
അതെ ഞാൻ എന്റെ അച്ഛന്റെ പേരിൽ തന്നെയാണ് സിനിമയിൽ വന്നത് അല്ലാതെ അയൽവക്കത്തെ ആളുടെ പേരിൽ വാരാൻ പറ്റില്ലല്ലോ ! കാളിദാസ് പ്രതികരിക്കുന്നു !
മലയാള സിനിമ രംഗത്ത് സൂപ്പർ സ്റ്റാറുകളിൽ ഒരാൾ തന്നെയായിരുന്നു നടൻ ജയറാമും. പക്ഷെ അദ്ദേഹത്തിന്റെ ആ വിജയം തുടർന്ന് കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് മകൾ കൽദാസും സിനിമ രംഗത്ത് എത്തിയിരുന്നു. പ്കഷെ കാളിദാസിനും തുടക്കം മുതൽ മലയാള സിനിമയിൽ അത്ര നല്ല വേഷങ്ങൾ ലഭിച്ചിരുന്നില്ല.
മറ്റു താരപുത്രന്മാർ താരമായി മാറുമ്പോൾ കാളിദാസിന് മറ്റു ഭാഷകളിലാണ് കൂടുതൽ നല്ല അവസരങ്ങൾ ലഭിച്ചത്. എന്നാൽ ഈ താരങ്ങളുടെ മക്കൾ സിനിമയിൽ എത്തിയാൽ ഉടൻ അവർ കേൾക്കുന്ന ഒരു ചോദ്യമാണ് നീ അച്ഛന്റെ /അമ്മയുടെ പേരില്‍ വന്നതല്ലേ എന്ന്. താരപുത്രന്മാര്ക്കും പുത്രിമാര്‍ക്കും വളരെ പെട്ടന്ന് സിനിമയില്‍ എത്തും എന്നും. നീ നിന്റെ അച്ഛന്റെ ലേബല്‍ ഉപയോഗിച്ച് സിനിമയില്‍ എത്തുന്നു എന്ന് പറയുന്നവര്‍ക്ക് കിടിലന്‍ മറുപടി നല്കി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ നമ്മുടെ കാളിദാസ്.
സൗത്തിന്ത്യയിലെ ഏറ്റവും വലിയ മീഡിയ പ്ലാറ്റ്ഫോം ആയ ബിഹൈന്റ് വുഡിന്റെ ഒരു ഷോയിലാണ് കാളിദാസിന്റെ മാസ് റിപ്ലേ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. ‘എല്ലാവരും പറയും, നീ നിന്റെ അച്ഛന്റെ മേല്‍വിലാസത്തില്‍ അല്ലേ സിനിമയില്‍ വന്നത് എന്ന്. അങ്ങനെ പറയുന്നവര്‍ക്ക് ഒരു മറുപടി നല്കാന് ഇപ്പോള്‍ ആഗ്രഹിയ്ക്കുന്നു. അതെ ഞാന്‍ എന്റെ അച്ഛന്റെ മേല്‍വിലാസത്തില്‍ തന്നെയാണ് സിനിമയിൽ വന്നത്, അല്ലാതെ അപ്പുറത്തെ വീട്ടിലുള്ള ആളുടെ മേല്‍വിലാസത്തില്‍ വരാന്‍ സാധിയ്ക്കില്ലല്ലോ’.

ആരുടെ മേൽവിലാസത്തിൽ സിനിമയിൽ എത്തിയാലും സിനിമയിൽ എത്തിയാലും അവിടെ നിലനിൽക്കണമെങ്കിൽ കഴിവ് വേണമെന്നും കാളിദാസ് പറയുന്നു. അതുപോലെ അച്ഛന്റെയും അമ്മയുടെയും പാരമ്പര്യം പിന്തുടര്ന്ന് സിനിമയിലേക്ക് വരുന്നത് എളുപ്പമാണെന്നും, എന്നാല്‍ അച്ഛനും അമ്മയും ഒക്കെ ഉണ്ടാക്കി വയ്ക്കുന്ന പേര് കളയാതെ സൂക്ഷിക്കുക എന്നാല്‍ മറ്റ് അഭിനേതാക്കളെക്കാള്‍ ഉത്തരവാദിത്വം ഉള്ള കാര്യമാണ് എന്നും നേരത്തെ കല്യാണി പ്രിയദര്ശന് പറഞ്ഞിരുന്നു.
ബാലതാരമായി തന്നെ നമ്മുടെ മനം കവർന്ന ആളാണ് കാളിദാസ്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റെയും തുടങ്ങിയ സിനിമകളിലൂടെ ദേശീയ – സംസ്ഥാന പുരസ്കാരവും നേടിയെടുത്ത ആളുകൂടിയാണ് കാളിദാസ്. മലയാള സിനിമയിൽ അത്ര പറയത്തക്ക വിജയ ചിത്രങ്ങൾ ഇല്ലെങ്കിലും തമിഴിൽ കാളിദാസിന് മികച്ച സിനിമകളുടെ ഭാഗമാകാനും അവാർഡുകൾ ലഭിക്കാനും ഇടയായിരുന്നു. ഇപ്പോഴും തമിഴ് സിനിമ രംഗത്ത് സജീവമാണ് കാളിദാസ്.
Leave a Reply