ഭർത്താവിന്റെ ജീവൻ നിലനിർത്താൻ സഹായം അഭ്യർത്ഥിച്ച് അവർ ഒരുപാട് അലഞ്ഞു ! മീനയെ തങ്കം പോലെ സൂക്ഷിച്ച മനുഷ്യൻ ! കുറിപ്പ് ശ്രദ്ധ നേടുന്നു !

മീനയുടെ ഭർത്താവിന്റെ വിയോഗം സിനിമ ലോകത്തെ പോലെ ആരാധകരെയും ഏറെ വിഷമിപ്പിച്ചിരുന്നു. വളരെ അപ്രതീക്ഷിത വാർത്ത ആയിരുന്നു വിദ്യാസാഗറിന്റെ വിയോഗം. അദ്ദേഹത്തിന്റെ കുറച്ച് നാളുകളായി അസുഖങ്ങൾ അലട്ടിയിരുന്നു എങ്കിലും ഒരിക്കലും വേർപാട് ആരും പ്രതീക്ഷച്ചിരുന്നില്ല. നിറ കണ്ണുകളോടെ മീനയും മകളും അദ്ദേഹത്തെ യാത്രയാക്കി. അന്ത്യ കർമ്മങ്ങളിൽ മീനയുടെ ഹൃദയം നുറുങ്ങിയുള്ള തേങ്ങൽ ഹൃദയ ഭേദകമായിരുന്നു. ഇപ്പോഴിതാ മീനയുടെ അടുത്ത സുഹൃത്തും, നൃത്ത സംവിധായകയുമായ കലാ മാസ്റ്റർ പങ്കുവെച്ച കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.

കലാ മാസ്റ്ററുടെ വാക്കുകൾ ഇങ്ങനെ, ഒരിക്കലും ദേഷ്യപ്പെടാത്ത ഒരു വ്യക്തിയായിരുന്നു അദ്ദേഹം. മീനയെ വളരെ അഴകോടെ തങ്കത്തട്ടിൽ വെച്ചാണ് അദ്ദേഹം നോക്കിയിരുന്നത്. അത്രയും നല്ല മനുഷ്യനാണ്. മീനയുടെ വിജയത്തിനായി അദ്ദേഹം പ്രവർത്തിച്ചു.’ ‘എന്തുരോഗം വന്നാലും അധികകാലം അദ്ദേഹം ആശുപത്രിയിൽ കിടന്നിട്ടില്ല. എന്നാൽ ഇങ്ങനെ ഒരു വാർത്ത ഒരിക്കലും പ്രതീക്ഷിച്ചില്ല. അദ്ദേഹത്തിന് കോവിഡ് കാര്യമായി ഉണ്ടായിരുന്നില്ല. അതല്ല മരണകാരണം.’ ‘ശ്വാസമെടുക്കാൻ ബുദ്ധിമുട്ടനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ കടക്കുംപ്പോഴും ഞാൻ അദ്ദേഹത്തെ നേരിൽ പോയി കണ്ടിരുന്നു. എന്നോട് പിറന്നാൾ ആശംസകളൊക്കെ പറഞ്ഞിരുന്നു.

ശ്വാസകോശ അസുഖവുമായി ബന്ധപ്പെട്ട് അദ്ദേഹം നേരത്തെയും ചികിത്സ നേടിയിരുന്നു, രോഗം കലശലായതോടെ ‘ശ്വാസകോശം മാറ്റിവെക്കണമെന്ന് പറഞ്ഞിരുന്നു. ഭയപ്പെടാനില്ലെന്നും വിജയകരമായി മാറ്റിവെക്കാമെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു. അതിന് ശേഷം പക്ഷിയിൽ നിന്നുള്ള അണുബാധ വന്നതോടെയാണ് രോഗം ഗുരുതരമായത്. മീന വിദ്യാസാ​ഗറിന്റെ ജീവൻ രക്ഷിക്കാൻ വലിയ പോരാട്ടമാണ് നടത്തിയത്. പക്ഷെ  ‘അനുയോജ്യരായ ദാതാവിനെ കണ്ടെത്താൻ പരമാവധി ശ്രമിച്ചു. അവയവദാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രാജ്യത്തുടനീളമുള്ള പല സംഘടനകളുടെയും സഹായം തേടി. എന്നാൽ രക്തഗ്രൂപ്പുമായി പൊരുത്തപ്പെടാത്തതിനാൽ ഫലമുണ്ടായില്ല.

ഈ സന്ദർഭങ്ങളിൽ എല്ലാം ‘മീന വളരെ വലിയ സമ്മർദ്ദമാണ് അനുഭവിച്ചത്. ഞാൻ തിരികെ വരുമെന്ന് സാഗർ പറഞ്ഞിരുന്നു. നല്ല ആത്മവിശ്വാസമുള്ള വ്യക്തിയായിരുന്നു സാഗർ. പക്ഷേ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ നിലവളരെ മോശമായി എന്നും കലാ മാസ്റ്റർ പറയുന്നു.  വിദ്യാസാഗറിന്റെ വിവാഹ ആലോചന വന്നപ്പോൾ താല്പര്യമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയ മീനയ്ക്ക് വീണ്ടും ജാതക പൊരുത്തം കാരണം വീട്ടുകാർ ഒന്ന് പര്സപരം സംസാരിക്കാൻ പറഞ്ഞതുകൊണ്ട് സംസാരിക്കുകയും എന്നാൽ അപ്പോഴും മീന വലിയ താല്പര്യം കാണിച്ചില്ല.

ശേഷം മീനയുടെ ഒരു അമ്മായി നീ ഒരിക്കലും അയാളെ മിസ് ചെയ്യരുത് അത്രയും നല്ല ആളാണ് എന്ന് പറയുകയും അങ്ങനെ മീന ആ വിവാഹത്തിന് സമ്മതം മൂളുകയും ആയിരുന്നു. എന്നാൽ വിവാഹ ശേഷം തന്റെ ഭർത്താവിനെ കുറിച്ച് വാ തോരാതെ സംസാരിച്ചിരുന്ന ആളാണ് മീന, തന്റെ മകൾക്ക് അദ്ദേഹത്തേക്കാൾ നല്ലൊരു പിതാവിനെ കിട്ടില്ലായിരുന്നു എന്നും മീന പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published.