മോശം അവസ്ഥയിൽ കൂടിയാണ് കടന്ന് പോകുന്നത്, സഹായിക്കണം എന്നുഞാൻ പറയുന്നില്ല , പക്ഷെ ഉപദ്രവിക്കരുത് ! ജോജു ജോർജ് പറയുന്നു !

ഒരുപാട് കഷ്ട്ടപാടുകൾ സഹിച്ച് സിനിമ മോഹവുമായി അലഞ്ഞ്, ചെറിയ വേഷങ്ങളിൽ കൂടി സിനിമയിൽ എത്തി, ശേഷം മുൻനിര നായകനായി വരെ മാറിയ ആളാണ് ജോജു ജോർജ്.    ഇപ്പോൾ അദ്ദേഹം സിനിമയിൽ നല്ലൊരു സ്ഥാനം നേടിയെങ്കിലും അത് പക്ഷെ ഒരിക്കലും വളരെ പെട്ടന്ന് സാധിച്ച ഒരു കാര്യമല്ല, ഒരു ജൂനിയർ ആർട്ടിസ്റ്റായി അഭിനയ ജീവിതം തുടങ്ങിയ ആളാണ് ജോജു.

1991-ൽ അദ്ദേഹം ഒരു  സംവിധാനസഹായിയായിട്ടാണ് സിനിമ രംഗത്തേക്ക് കടന്ന് വന്നത്. പിന്നീടാണ് ജൂനിയർ ആർട്ടിസ്റ്റായി മാറിയത് അതായത് ഈ ചെറിയ വേഷങ്ങൾ ചെയ്തു മുന്നോട്ട് പോകുന്ന ആളുടെ വരുമാനം പൂജ്യമാണ്, എങ്കിലും മനസ് ഒരിക്കലും പിന്നോട്ട് വിളിച്ചില്ല. മറ്റുള്ളവർ കണ്ടാൽ തിരിച്ചറിയുന്ന ഒരു വേഷം അദ്ദേഹം ചെയ്തു തുടങ്ങിയത് ലാൽജോസ് സംവിധാനം ചെയ്ത് പട്ടാളം എന്ന ചിത്രത്തിൽ കൂടിയാണ്, ശേഷം പിന്നീടങ്ങോട്ട് അത്യാവിശം നല്ല വേഷങ്ങൾ ജോജുവിന് ലഭിച്ചുതുടങ്ങി.

‘ജോസഫ്’ എന്ന സിനിമ ജോജുവിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണ്. കരിയറിന്റെ ഏറ്റവും ഉയർന്ന നിലയിൽ നിൽക്കുമ്പോഴാണ് ഒരിക്കൽ ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ ഇടപ്പള്ളി വൈറ്റില റോഡ് തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ അതുവഴി വണ്ടിയിൽ പോകുകയായിരുന്ന ജോജു പരസ്യമായി പ്രതിഷേധവുമായി രംഗത്തെത്തുകയും, ശേഷം ജോജുവിന് എതിരെ ശക്തമായ പ്രതിഷേധങ്ങളാണ് നടന്നത്. ഇതോടെ ഏറെ പ്രശ്നങ്ങൾ പിന്നീടും അദ്ദേഹം നേരിടുകയും, ഒടുവിൽ സമൂഹ മാധ്യമങ്ങളിൽ നിന്നും തന്റെ പ്രൊഫൈലികൾ അദ്ദേഹം ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇരട്ട സിനിമയുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ജോജുവിന്റെ വാക്കുകൾ ഇങ്ങനെ, ഇരട്ട എന്ന സിനിമയോട് നിങ്ങള്‍ കാണിച്ച് സ്നേഹത്തിന് നന്ദി. ഞാന്‍ കുറച്ച് കാലങ്ങളായി എല്ലാ മീഡിയകളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇരട്ട എന്ന സിനിമയോടു കൂടി സജീവമാകാന്‍ ശ്രമിച്ചതാണ്. പക്ഷേ പിന്നേയും എന്ന ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് വലിച്ചിഴച്ചു. എന്റെ ഇന്‍ബോക്സില്‍ എല്ലാം കടുത്ത ആക്രമണമായി. ഞാന്‍ സിനിമയിലേക്ക് മാത്രം കുറച്ച് കാലം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

ഇത് എന്റെ ഒരു അപേക്ഷയാണ് എന്നെ വെറുതെ വിടണം. ഞാന്‍ ഒരു വശത്ത് കൂടി അഭിനയിച്ച് പൊയ്ക്കോളാം. കരിയറില്‍ ഞാന്‍ സ്ട്രഗിളിലൂടെ കടന്നുപോവുകയാണ്. അതില്‍ നിങ്ങള്‍ എന്നെ സഹായിക്കണം എന്നൊന്നും പറയുന്നില്ല. ഉപദ്രവിക്കാതിരുന്നാല്‍ വലിയ സന്തോഷം. ഇനി ഉപദ്രവിക്കണം എന്നാണ് നിര്‍ബന്ധമെങ്കില്‍ ഒന്നും പറയാന്‍ പറ്റില്ല. പിന്തുണയ്ക്കുന്നവര്‍ക്ക് നന്ദി എന്നും ജോജു ജോര്‍ജ്ജ് പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *