
ഞാൻ കാര്യം അറിയാതെയാണ് ഇലത്താളം കൊട്ടിയത് ! എന്നെ ഇനിയെങ്കിലും വെറുതെ വിടണം ! പ്രതികരണവുമായി ജോജു ജോർജ് !
കഴിഞ്ഞ കുറച്ചു നാളായി വാർത്തയിൽ എന്നും നിറഞ്ഞു നിൽക്കുന്ന ആളാണ് ജോജു ജോർജ്. അതിനു പ്രധാന കാരണം മാസങ്ങൾക്ക് മുമ്പ് കോൺഗ്രസ്സ് നടത്തിയ റോഡ് സമരത്തിൽ പ്രതിഷേധം നേരിട്ട് അറിയിച്ച നടനെതിരെ അന്ന് വലിയ രീതിയിൽ വിമർശനവും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ഇത് കാരണം അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അകൗണ്ടുകൾ ഡിലീറ്റ് ചെയ്തിരുന്നു. ശേഷം നടനെ സിനിമ ലൊക്കേഷനുകളിൽ കോൺഗ്രസിന്റെ പ്രതിഷേധ നടപടികൾ ഉണ്ടായിരുന്നു.
ഇപ്പോഴിതാ വീണ്ടും ജോജു വീണ്ടും വാർത്തയാകുകയാണ്. ഉപതെരഞ്ഞെടുപ്പില്‍ കൊച്ചിയിൽ എൽഡിഎഫ് പ്രവർത്തകരുടെ വിജയാഘോഷത്തിന്റെ ഭാഗമായി ജോജു എന്ന രീതിയിലാണ് വീഡിയോ വൈറലായി മാറിയത്. നടൻ വിനായകൻ ഉൾപ്പെടെ ആഘോഷത്തിന്റെ മുന്നിലുണ്ടായിരുന്നു. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്ത് എത്തിയപ്പോൾ ഷൂട്ടിങ് തിരക്കിലായിരുന്ന ജോജു വിനായകനെ കണ്ട് അവിടേക്ക് വരികയായിരുന്നു. പിന്നാലെ ഇലത്താളം വാങ്ങി കൊട്ടുകയും ആ ആഘോഷത്തിൽ പങ്കുചേരുകയും ചെയ്തു. വിനായകന്റെ ഡിവിഷനില്‍ എൽഡിഎഫ് സ്ഥാനാർഥിയാണ് വിജയിച്ചത്.
വീഡിയോ വൈറലായി മാറിയത്തോടെ ജോജു വീണ്ടും വാർത്തയിൽ ഇടംപിടിച്ചു, എന്നാൽ ഇപ്പോൾ ഇതിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ. ജോജുവിന്റെ വാക്കുകൾ ഇങ്ങനെ, നമ്മളെ വെറുതെ വിട്ടുകൂടേ, ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോള്‍ അടുത്ത സുഹൃത്തായ വിനായകനെ കണ്ടപ്പോള്‍ ഞാന്‍ അവിടേക്ക് ചെന്നതാണ്. വെറുതെ ഒരു രസത്തിന് ഇലത്താളം വാങ്ങി കൊട്ടി. ഒരുമിനിറ്റോളം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു. ഉപതെരഞ്ഞെടുപ്പ് നടന്ന കാര്യം പോലും എനിക്കറിയില്ല.

ഒരു കാര്യവുമില്ലാതെ എന്നെ ഓരോന്നിലേക്ക് വലിച്ച് ഇടുകയാണ്. കുറെ കൂടി ശത്രുകളെ ഉണ്ടാക്കുക എന്ന് അല്ലാതെ എന്ത് കാര്യം. വീണ്ടും കുറെ പേര് തെറിവിളി തുടങ്ങുകയാണ്. എനിക്ക് എന്തെങ്കിലും തരത്തിലൊരു സ്വാതന്ത്ര്യം വേണ്ടേ. ഓണ്‍ലൈനിലും പൊതുപരിപാടികളിലും ഇപ്പോള്‍ ഞാന്‍ ഇല്ല. ഇതില്‍ കൂടുതല്‍ ഞാന്‍ എങ്ങനെയാണ് ഒതുങ്ങേണ്ടത് എന്നും ജോജു പറയുന്നു.
ഇനിയും വർത്തയാകാൻ താല്പര്യമില്ല യിന്നെ വെറുതെ വിടണം എന്നും ജോജു പറയുന്നു, കഴിഞ്ഞ പ്രശ്ങ്ങൾ കൊണ്ടുതന്നെ ജോജുവും കുടുബവും പുറത്തിറങ്ങാൻ പോലും സാധിക്കാതെ ഒരുപാട് പ്രശ്നങ്ങളെ നേരിട്ടിരുന്നു. ആ സംഭവത്തിൽ നടന്റെ കാർ തകർക്കുകയും ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം കൊച്ചി കോര്പ്പറേഷന് 63-ാം ഡിവിഷന് ഗാന്ധിനഗറില്‍ സിപിഐഎമ്മിന്റെ ബിന്ദു ശിവന് വിജയിച്ചതിന് പിന്നാലെ നടത്തിയ സന്തോഷപ്രകടനത്തിലാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കൊപ്പം നടൻ വിനായകനും ചേര്‍ന്നത്. പ്രകടനം എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയപ്പോഴാണ് വിനായകനും ജോജുവും കണ്ടുമുട്ടിയത്. ജോജു ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി മാറിയിരിക്കുകയാണ്.
Leave a Reply