇട്ടിരുന്നുവെന്നും അല്ലാതെ മമ്മൂട്ടിയിൽ നിന്ന് സഹായങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല എന്നും ജഗദീഷ് പറയുന്നു.
Leave a Reply