
എന്നേക്കാളും മുതിര്‍ന്നയാളാണ്….! കഷണ്ടിയാണ്, കറുത്തിട്ടാണ് എന്നൊക്കെയായിരുന്നു ചന്തു പറഞ്ഞിരുന്നത് ! കുർബാന കഴിഞ്ഞ് വെളിപ്പിനെ ഒളിച്ചോടി ! ജോമോൾ പറയുന്നു !
ഒരു സമായത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന അഭിനേത്രിയാണ് ജോമോൾ. ബാല താരമായി സിനിമയിൽ എത്തി ശേഷം നായികയായി തിളങ്ങിയ ജോമോൾ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. എന്ന് സ്വന്തം ജാനകികുട്ടി, നിറം, ദീപസ്തംപഭം മഹാചര്യം, മയിൽപ്പീലിക്കാവ്, അനഗ്നെ ഒരുപാട് ചിത്രങ്ങൾ ഇന്നും നമ്മൾ ഓർക്കുന്നവയാണ്. വിവാഹ ശേഷമാണ് ജോമോൾ സിനിമ ഉപേക്ഷിച്ചത്. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും ഒളിച്ചോട്ടത്തെ കുറിച്ചും പറയുകയാണ് ജോമോൾ.
പരസ്പരം കാണാതെ പ്രണയിച്ചവരാണ് ഞങ്ങൾ, യാഹൂ ചാറ്റ് പ്രൈവറ്റിലൂടെ പരിചയപ്പെട്ടവരാണ് ഞങ്ങൾ. പ്രണയിക്കുന്ന സമയത്ത് എന്നേക്കാളും മുതിര്‍ന്നയാളാണ്…. കഷണ്ടിയാണ്, മലയാളം അറിയില്ല, നല്ലതുപോലെ കറുത്തിട്ടാണ് എന്നൊക്കെയായിരുന്നു ചന്തു പറഞ്ഞത്. പക്ഷെ ഞാന്‍ എന്നെ ടോപ്പാക്കിത്തന്നെയാണ് പറഞ്ഞത്. സിനിമയില്‍ അഭിനയിക്കുന്ന കാര്യത്തെക്കുറിച്ചെല്ലാം പറഞ്ഞിരുന്നു. [പക്ഷെ എന്റെ സിനിമകളൊന്നും അദ്ദേഹം കണ്ടിരുന്നില്ല. യഥാര്‍ത്ഥ പ്രണയത്തിന് രൂപവും പ്രായവുമൊന്നും പ്രശ്നമല്ലല്ലോ. ചാറ്റ് ചെയ്ത് പ്രേമിച്ചവരാണ്. ഞങ്ങൾക്ക് ഇടയിലെ ഹംസദൂത് ചന്തുവിന്റെ അമ്മയായിരുന്നു. ചന്തുവിന് ഷിപ്പില്‍ ഇന്റര്‍നെറ്റൊന്നും അങ്ങനെ ഉപയോഗിക്കാനാവുമായിരുന്നില്ല അന്ന്. ചന്തു കത്തെഴുതും. അത് അമ്മയ്ക്ക് വരും.

അമ്മ ത് ഇ ഇമെയിൽ ആക്കി എനിക്ക് അയച്ചുതരും ഞാൻ അതിന് മറുപടി എഴുതും.ഇങ്ങനെയായിരുന്നു ഞങ്ങളുടെ പ്രണയം. ചന്തു എന്റെ വീട്ടിൽ വന്ന് വീട്ടുകാരോട് സംരിച്ച് വിവാഹം ഉറപ്പിക്കാമെന്നാണ് പറഞ്ഞത്. പക്ഷെ എനിക്കറിയാമായിരുന്നു അതൊന്നും നടക്കില്ല എന്റെ വീട്ടുകാർ സമ്മതിക്കില്ല എന്ന്. ഡിസംബര്‍ 31നായിരുന്നു ഒളിച്ചോട്ടം. വിവാഹം ജനുവരി ഒന്നിനായിരുന്നു. എന്റെ അവസ്ഥ ചന്തുവിന് മനസിലാവുന്നുണ്ടായിരുന്നില്ല. അന്ന് അത് പോലെയുള്ള വിവാഹം വളരെ കുറവായിരുന്നു. ഇന്നായിരുന്നുവെങ്കില്‍ വീട്ടുകാര്‍ തന്നെ കല്യാണം നടത്തിയേനെ. ചന്തു 31ആം തീയതി വന്നപ്പോഴാണ് ഞാന്‍ കാര്യം പറഞ്ഞത്. ഞാന്‍ ഇറങ്ങിവരാമെന്നും പറഞ്ഞിരുന്നു.
സുരേഷേട്ടനും ഞാനും എന്റെ വീട്ടുകാരുമായി വളരെ നല്ല അടുപ്പത്തിലായിരുന്നു. അങ്ങനെ പള്ളിയില്‍പ്പോയി കുര്‍ബാനയൊക്കെ കഴിഞ്ഞ് പുലര്‍ച്ചെ രണ്ടായപ്പോഴാണ് ഇറങ്ങിയത്. രാവിലെയാണ് ഞാന്‍ പോയ കാര്യം വീട്ടുകാര്‍ അറിഞ്ഞത്. വീട്ടുകാർ നേരെ സുരേഷേട്ടനെ വിവരമറിയിച്ചു. അദ്ദേഹം അന്ന് എയർപോർട്ടിലും മറ്റും ഞങ്ങളെ കുറിച്ച് അന്വേഷിക്കാൻ ആളെ ഏർപ്പാടാക്കി. അയാം ഇന്‍ ചെന്നൈ എന്ന് മെസ്സേജിട്ടാണ് ഞാന്‍ പോയത്. പക്ഷെ ഞാന്‍ ബോംബെയിലേക്കാണ് പോയത്. അതോടെയാണ് അദ്ദേഹം എയര്‍പോര്‍ട്ടില്‍ വിളിച്ച് ഇങ്ങനെ രണ്ടുപേര്‍ വരുന്നുണ്ടെന്നും അവരെ തടഞ്ഞ് വെക്കണമെന്നും പറഞ്ഞത്. അങ്ങനെ വിവാഹം കഴിഞ്ഞ് ഞങ്ങൾ രണ്ടും തിരിച്ച് നാട്ടിൽ എത്തുകയായിരുന്നു എന്നും ജോമോൾ പറയുന്നു.
Leave a Reply