
അതെ ഞാനും സൗന്ദര്യവും തമ്മിൽ അടുപ്പമായിരുന്നു ! ഒടുവിൽ ആ ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടൻ ജഗപതി ബാബു !
ഒരു സമയത്ത് തെലുങ്ക് സിനിമ ലോകത്തെ മുൻ നിര നായകനായിരുന്നു ജഗപതി ബാബു, മലയാളികൾക്ക് അദ്ദേഹം ഡാഡി ഗിരിജ ആണ്. പുലിമുരുകൻ എന്ന സിനിമയിൽ വില്ലൻ വേഷത്തിലെത്തിയ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അതുപോലെ ഒരു സമയത്ത് സിനിമ ലോകത്തെ മിന്നും താരമായിരുന്നു നടി സൗന്ദര്യ, അതുകൊണ്ട് തന്നെ അന്ന് നടിയെ ചുറ്റി പറ്റി പല ഗോസിപ്പുകളും ഉണ്ടായിരുന്നു. അന്ന് സൗന്ദര്യയുമായി ബന്ധപ്പെട്ട ഗോസിപ്പുകളില്‍ ഏറ്റവും വലിയ ചര്‍ച്ചയായി മാറിയത് ജഗപതി ബാബുവുമായുള്ള പ്രണയമായിരുന്നു.
തെലുങ്ക് സിനിമയിലെ ഒരു സമയത്തെ സൂപ്പർ താരജോഡികൾ ആയിരുന്നു ജഗപതി ബാബുവും സൗന്ദര്യയും. ഇക്കാലത്താണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ജഗപതി ബാബു സൗന്ദര്യയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നതോടെ ആ വാര്‍ത്തയ്ക്ക് ശക്തിയേറി. പിന്നീടൊരിക്കല്‍ താനും സൗന്ദര്യയും പ്രണയത്തിലായിരുന്നുവെന്ന് ജഗപതി ബാബു തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു.

അന്ന് അദ്ദേഹം പറഞ്ഞിരുന്നത് ഇങ്ങനെ, അതെ, ഞാനും സൗന്ദര്യയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നത് സത്യമാണ്. ഞാനും അവളുടെ സോഹദരനും തമ്മല് നല്ല സൗഹൃദമായിരുന്നു. ഞാന്‍ പതിവായി അവരുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. ആളുകള്‍ക്ക് അവളെക്കുറിച്ച് പല കാഴ്ചപ്പാടുകളുമുണ്ട്. പക്ഷെ അവള് തന്റെ സമകാലികരില്‍ നിന്നും വ്യത്യസ്തയായിരുന്നു. പലരും ഞങ്ങളുടെ അടുപ്പത്തെ തെറ്റിദ്ധരിച്ചു, എനിക്കത് നിഷേധിക്കേണ്ടതോ മറച്ചു വെക്കേണ്ടതോ ആയിട്ടൊന്നുമില്ല.
ആ കാര്യം ഞാൻ അംഗീകരിക്കുന്നു. ഈ ഗോസിപ്പ് ഞാനതൊരു പ്രശംസയായിട്ടാണ് കാണുന്നത്. ശെരിയാണ് ഞാനും സൗന്ദര്യയും തമ്മില്‍ നല്ലൊരു അടുപ്പമുണ്ടായിരുന്നു. അതാണ് എനിക്ക് അവളുമായിട്ടുള്ള അഫയര്‍, ഒരിക്കല്‍ ഞാനും സൗന്ദര്യയും ഒരുമിച്ച് യാത്ര നടത്തിതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഞാൻ യാദൃശ്ചികമായി സൗന്ദര്യയെ റെയില്‍വെ സ്റ്റേഷനില്‍ വച്ച് കണ്ടുമുട്ടുകയായിരുന്നു, ഞങ്ങള്‍ കുറച്ച് നേരം സംസാരിച്ചു. കെട്ടിപ്പിടിച്ചു. ശേഷം അവരവരുടെ വഴിക്ക് പിരിഞ്ഞു, ഞാൻ വഴിക്കും.
പക്ഷെ ഞങ്ങളെ ഒരുമിച്ച് കണ്ട ആളുകള്‍ അതില്‍ മസാല ചേര്‍ത്തു എന്നും ജഗപതി ബാബു പറയുന്നു, സൗന്ദര്യ ഇന്നും ആരാധകർക്ക് ഒരു തീരാ വേദനയാണ്. അകാലത്തിൽ പൊലിഞ്ഞു പോയ സൗന്ദര്യ അവർ അവിസ്മരണീയമാക്കി മാറ്റിയ നിരവധി കഥാപാത്രങ്ങളിലൂടെ ഇന്നും ജീവിക്കുന്നു, മലയാളത്തിലും ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു നടി..
Leave a Reply