
എന്നെ കളിയാക്കുകയും ആക്ഷേപിക്കുകയും, പരാജയ പെട്ടവനായും കണ്ടിരുന്നു ! അപ്പോഴും ഞാൻ സിനിമയിൽ തന്നെ നേടും എന്ന ഉറച്ച വാശിയിലാണ് എന്നെ മുന്നോട്ട് പോയത് ! ജോജു ജോർജ് !
മലയാളികൾക്ക് വളരെ പ്രിയങ്കരനായ നടനാണ് ജോജു ജോർജ്, ഇന്ന് അദ്ദേഹം തെന്നിന്ത്യൻ സിനിമയുടെ തന്നെ ഏറെ ശ്രദ്ധേയ നടനാണ്, എന്നാൽ ഇപ്പോഴിതാ ഷൂട്ടിങ്ങിനിടെ അദ്ദേഹത്തിന് പരിക്ക് പറ്റിയ വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന തഗ്ഗ് ലൈഫ് എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് ജോജുവിന് പരിക്ക് പറ്റിയത്. കാല്‍പാദത്തിന്‍റെ എല്ല് പൊട്ടിയെന്നാണ് വിവരം. ഹെലികോപ്റ്ററില്‍ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഇപ്പോഴിതാ സിനിമ ജീവിതത്തിന്റെ തുടക്കകാലത്ത് താൻ നേരിട്ട പ്രതിസന്ധികളെ കുറിച്ച് ജോജു തുറന്ന് പറയുന്ന വിഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്. ഒരു ജൂനിയർ ആർട്ടിസ്റ്റായി അഭിനയ ജീവിതം തുടങ്ങിയ ആളാണ് ജോജു. അതും 1995 ൽ പുറത്തിറങ്ങിയ ചിത്രം മഴവിൽ കൂടാരം എന്ന സിനിമയിൽ കൂടി. ശേഷം ഒരുപാട് സിനിമകൾ ചെറിയ ചെറിയ വേഷങ്ങൾ പക്ഷെ സിനിമ എന്ന അടങ്ങാത്ത ആവേശം ഉള്ളിൽ അലയടിക്കുന്നത് കൊണ്ടും അവസരങ്ങൾ ചെറുതോ വലുതോ എന്ന തോന്നൽ ഇല്ലാതെ സിനിമയിൽ എന്തെങ്കിലുമൊക്കെ ആകണം എന്ന ശ്കതമായ ആഗ്രഹത്തോടെ അദ്ദേഹം മുന്നോട്ട് പോയി.
ജൂനിയർ ആർ,ട്ടിസ്റ്റായി മാറിയത് അതായത് ഈ ചെറിയ വേഷങ്ങൾ ചെയ്തു മുന്നോട്ട് പോകുന്ന ആളുടെ വരുമാനം പൂജ്യമാണ്, എങ്കിലും മനസ് ഒരിക്കലും പിന്നോട്ട് വിളിച്ചില്ല. മറ്റുള്ളവർ കണ്ടാൽ തിരിച്ചറിയുന്ന ഒരു വേഷം അദ്ദേഹം ചെയ്തു തുടങ്ങിയത് ലാൽജോസ് സംവിധാനം ചെയ്ത് പട്ടാളം എന്ന ചിത്രത്തിൽ കൂടിയാണ്, ശേഷം പിന്നീടങ്ങോട്ട് അത്യാവിശം നല്ല വേഷങ്ങൾ ജോജുവിന് ലഭിച്ചുതുടങ്ങി.
എന്നാൽ നടന്റെ കരിയരിൽ വഴിത്തിരിവായത് ജോസഫ് എന്ന ചിത്രമാണ് 2018-ൽ പുറത്തിറങ്ങിയ ജോസഫ് ആ വർഷത്തെ ഏറ്റവും മികച്ച വിജയ ചിത്രമായി മാറുകയായിരുന്നു. ദേശിയ പുരസ്‌കാരം വരെ ആ ചിത്രം നേടിയെടുത്തു. ശേഷം പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ ചിത്രങ്ങൾ ജോജുവിനെ മുൻ നിര നയകനാക്കി മാറ്റുകയായിരുന്നു.

ജോജുവിന്റെ വാക്കുകൾ, , തനറെ നാട്ടിൽ തനറെ അനിയന്റെ പ്രായത്തിൽ താഴെയുള്ള ആൺ കുട്ടികളൊക്കെ പണം ഉണ്ടാക്കി സ്വന്തമായി വീടൊക്കെ വെക്കുന്ന സമയത്തും ഞാൻ ഒന്നുമാകാതെ ഇസിനിമയുടെ പുറകെ ഒരു രൂപ വരുമാനം പോലും ഇല്ലാതെ നടക്കുക ആയിരുന്നു, ആ സമയത്ത് എന്നെ കാണുമ്പോൾ അവരുടെ ഒരു കളിയാക്കുന്ന ചോദ്യങ്ങൾ ഉണ്ടായിരുന്നു, ‘ഓ എന്താണ് ഒന്നും നടന്നില്ലേ, ഇപ്പൊ സിനിമ ഒന്നും ഇല്ല അല്ലേ കഷ്ടം എന്നൊക്കെ, അവർ മാത്രമല്ല മറ്റൊരുപാട് പേര് എന്നെ കളിയാക്കുകയും ആക്ഷേപിക്കുകയും, പരാജയ പെട്ടവനായും കണ്ടിരുന്നു.
പക്ഷെ അപ്പോഴും ഞാൻ സിനിമയിൽ തന്നെ നേടും എന്ന ഉറച്ച വാശിയിലാണ് എന്നെ മുന്നോട്ട് പോയത്, അന്നത്തെ മാനസികാവസ്ഥ ഇപ്പോഴും ഓർത്തെടുക്കാൻ കഴിയാത്ത അത്ര മോശമായിരുന്നു എന്നും അദ്ദേഹം പറയുന്നു… ഇന്ന് എന്നെ കാണുമ്പോൾ ആ കളിയാക്കിയവർ ഒന്നും മിണ്ടാതെ തല കുനിച്ച് ഇരിക്കുന്നതും കാണാം എന്നും ജോജു പറയുന്നു….
Leave a Reply