‘എന്റെ അനിയൻ ആവാൻ പ്രായമുള്ള പിള്ളേരൊക്കെ വീടൊക്കെ വെച്ച് സെറ്റിലായ സമയത്ത് ഞാൻ ഒന്നുമാകാതെ സിനിമയുടെ പുറകെ നടക്കുകയായിരുന്നു’ ജോജു തുറന്ന് പറയുന്നു !
മലയാള സിനിമയിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തനറെ സ്ഥാനം നേടി എടുത്ത കാലാകാരനാണ് ജോജു ജോർജ്. ഇപ്പോൾ അദ്ദേഹം സിനിമയിൽ നല്ലൊരു സ്ഥാനം നേടിയെങ്കിലും അത് പക്ഷെ ഒരിക്കലും വളരെ പെട്ടന്ന് സാധിച്ച ഒരു കാര്യമല്ല, ഒരുപാട് കഷ്ടപാടുകളുടെയും അവഗണകളുടെയും, കുറ്റപ്പെടുത്തലുകളുടെയും അനന്തര ഫലമാണ് എന്ന് പറയുന്നതാവും ശരി. ഒരു ജൂനിയർ ആർട്ടിസ്റ്റായി അഭിനയ ജീവിതം തുടങ്ങിയ ആളാണ് ജോജു. അതും 1995 ൽ പുറത്തിറങ്ങിയ ചിത്രം മഴവിൽ കൂടാരം എന്ന സിനിമയിൽ കൂടി. ശേഷം ഒരുപാട് സിനിമകൾ ചെറിയ ചെറിയ വേഷങ്ങൾ പക്ഷെ സിനിമ എന്ന അടങ്ങാത്ത ആവേശം ഉള്ളിൽ അലയടിക്കുന്നത് കൊണ്ടും അവസരങ്ങൾ ചെറുതോ വലുതോ എന്ന തോന്നൽ ഇല്ലാതെ സിനിമയിൽ എന്തെങ്കിലുമൊക്കെ ആകണം എന്ന ശ്കതമായ ആഗ്രഹത്തോടെ അദ്ദേഹം മുന്നോട്ട് പോയി.
1977 ഒക്ടോബർ 22-ന് തൃശൂർ ജില്ലയിലെ മാളക്കടുത്ത് കുഴൂരിലാണ് ജോജുവിന്റെ ജനനം. അച്ഛൻ ജോർജ്ജ് പരേതട്ടിൽ, ‘അമ്മ റോസി ജോർജ്ജ് അദ്ദേഹത്തിന്റെ ഈ യാത്രയിൽ ഒരുപാട് പിന്തുണച്ചിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം കുഴൂർ ജി.എച്ച്.എസ്.എസിലും തുടർപഠനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലുമായിരുന്നു. 1991-ൽ സംവിധാനസഹായിയായിട്ടാണ് സിനിമ രംഗത്തേക്ക് വന്നത്. പിന്നീടാണ് ജൂനിയർ ആർട്ടിസ്റ്റായി മാറിയത് അതായത് ഈ ചെറിയ വേഷങ്ങൾ ചെയ്തു മുന്നോട്ട് പോകുന്ന ആളുടെ വരുമാനം പൂജ്യമാണ്, എങ്കിലും മനസ് ഒരിക്കലും പിന്നോട്ട് വിളിച്ചില്ല.
മറ്റുള്ളവർ കണ്ടാൽ തിരിച്ചറിയുന്ന ഒരു വേഷം അദ്ദേഹം ചെയ്തു തുടങ്ങിയത് ലാൽജോസ് സംവിധാനം ചെയ്ത് പട്ടാളം എന്ന ചിത്രത്തിൽ കൂടിയാണ്, ശേഷം പിന്നീടങ്ങോട്ട് അത്യാവിശം നല്ല വേഷങ്ങൾ ജോജുവിന് ലഭിച്ചുതുടങ്ങി. 1983, ഹോട്ടൽ കാലിഫോർണിയ, കസിൻസ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, രാജാധിരാജ, ഒരു സെക്കന്റ് ക്ലാസ്സ് യാത്ര, ലുക്കാ ചുപ്പി, രാമന്റെ ഏദൻ തോട്ടം, ഉദാഹരണം സുജാത തുടങ്ങിയ സിനിമകളിൽ ശ്രേദ്ധേയമായ വേഷങ്ങൾ ചെയ്തു. ജോജു എന്ന നടന്റെ കരിയരിൽ വഴിത്തിരിവായത് ജോസഫ് എന്ന ചിത്രമാണ് 2018-ൽ പുറത്തിറങ്ങിയ ജോസഫ് ആ വർഷത്തെ ഏറ്റവും മികച്ച വിജയ ചിത്രമായി മാറുകയായിരുന്നു. ദേശിയ പുരസ്‌കാരം വരെ ആ ചിത്രം നേടിയെടുത്തു. ശേഷം പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ ചിത്രങ്ങൾ ജോജുവിനെ മുൻ നിര നയകനാക്കി മാറ്റുകയായിരുന്നു.
എന്നാൽ അടുത്തിടെ ജോജു ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു, തനറെ നാട്ടിൽ തനറെ അനിയന്റെ പ്രായത്തിൽ താഴെയുള്ള ആൺ കുട്ടികളൊക്കെ പണം ഉണ്ടാക്കി സ്വന്തമായി വീടൊക്കെ വെക്കുന്ന സമയത്തും ഞാൻ ഒന്നുമാകാതെ ഇസിനിമയുടെ പുറകെ ഒരു രൂപ വരുമാനം പോലും ഇല്ലാതെ നടക്കുക ആയിരുന്നു, ആ സമയത്ത് എന്നെ കാണുമ്പോൾ അവരുടെ ഒരു കളിയാക്കുന്ന ചോദ്യങ്ങൾ ഉണ്ടായിരുന്നു, ‘ഓ എന്താണ് ഒന്നും നടന്നില്ലേ, ഇപ്പൊ സിനിമ ഒന്നും ഇല്ല അല്ലേ കഷ്ടം എന്നൊക്കെ, അവർ മാത്രമല്ല മറ്റൊരുപാട് പേര് എന്നെ കളിയാക്കുകയും ആക്ഷേപിക്കുകയും, പരാജയ പെട്ടവനായും കണ്ടിരുന്നു. അപ്പോഴും ഞാൻ സിനിമയിൽ തന്നെ നേടും എന്ന ഉറച്ച വാശിയിലാണ് എന്നെ മുന്നോട്ട് പോയത്, അന്നത്തെ മാനസികാവസ്ഥ ഇപ്പോഴും ഓർത്തെടുക്കാൻ കഴിയാത്ത അത്ര മോശമായിരുന്നു എന്നും അദ്ദേഹം പറയുന്നു… ഇന്ന് എന്നെ കാണുമ്പോൾ ആ കളിയാക്കിയവർ ഒന്നും മിണ്ടാതെ തല കുനിച്ച് ഇരിക്കുന്നതും കാണാം എന്നും ജോജു പറയുന്നു….
Leave a Reply