മോഹൻലാൽ ചിത്രത്തിൽ നിന്ന് ഒഴിവാക്കി ! പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിച്ചതിന്റെ പ്രതിഫലം പോലും ഇതുവരെ തന്നിട്ടില്ല !
സിനിമയിൽ നമ്മൾ കാണുന്ന താരങ്ങൾ എല്ലാവരും മിന്നി തിളങ്ങി നിൽക്കുന്നവരല്ല, പലരും തരം താഴ്ത്തി കളയുന്ന പല താരങ്ങളിൽ ചിലരെങ്കിലും പിന്നീട് വലിയ ഉയരങ്ങൾ കീഴടക്കിയവരുണ്ട്. മലയാള സിനിമയിൽ അവരങ്ങൾ അലഭിക്കാതെപോയ ഒരു മികച്ച കലാകാരൻ ഇപ്പോൾ ലോകം മുഴുവൻ അറിയപ്പെടുന്ന നടനനായി മാറിയിരിക്കുകയാണ്. അടുത്തിടെ തമിഴ് നടൻ ആര്യയെ നായകനാക്കി റിലീസ് ചെയ്ത് ചിത്രമാണ് ‘സാർപട്ടാ പരമ്പരൈ’. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്‌തത്.
ആര്യ എന്ന നടന്റെ ഒരു ശ്കതമായ തിരിച്ചുവരവാണ് ചിത്രം. വളരെ മികച്ച വിജയമാണ് ചിത്രം കാഴ്ചവെച്ചിരിക്കുന്നത്. കബാലി, കാല എന്നീ സിനിമകള്‍ ഒരുക്കിയതിനു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയിൽ ആര്യയ്‌ക്കൊപ്പം പശുപതി, ദുഷാര വിജയൻ, ജോൺ കൊക്കൻ, കലൈയരസൻ, ജോൺ വിജയ്, ഷബീർ കല്ലറയ്ക്കൽ, അനുപമ കുമാർ, കാളി വെങ്കട് തുടങ്ങി നിരവധി താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൽ വളരെ ശക്തമായ കഥാപാത്രമാണ് നടൻ ജോൺ കൊക്കൻ കാഴ്ചവെച്ചിരിക്കുന്നത്. ചിത്രത്തിൽ ഇടിയപ്പ പരമ്പരയിലെ പ്രധാന ബോക്സറായ വെമ്പുലി എന്ന കഥാപാത്രമായിട്ടാണ് നടൻ സിനിയിൽ എത്തിയിരിക്കുന്നത്.
ചിത്രം വിജയിക്കുകയും അതിൽ ജോണിന്റെ കഥാപാത്രം ഹിറ്റാകുകയും ചെയ്‌തതോടെ എല്ലാവരും നടന്റെ വാക്കുകൾക്ക് ചെവികൊടുക്കാൻ തുടങ്ങി, അങ്ങനെ താൻ മലയാള സിനിമയിൽ ഏറ്റവുവാങ്ങിയ അവഗണകൾ അദ്ദേഹം തുറന്ന് പറയുകയാണ്, അദ്ദേഹത്തിന്റെ വാക്കുകൾ, മോഹൻലാൽ ചിത്രം ‘ശിക്കാർ’ ൽ നിന്നും തനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് അദ്ദേഹം. ആ സിനിമയിൽ വളരെ നല്ലൊരു കഥാപാത്രം തന്നെയായിരുന്നു, പക്ഷെ ആരൊക്കെയോ തന്നെ ഒതുക്കിയെന്നും ജോൺ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്..
അന്ന് എന്നെ പതിനഞ്ച് ദിവസത്തേക്കായിരുന്നു ഷൂട്ടിങ്ങിന് വിളിച്ചിരുന്നത്. പക്ഷെ രണ്ട് ദിവസം കഴിഞ്ഞപ്പോൾ എന്റെ ഷൂട്ട് കഴിഞ്ഞു എന്ന് പറഞ്ഞ് എന്നെ പറഞ്ഞുവിട്ടു, പിന്നെ വിളിയൊന്നും വന്നില്ല, ഞാൻ അങ്ങനെ പിന്നെ ഇതിനെ കുറിച്ച് തിരക്കിയപ്പോൾ അറിഞ്ഞു എനിക്ക് അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞാണ് പുറത്താക്കിയത് എന്ന്. പക്ഷെ അതെന്നെ അന്ന് ഒരുപാട് വിഷമിപ്പിച്ചു. പിന്നീട് പൃഥ്വിരാജ് നായകനായ ടിയാന്‍ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. പക്ഷേ അതിന് കാശ് ഇപ്പോഴും തന്നിട്ടില്ലെന്നും ജോൺ വളരെ വിഷമത്തിൽ പറയുന്നു. പാ രഞ്ജിത്താണ് തന്നിലെ നടനെ പുറത്തുകൊണ്ടുവന്നതെന്നും അങ്ങനെയാണ് വെമ്പുലി എന്ന ബോക്സർ വേഷം ലഭിച്ചതെന്നും ജോൺ പറഞ്ഞിരിക്കുകയാണ്. ഇപ്പോൾ ഒരുപാട് പേര് വിളിച്ച് അഭിനന്ദനം അറിയിക്കുന്നുണ്ടെന്നും ജോൺ പറയുന്നു.
ജോൺ ആദ്യം വിവാഹം കഴിച്ചത് നടി മീര വാസുദേവിന്റെ ആയിരുന്നു, ഇതിൽ ഇവർക്കൊരു കുഞ്ഞുമുണ്ട്, പക്ഷെ അവർ പിന്നീട് വിവാഹ മോചിതരാകുകയും തുടർന്ന് നടി പൂജ രാമചന്ദ്രനെ വിവാഹം കഴിക്കുകയുമായിരുന്നു.
Leave a Reply