
മീനയെ കുറ്റം പറയുക അല്ല ! പക്ഷെ ഞങ്ങൾ പറഞ്ഞിട്ട് അവർ അത് മനസിലാക്കുന്നില്ലായിരുന്നു ! വിമർശനങ്ങൾക്ക് മറുപടിയുമായി ജിത്തു ജോസഫ് !
മലയാള സിനിമക്ക് ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച അതുല്യ പ്രതിഭയാണ് സംവിധയകനും തിരക്കഥാകൃത്തുമായ ജിത്തു ജോസഫ്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ദൃശ്യം. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ കൂമൻ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അദ്ദേഹം നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ദൃശ്യം സിനിമ ചെയ്തിരുന്ന സമയത്ത് അദ്ദേഹം ഏറ്റവും കൂടുതൽ തവണ കേട്ടിരുന്ന ഒരു വിമർശനമായിരുന്നു മീനയുടെ കഥാപാത്രത്തിന് നൽകിയ അമിത മേക്കപ്പ്.
അത്രയേറെ സഘർഷങ്ങൾ നേരിടുന്ന ഒരു വീട്ടമ്മക്ക് പറ്റിയ മേക്കപ്പ് ആയിരുന്നില്ല മീനക്ക്. മാച്ചിങ് സാരിയും ബ്ലൗസും, അതുപോലെ കളർ ചെയ്ത് മുടിയും അങ്ങനെ എല്ലാം ഏറെ വിമർശങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴതാ അതിനെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ, പുളളിക്കാരിയെ കുറ്റം പറയുക അല്ല, അവരുടെ കുഴപ്പവും അല്ല. ഞാനിത് പറഞ്ഞിട്ട് അവർക്കത് മനസ്സിലായില്ല. പിന്നെ ഒരാളെ അൺ കംഫർട്ടബിൾ ആക്കി എനിക്ക് പോവാനും പറ്റില്ല. ഒരു ആർട്ടിസ്റ്റുമായി വഴക്കിടാൻ പറ്റില്ല. കാരണം അവർ പെർഫോം ചെയ്യേണ്ടവരാണ്. നിങ്ങളിപ്പോൾ കണ്ടതിനേക്കാൾ കൂടുതൽ ആയിരുന്നു. അത് കുറച്ചതാണ്. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നിങ്ങൾ കണ്ടതിലും കൂടുതലായിരുന്നു അവരുടെ മേക്കപ്പ്.

ഞാനും ലാൽ സാറും കഴിവതും പറഞ്ഞതാണ്, പക്ഷെ ഒരു മാറ്റവും ഉണ്ടായില്ല. ഞാൻ ആദ്യമായി ലാൽ സാറിനൊപ്പം വർക്ക് ചെയ്യുന്ന സമയവും അതുകൊണ്ട് തന്നെ സെറ്റിൽ ഒരു പ്രശ്നം ഉണ്ടാക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. പിന്നെ അവർ അപ്സെറ്റായി മാറി ഇരുന്നാൽ ഷൂട്ടിംഗ് നടന്നില്ലെങ്കിൽ എന്താവും എന്നൊക്കെയുള്ള ചിന്ത ആയിരുന്നു. എന്നാൽ ഒരു സംവിധായകൻ എന്ന നിലയിൽ അങ്ങനെ ചിന്തിക്കേണ്ട കാര്യം ഇല്ലായിരുന്നു. ഇന്നാണെങ്കിൽ ഞാൻ അങ്ങനെ ഒന്നും ചിന്തിക്കില്ലായിരുന്നു.
അതുപോലെ തന്നെ ആ സിനിമയുടെ കഥ പറഞ്ഞപ്പോൾ മീനയോട് ‘ഒരു ക്ലെവേജ് ഷോട്ട് ഉണ്ടാവും എന്ന് പറഞ്ഞിരുന്നതാണ്. പക്ഷെ അവസാന നിമിഷം അവർ അത് പറ്റില്ലെന്ന് പറഞ്ഞു. പിന്നെ ഒരു അഡ്ജസ്റ്റ്മെന്റിൽ പിന്നൊക്കെ കുത്തി ചെയ്തു. അതൊക്കെ ആ സിനിമയ്ക്ക് ആവശ്യമായിരുന്നു. എന്നാൽ ഞാൻ മൈ ബോസ് സിനിമ ചെയ്ത് സമയത്ത് മംമ്ത മോഹൻദാസിനോട് ഒരു സ്വിങ് സ്യൂട്ട് ഇട്ട രംഗം ഉണ്ടെന്നും പക്ഷെ അത് ഒരിക്കലും അങ്ങനെ ഒരു വൾഗറായിട്ടല്ല സിനിമയിൽ കാണിക്കുന്നത് എന്നും പറഞ്ഞിരുന്നു. അവർ ഒക്കെ പറഞ്ഞു. അങ്ങനെ ഷൂട്ടിന് വരുന്നതിന് മുമ്പ് തന്നെ നായികമാരോട് ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുത്താൻ താൻ ശ്രമിക്കുന്നുണ്ട് എന്നും ജിത്തു പറയുന്നു.
Leave a Reply