
ഒരു അധ്യാപകനായിരുന്ന എനിക്ക് തന്നിരുന്ന വേഷങ്ങൾ മോ,ഷ്ട്ടാ,വ് അല്ലെങ്കിൽ കു,ളിമുറിയിൽ ഒ,ളി,ഞ്ഞ് നോക്കുന്ന ആൾ ! എന്റെ പദവിയെ മാനിക്കാത്തത് പോലെ ആയിരുന്നു ! മറുപടിയുമായി ശ്രീനിവാസൻ !
മലയാള സിനിമക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അത്ര വിലമതിക്കാനാകാത്ത അത്ര മികച്ച കലാസൃഷ്ടികൾ സമ്മാനിച്ച ഒരു അതുല്യ പ്രതിഭയാണ് ശ്രീനിവാസൻ. അദ്ദേഹം കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യപരമായി ഏറെ പ്രശ്നങ്ങൾ നേരിട്ടിരുന്നു, പക്ഷെ ഇപ്പോൾ അദ്ദേഹം പതിയെ തന്റെ പഴയ ആരോഗ്യ സ്ഥിതിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. നർമത്തിൽ പൊതിഞ്ഞുള്ള അദ്ദേഹത്തിന്റെ സംസാരത്തിന് ഇന്നും ഒരു കുറവും വന്നിട്ടില്ല. അദ്ദേഹം അടുത്തിടെ പങ്കെടുത്ത ഒരു ടിവി ഷോയിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഷോയിൽ ശ്രീനിവാസനൊപ്പം നടൻ ജഗദീഷും പങ്കെടുത്തിരുന്നു. ജഗദീഷിന്റെ ചില വാക്കുകൾക്ക് പഴയത് പോലെ കുരുക്ക് കൊള്ളുന്ന മറുപടിയാണ് ശ്രീനിവാസൻ നൽകിയത്.താൻ അദ്ധ്യാപകൻ ആയിരുന്നിട്ടും ശ്രീനിവാസൻ സിനിമകളിൽ തനിക്ക് തന്നിരുന്ന വേഷം ശോഭനയുടെ കുളിമുറിയിൽ ഒളിഞ്ഞു നോക്കുന്നതും, വരവേൽപ്പ് സിനിമയിൽ മോഹൻലാലിന്റെ പണമെല്ലാം അടിച്ചു കൊണ്ടുപോകുന്ന കള്ളൻ ആയിട്ടും തുടങ്ങിയ നെഗറ്റീവ് വൈബ് ഉള്ള വേഷങ്ങളാണ്. ഈ മനുഷ്യന്, അദ്ധ്യാപകൻ ആണെന്നുള്ള നിലയിൽ തനിക്ക് കുറച്ചുകൂടി നല്ല വേഷങ്ങൾ തരാമായിരുന്നില്ലേ എന്ന് ശ്രീനിവാസനോട് ജഗദീഷ് തമാശയ്ക്ക് ചോദിക്കുകയുണ്ടായി.
ഇതിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ, ‘താങ്കൾ അദ്ധ്യാപകനായിരുന്ന ആ ജോലി വേണ്ട എന്ന് വച്ചിട്ടാണ് സിനിമ മേഖലയിലേക്ക് വന്നത്, അപ്പോൾ പിന്നെ താങ്കൾക്ക് വേണ്ടാത്ത ജോലി ഞാൻ എന്തിന് കൺസിഡർ ചെയ്യണം എന്നാണ് ശ്രീനിവാസൻ ജഗദീഷിനോട് ചോദിച്ചത്’. കുറിക്ക് കൊള്ളുന്ന ചോദ്യങ്ങൾക്ക് അതിലും കുറിക്ക് കൊള്ളുന്ന രീതിയിൽ തന്നെ മറുപടി നൽകുന്നതാണ് ശ്രീനിവാസന് എന്നും ശീലം. അത് ഇപ്പോഴും ഒരു മാറ്റവുമില്ലാതെ അദ്ദേഹം തുടരുന്നു.

എന്നാൽ അടുത്തിടെ നടൻ മോഹൻലാലിനെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളെ ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാലുമായി ഒരുപാട് പ്രശ്നങ്ങളുണ്ട്. അദ്ദേഹത്തിന്റെ കാപട്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. ഞാൻ മരിക്കുന്നതിന് മുമ്പ് അതിനെ പറ്റിയെല്ലാം എഴുതും. മോഹന്‍ലാല്‍ എല്ലാം തികഞ്ഞ നടനാണ് എന്നും അദ്ദേഹം അർത്ഥംവെച്ച് പറയുന്നു..അതുപോലെ ‘കടത്തനാടന്‍ അമ്പാടി’ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരുന്ന സമയത്ത് മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പ്രേം നസീര്‍ പറഞ്ഞിരുന്നു.
എന്നാൽ ഇതറിഞ്ഞ ലാൽ പറഞ്ഞത് ‘ഈ വയസുകാലത്ത് ഇങ്ങേര്‍ക്ക് വേറെ പണിയൊന്നുമില്ലേ’ എന്നാണ്. ലാലിന് ഇഷ്ടമല്ലെങ്കില്‍ പറഞ്ഞാല്‍ പോരെ ഇങ്ങനെയൊക്കെ പറയുന്നത് എന്തിനാണെന്ന് ഞാന്‍ ചോദിച്ചു എന്നും ശ്രീനിവാസൻ പറയുന്നു. കാപട്യം നിറഞ്ഞ ആളാണ് ലാൽ എന്നും, ഫേസ് ബുക്കിൽ എഴുതുന്ന ഒരു കുറിപ്പുകൾക്കും ഒരു ആത്മാർത്ഥയുമില്ലെന്നും ശ്രീനിവാസൻ ആരോപിച്ചു.
Leave a Reply