
ജ്യോതിർമയിയുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് ! പത്ത് വർഷത്തെ പ്രണയത്തിനു ശേഷമുള്ള വിവാഹം ഒരു പരാജയമായിരുന്നു ! ജീവിതകഥ !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ തിരക്കുണ്ടായിരുന്ന അഭിനേത്രി ആയിരുന്നു ജ്യോതിർമയി. ‘പൈലറ്റ്’ എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെയാണ് താരം സിനിമയിൽ തുടക്കം കുറിക്കുന്നത് എങ്കിലും അതിലും മുന്നേ മോഡലും കൂടാതെ ചില സീരിയലുകളിലും ടിവി പരിപാടികളിലും താരമായിരുന്നു ജ്യോതിർമയി, മീശമാധവനിലെ ചിങ്ങ മാസം എന്ന ഗാന രംഗത്തോടെയാണ് നമ്മൾ താരത്തെ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങുന്നത്…
വ്യക്തി ജീവിതത്തിൽ ഏറെ പ്രതിസന്ധികളെ അതിജീവിച്ച ആളുകൂടിയാണ് ജ്യോതിമയ്. പത്തുവര്‍ഷത്തെ പ്രണയത്തിന് ശേഷം നിഷാന്ത് കുമാറുമായി 2004 ൽ ജ്യോതിര്‍മയിയുടെ വിവാഹം നടന്നത്, വിവാഹത്തിന് ശേഷമാണ് താരം സിനിമയില്‍ കൂടുതൽ സജീവമായത്. എന്നാല്‍ 2011ല്‍ ഇവര്‍ വേർപിരിഞ്ഞു. എന്നാൽ വേര്‍പിരിയലിന് ശേഷവും സിനിമകളില്‍ തിളങ്ങിയ ജ്യോതിര്‍മയി പിന്നീട് മലയാളികള്‍ ഒരു സുപ്രഭാതത്തില്‍ കേൾക്കുന്നത് പ്രശസ്ത സംവിധായകന് അമല്‍ നീരദുമായുള്ള വിവാഹവാര്‍ത്തയായിരുന്നു…
അമൽ തന്റെ ജീവിതത്തിലേക്ക് വന്നതോടെ ഒരുപാട് മാറ്റങ്ങൾ ഉണ്ടായെന്നാണ് ജ്യോതിർമയി പറയുന്നത്. മഹാരാജാസ് കോളേജിൽ പഠിക്കുന്ന കാലം തൊട്ട് അമൽ നീരദിനെ അറിയാം, ശേഷം തന്റെ ജീവിതത്തിൽ ഒരു ദുരന്തം വന്ന സമയത്താണ് അമലുമായി കൂടുതൽ അടുത്തതെന്ന് താരം പറയുന്നു. വിവാഹമോചനത്തിനുശേഷം മനസ്സ് വല്ലാതെ തകർന്നു പോയ നിമിഷത്തിൽ തനിക്ക് തണലായി നിന്നത് അമൽ ആണെന്നും താരം പറയുന്നു.

സൗഹൃദത്തിനും മേലെയാണ് ആ ബന്ധം എന്ന് തിരിച്ചറിഞ്ഞതോടെയാണ് നമുക്ക് ഒരുമിച്ചു ജീവിച്ചുകൂടെ എന്ന് തോന്നിയതെന്നും തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർക്കുകയായിരുന്നു. എന്നാൽ പിന്നീട് ഈ വിവാഹത്തിന് ശേഷം താരത്തെ പിന്നീട് പ്രേക്ഷകർ ആരും എത്തിക്കാൻ കണ്ടിരുന്നില്ല എന്നതാണ് വാസ്തവം.. എന്നാൽ ഒരിടക്ക് ജ്യോതിർമയി പറഞ്ഞിരുന്നു അമൽ പൊതുവെ റിസര്‍വ്വ്ഡ് ടൈപ്പാണ് എന്ന് ഒരുപക്ഷെ അതുകൊണ്ടാവാം സോഷ്യല്‍മീഡിയകളിലും ജ്യോതിര്‍മയിക്ക് അക്കൗണ്ടില്ലായിരുന്നത്.
ഇടക്ക് നടി മൊട്ടയടിച്ച ഒരു ചിത്രം അമൽ പങ്കുവെച്ചിരുന്നു. തമസോമ ജ്യോതിര്‍ഗമയ’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരുന്നത്, ഇവർ ഒരുമിച്ചുള്ള ഒരു ചിത്രവും ഇതുവരെ പോസ്റ്റ് ചെയ്യാത്ത അമൽ ജ്യോതിർമയിയുടെ പുതിയ രീതിയിലുള്ള ചിത്രം കണ്ട് ആരാധകർ ഞെട്ടിയിരുന്നു.. ശേഷം മുടി നരച്ച ലുക്കിലുള്ള മറ്റൊരു ചിത്രം കൂടി വന്നതോടെ നടിക്ക് എന്ത് പറ്റി, എന്തെങ്കിലും അസുഖം ഉണ്ടോ എന്നുവരെ ഉള്ള ചോദ്യവുമായി അആരാധകർ എത്തിയിരുന്നു. പക്ഷെ ഒരു കുഴപ്പവുമില്ല താൻ ഹാപ്പിയായി ഉണ്ട് എന്ന് നടി തന്നെ പറഞ്ഞിരുന്നു.
Leave a Reply