
എന്റെ ഭാര്യയോട് എനിക്ക് ബഹുമാനമാണ് ! മക്കളുടെ വിജയത്തിന്റെ മുഴുവൻ പങ്കും എന്റെ രമക്കാണ് ! ഭാര്യയുടെ വിയോഗം സഹിക്കാൻ കഴിയാതെ ജഗദീഷ് !
മലയാള സിനിമ രംഗത്തെ ചിരി സാന്നിധ്യമായിരുന്നു നടൻ ജഗദീഷ്, അദ്ദേഹം മികച്ചതാക്കിയ എത്രയോ കഥാപാത്രത്തങ്ങൾ ഇന്നും നമ്മൾ ഓർത്ത് ചിരിക്കാറുണ്ട്. നായകനായും, വില്ലനായും, സഹ നടനായും, കൊമേഡിയനായും ജഗദീഷ് മലയാള സിനിമ ചരിത്രത്തിൽ വിസ്മയം സൃഷ്ട്ടിച്ച വ്യക്തിയാണ്. ഇന്നും അദ്യേഹം അഭിനയ മേഖലയിൽ സജീവമാണ്. അദ്ദേഹം ഒരു നടൻ എന്നതിലുപരി വളരെ കഴിവുള്ള ഒരു സംവിധാകനും, തിരക്കഥാകൃത്തുമാണ്, ഇതിനോടക് നിരവധി ചിത്രങ്ങൾക്ക് കഥയും തിരക്കഥയും എഴുതിയിട്ടുള്ള ജഗദീഷ് ഒരു അധ്യാപകനുമാണ്.
ഇപ്പോൾ ഏവരെയും ഞെട്ടിച്ചുകൊണ്ട് കടന്നുവന്ന ഒരു വാർത്തയാണ് മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവി കൂടി ആയിരുന്ന ജഗദീഷിന്റെ ഡോ. രമ പി. (61) അന്തരിച്ചു. നടൻ ജഗദീഷിന്റെ ഭാര്യ ആണ്. കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു എന്നാണ് വിവരം. കേരളത്തിലെ പ്രമുഖ കേസുകളിൽ രമയുടെ കണ്ടെത്തലുകൾ നിർണായകമായിരുന്നു. രണ്ട് പെണ്മക്കളുണ്ട്. സംസ്കാരം വൈകിട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തിൽ. ഭാര്യയുടെ വിയോഗത്തിൽ ആകെ തകർന്ന അവസ്ഥയിലാണ് ജഗദീഷ്, ആദ്യഹത്തെ സമാധാനിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ് സുഹൃത്തുക്കൾ.

ഭാര്യയുടെ വിയോഗത്തിൽ സഹിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ജഗദീഷ്. അദ്ദേഹം എപ്പോഴും ഭാര്യയെയും മക്കളെയും കുറിച്ച് വാചാലനാകാറുണ്ട്. അദ്ദേഹം കുടുംബത്തെ കുറിച്ച്, പറഞ്ഞിരുന്നത് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്, ആ വാക്കുകൾ ഇങ്ങനെ എന്റെ മക്കളും അവരുടെ അമ്മയുടെ പാത പിന്തുടരാനാണ് താല്പര്യപ്പെട്ടത്. പക്ഷെ അവരുടെ ആ തീരുമാനത്തിൽ എനിക്ക് അഭിമാനമേയുള്ളൂ. കാരണം അഭിനയം എനിക്ക് ചെയ്യാൻ കഴിയുന്നതാണ്, എനിക്ക് ചെയ്യാന്‍ കഴിയാത്തത് എന്താണോ അത് എന്റെ മക്കൾക്ക് ചെയ്യാന്‍ സാധിക്കും എന്ന് ചിന്തിക്കുന്നിടത്താണ് എനിക്ക് അവരോടുള്ള ബഹുമാനം കൂടുതുന്നത്. തനിക്ക് രണ്ടു പെണ്മക്കളാണ് രമ്യ, സൗമ്യ. അവർ രണ്ടുംപേരും മെഡിക്കല്‍ ഫീല്‍ഡാണ് തിരഞ്ഞെടുത്തത്. അച്ഛന്റെ പാതയായ സിനിമ മേഖലയിലേക്ക് വരാൻ അവർക്ക് ഒട്ടും താല്പര്യമില്ലായിരുന്നു.
ഇന്ന് ഈ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ആളുകളും ഈശ്വര തുല്യം കാണുന്ന ഒരു മേഖലയാണ് ആരോഗ്യ മേഖല. അത്കൊണ്ട് തന്നെ എന്റെ ഭാര്യയോടും മക്കളൊടും എനിക്ക് ഒരുപാട് ബഹുമാനവും അതിലുപരി അഭിനമാവുമാണ് എന്നും അദ്ദേഹം പറയുന്നു.. കൂടാതെ സിനിമയിൽ തനിക്ക് സീരിയസ് വേഷം തരാമെന്നു പറഞ്ഞ് പല സംവിധാകറും തന്നെ പറ്റിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.
Leave a Reply