
ജഗദീഷിന്റെ നായികയാകാൻ താൽപര്യമില്ലെന്ന് സുചിത്ര സംവിധായകനോട് പറഞ്ഞിരുന്നു ! അതിനൊരു കാരണമുണ്ട് ! ജഗദീഷിനോദ് തുറന്ന് പറഞ്ഞ് സുചിത്ര !
ഒരു സമയത്തെ ഏറെ ഹിറ്റ് ജോഡികൾ ആയിരുന്നു ജഗദീഷും സുചിത്രയും ഇരുവരും ഒരുമിച്ച് മലയാളത്തിൽ ഒരുപിടി മികച്ച ചിത്രങ്ങൾ ചെയ്തിരുന്നു. സുചിത്ര ഒരു സമയത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നായിക ആയിരുന്ന സുചിത്ര വിവാഹ ശേഷം വിദേശത്ത് സ്ഥിര താമസമാക്കിയ സുചിത്ര സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. ഇപ്പോഴിതാ ജഗദീഷ് അവതാരകനായി എത്തുന്ന പണം തരും പടം എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഇവരുടെ പഴയ വിശേഷങ്ങൾ ഇരുവരും പങ്കുവെച്ചിരുന്നു.
അതിൽ ജഗദീഷിന്റെ വാക്കുകൾ ഇങ്ങനെ, എന്റെ കൂടെ ഏറ്റവും കൂടുതല്‍ നായികയായി അഭിനയിച്ചിട്ടുള്ള നടിമാരില്‍ ഒരാളാണ് സുചിത്ര. ഒരുപാട് സിനിമൾ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മിമിക്സ് പരേഡ്, കാസര്‍ഗോഡ് കാദര്‍ഭായ്, സ്ഥലത്തെ പ്രധാന പയ്യന്‍സ്, മക്കള്‍ മാഹാത്മ്യം അങ്ങനെ. പിന്നെ ഞാനും സിദ്ധീഖുമായിട്ടുള്ള കോമ്പിനേഷിലും എന്റെ നായികയായി സുനിത, സിദ്ധീഖിന്റെ നായികയായി സുചിത്ര. ഒടുവില്‍ സുചിത്രയ്ക്ക് തന്നെ
വേറൊരാളുടെ കൂടെ ഞാന്‍ നായികയായിട്ട് അഭിനയിക്കുന്നത് വളരെ അപൂര്‍വ്വമായിട്ടാണ്. അതുകൊണ്ട് തന്നെ വേറെ ആരുടെയെങ്കിലും കൂടെ വരണമെന്ന് നമ്മള് ആരായാലും ആഗ്രഹിക്കില്ലേ പക്ഷെ നമ്മള് ചെയ്തതില്‍ ഭൂരിഭാഗം സിനിമകളും ഹിറ്റുകളും നൂറ് ദിവസം ഓടിയതുമായിരിക്കും. അതുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ട് അല്ലെ, എന്ന് ജഗദീഷ് പറയുന്നു.. ജഗദീഷേട്ടനെ എന്റെ നായകനായി കാസ്റ്റ് ചെയ്യരുതെന്ന്. പക്ഷെ അത് നല്ല ഉദ്ദേശത്തോടെയായിരുന്നു സുചിത്ര പറഞ്ഞത്. സുചിത്രയ്ക്ക് ആ കഥയില്‍ പ്രതിയുടെ റോളല്ല. സുചിത്ര നല്ല ഉദ്ദേശത്തോടെയാണ് പറയുന്നത്. ചിത്രം ഹിറ്റ്ലര്‍ ആയിരുന്നു. അതിന് തൊട്ട് മുമ്പ് ഞാനും സുചിത്രയും ഒരു സിനിമയില്‍ നായികയും നായകനുമായി അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.

അതുകൊണ്ട് ഹിറ്റ്ലർ എന്ന ചിത്രത്തിൽ ഞാൻ സിദ്ധിഖ് സാറിനോട് പറഞ്ഞിരുന്നു എന്റെ ജോഡിയായി ജഗദീഷ് ഏട്ടനെ വെക്കരുത് എന്ന്, അതൊന്ന് മാറ്റിയാല്‍ നന്നായിരുന്നുവെന്ന് പറഞ്ഞുവെന്ന് ജഗദീഷ് പറയുമ്പോള്‍ താന്‍ പറഞ്ഞുവെന്ന് സുചിത്രയും സമ്മതിക്കുന്നുണ്ട്. പിന്നീട് സിദ്ധീഖ് എന്നെ കണ്ടപ്പോള്‍ കാര്യം പറഞ്ഞു. ഒരു മാറ്റം വേണമെന്ന്. സിദ്ധീഖിനോട് ഇഷ്ടമുള്ളത് പോലെ ചെയ്തോളൂ, എനിക്ക് നിങ്ങളുടെ സിനിമയില്‍ അഭിനയക്കണം എന്നേയുള്ളൂവെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ ചിപ്പിയെ ജഗദീഷിന്റെ നായികയാക്കാം എന്നായി സിദ്ധീഖ്.
പിന്നെ ചിത്രം ഒരുപിടി നീണ്ടു പോകും എന്നുള്ളത് കൊണ്ടാണ് സുചിത്രക്ക് പെയറിനെ നൽകാതിരുന്നത് എന്നും സിദ്ധിഖ് പറഞ്ഞിരുന്നതായും ജഗദീഷ് പറയുന്നു. അതേസമയം താന്‍ പിന്നില്‍ നിന്നും കുത്തുകയായിരുന്നില്ലെന്നും ജഗദീഷേട്ടനുമായി ചര്‍ച്ച ചെയ്ത ശേഷമാണ് സംവിധായകനോട് സംസാരിക്കുന്നതെന്നും സുചിത്ര പറയുന്നുണ്ട്. ആ കാര്യം ജഗദീഷും സമ്മതിക്കുന്നുണ്ട്. തിരുവനന്തപുരം സ്വദേശിയായ സുചിത്ര ബാലതാരമായാണ് സിനിമയിലെത്തുന്നത്. പിന്നീട് നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്. പിന്നീട് തുടര്‍ച്ചയായി നിരവധി ഹിറ്റുകളിലെ നായികയായി മാറുകയായിരുന്നു.
Leave a Reply