ജോജുവിന് പിന്തുണയുമായി അമ്മ സംഘടന ! പക്ഷെ ജോജു ചെയ്തത് ഏവരെയും ഞെട്ടിച്ചു !

ജോജു ഇപ്പോൾ ഏവർക്കും ഒരു സംസാര വിഷയമായി മാറിയിരിക്കുകയാണ്, കോൺഗ്രസ്സ് നടത്തിയ റോഡ് സമരത്തിൽ പ്രതിഷേധം നേരിട്ട് അറിയിച്ച നടനെതിരെ ഇപ്പോൾ വലിയ രീതിയിലിയുള്ള വിമർശനങ്ങളും ഒപ്പം കയ്യടിയും നേടി മുന്നേറുകയാണ്. ഇപ്പോൾ ഏറ്റവും പുതിയതായി വന്ന വാർത്ത,  താരസംഘടനയായ ‘അമ്മ’. ജോജുവിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകുകയാണ്, സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉണ്ടെങ്കില്‍ അതിനെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്കും ഉണ്ടെന്ന് അറിയിച്ച അമ്മ സംഘടന ജോജുവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വിലയിരുത്തി.

കൂടാതെ പാർട്ടിയുടെ പല മുതിർന്ന നേതാക്കൾ ഉൾപ്പടെ സിനിമാ പ്രവര്‍ത്തകരെ മ ദ്യ പാനി, പെ ണ്ണുപിടിയന്‍ എന്നെല്ലാം വിശേഷിപ്പിച്ചത് ഒരിക്കലും അംഗീകരിക്കില്ല. ഇക്കാര്യങ്ങള്‍ ഇന്നലെ തന്നെ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിട്ടുണ്ട്. വാഹനം തല്ലി പൊളിച്ചത് ആ രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്‌കാരം ആണ്’ എന്നും ഇതിനെ ഞങ്ങൾ ഒറ്റകെട്ടായി ശക്തമായി നേരിടുമെന്നും  എക്സിക്യൂട്ടീവ് മെമ്പർ ബാബുരാജ് അഭിപ്രായപ്പെട്ടു. കൂടാതെ നടിമാർ നടൻമാർ സിനിമ പ്രവർത്തകർ എല്ലാം ജോജുവിനെ പിൻതുണച്ച് രംഗത്തെത്തിയിട്ടുണ്ട്. അമ്മയുടെ ഇപ്പോഴത്തെ പ്രസിഡന്റായ മോഹൻലാലിൻറെ നേതൃത്വത്തിലാണ് ജോജുവിന് സപ്പോർട്ടുമായി താര സംഘടന രംഗത്ത് വന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ബാബുരാജിന്റെ പോസ്റ്റിന് നിരവധി രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്, ബാബുവേട്ടൻ കായികപരമായും നിയമപരമായും നേരിട്ടിരിക്കുമെന്നാണ് കൂടുതൽ വരുന്ന കമന്റുകൾ.

എന്നാൽ ഇപ്പോൾ മറ്റൊരു പ്രധാന കാര്യം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ‌്ത് നടന്‍ ജോജു ജോര്‍ജ്.ജോജുവിന്റെ നിര്‍ദേശപ്രകാരമാണ് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തതെന്ന് നടന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സി അറിയിച്ചു. ഏറെ സജീവമായിരുന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളാണ് നടന്‍ ഡീലിറ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വേണ്ടെന്നാണ് ജോജുവിന്റെ നിലപാട്. തന്നെ സ്‌നേഹിക്കുന്ന പ്രേക്ഷക മനസില്‍ തനിക്ക് സ്ഥാനമുണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെ അത് പങ്കുവയ്‌ക്കേണ്ട ആവശ്യമില്ലെന്നുമാണ് ജോജു അഭിപ്രായപ്പെടുന്നത്.

ഏതൊരു സാധാരക്കാരനും ചെയ്യുന്നത് മാത്രമേ ജോജുവൂം ചെയ്തിട്ടുള്ളു, എന്നും,    വലിയ രീതിയിലുള്ള  ഗതാഗതക്കുരുക്ക് ഉണ്ടായ കാരണം വാഹനത്തില്‍ നിന്നിറങ്ങി ജോജു പ്രതിഷേധവുമായി എത്തിയത്. ശേഷം ജോജുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കവുമുണ്ടായി. പ്രതിഷേധിച്ചതിന് ശേഷം വാഹനത്തിൽ കയറിയ ജോജുവിനെ, ഏഴംഗ സംഘത്തിലെ ഒരാള്‍ വാഹനത്തിലെ ഡോര്‍ വലിച്ച്‌ തുറന്ന് ജോജുവിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച്‌ അസഭ്യം പറയുകയായിരുന്നു. മറ്റൊരാള്‍ വാഹനത്തിന്റെ ചില്ല് കല്ല് കൊണ്ട് തല്ലിത്തകര്‍ക്കുകയായിരുന്നു.

താൻ കഷ്ടപ്പെട്ട് അധ്വാനിച്ച് വാങ്ങിയ തനറെ വണ്ടിയുടെ ചില്ലു തകർത്തതും, പോരാത്തതിന് സമരത്തിന് നേതൃത്വം നൽകിയ ചില നേതാക്കന്മാർ എന്റെ അപ്പനയെയും അമ്മയെയും വരെ തെ റി പറഞ്ഞതും ഒരിക്കലൂം പൊറുക്കാൻ പറ്റുന്ന കാര്യമല്ല എന്നും ജോജു അഭിപ്രായപ്പെടുന്നു, പോരാത്തതിന് ഞാൻ മദ്യപിച്ചിട്ടാണ് ഈ പ്രതിഷേധം എന്ന് വധിച്ചവരുമുണ്ട്, അത്തരത്തിൽ അവർ ജോജുവിനെതിരെ പരാതിയും നൽകിയിരുന്നു, എന്നാൽ എന്നാൽ മെഡിക്കൽ പരിശോധനയിൽ നടൻ മദ്യപിച്ചിട്ടില്ല എന്ന് തെളിഞ്ഞിരുന്നു. താൻ ആ ശീലം നിർത്തിയിട്ട വർഷങ്ങൾ ആയെന്നും ജോജു പറയുന്നു.

അതുപോലെ തനിക്കുനേരെ ഉണ്ടായ അതിക്രമത്തിന്  നേതാക്കൾക്ക് എതിരെ ജോജു നൽകിയ പരാതി പ്രകാരം പരാതി കോടുക്കയും ചെയ്തിട്ടുണ്ട്. നിങ്ങളെ പോലെ  ഒരാളാണ് താനുമെന്നും എല്ലാവരേയും പോലെ ജോലിക്ക് പോകുന്ന ആളാണ് താനെന്നും ഇത്രയും പക്വതയില്ലാത്ത കാര്യം നമ്മുടെ നാട് ഭരിക്കേണ്ടിവര്‍ ചെയ്യുന്നത് എന്തുകൊണ്ടാണെന്നും ജോജു ചോദിക്കുന്നു. ഇത്രയും മണിക്കൂറുകളോളം വഴി തടഞ്ഞിട്ടുകൊണ്ടുള്ള പരിപാടി ഇനി മേലാല്‍ പാടില്ലെന്നും ജോജു അഭിപ്രായപ്പെടുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *