മരുമകൾ സുന്ദരിയാണ് ! രണ്ടു വിവാഹവും ഒരുമിച്ച് നടത്തണം എന്നായിരുന്നു ആഗ്രഹം ! മക്കളുടെ വിവാഹത്തെ കുറിച്ച് ജയറാം !

മലയാളികൾ ഏറെ ഇഷ്ടപെടുന്ന താര ജോഡികളാണ് ജയറാമും പാർവതിയും. പ്രണയിച്ച് വിവാഹിതരായ ഇരുവരും ഇപ്പോഴും തങ്ങളുടെ സന്തുഷ്ട കുടുംബ ജീവിതത്തിൽ പ്രണയിച്ചുകൊണ്ടിരിക്കുകയാണ്. ഇവരുടെ മക്കളായ കണ്ണനും മാളവികയും മലയാളികൾക്ക് വളരെ പ്രിയങ്കരരാണ്. കാളിദാസിന്റെ പ്രണയവും പ്രണയിനിയും മലയാളികൾ സ്വീകരിച്ചിരുന്നു.  മോഡലും ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായരുമായി കാളിദാസ് പ്രണയത്തിലാണ് എന്ന കാര്യം കാളിദാസ് തന്നെയാണ് ആരാധകരോട് തുറന്ന് പറഞ്ഞിരുന്നത്. തരിണിയെ ജയറാമും പാർവതിയും മാളവികയുമെല്ലാം ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

ഇവരുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ തന്നെയാണ് തങ്ങളുടെ ഭാവി മരുമകളെ ജയറാമും പാർവതിയും സ്വീകരിച്ചത്. തന്റെ പ്രണയിനിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ കാളിദാസ് പങ്കുവെക്കാറുണ്ട്. അതെല്ലാം വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ മക്കളുടെ വിവാഹത്തെ കുറിച്ച് ജയറാം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം ജയറാം പങ്കെടുത്ത ഒരു വിവാഹ ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ആനിയും നടി സോനാ നായരും പാർവതിയെ തിരക്കുന്നതും അമ്മായി അച്ഛൻ ആകാൻ പോകുകയാണ് അല്ലേ എന്ന നടനോട് ചോദിക്കുന്നതുമാണ് വീഡിയോ തന്റെ സ്വതസിദ്ധമായ ശൈലിയിൽ പൊട്ടിച്ചിരിപ്പിച്ചു കൊണ്ടാണ് ജയറാം അതിന് മറുപടി നൽകുന്നത്.

അതെ ഞാനും ഒരു അമ്മായി അച്ഛൻ ആകാൻ പോവുകയാണ്. രണ്ടു വിവാഹങ്ങളും ഒരുമിച്ചു നടത്തണം എന്നായിരുന്നു എന്ന് ജയറാം പറയുമ്പോൾ ചിലവ് ചുരുക്കാൻ ആണോ എന്ന് ആനി നടനോട് ചോദിക്കുന്നുണ്ട്. ചിരിച്ചു കൊണ്ടാണ് ജയറാം പിന്നീട് സംസാരിക്കുന്നത്, മോൾ പിന്നെയും ഒരു കോഴ്സ് പഠിക്കാൻ ഇംഗ്ലണ്ടിൽ പോയി, ഒരു സായിപ്പിനെ എങ്കിലും പിടിച്ചു കൊണ്ട് വരാൻ ആണ് ഞാൻ പറഞ്ഞത്. എന്നാൽ അപ്പാ നമ്മളെക്കാളും ദാരിദ്ര്യം പിടിച്ച ആളുകൾ ആണ് സായിപ്പന്മാർ എന്നാണ് മോള് പറഞ്ഞത്. ജീവിക്കാൻ നിവൃത്തിയില്ലാതെയാണ് സായിപ്പന്മാർ നടക്കുന്നത്. അതുകൊണ്ട് വിളിച്ചാൽ അപ്പോൾ വരാൻ റെഡിയാണ് എന്നാണ് ചക്കി പറഞ്ഞതെന്നും ജയറാം പറയുന്നുണ്ട്.

മകൾക്കും കൂടി പറ്റിയ ഒരാളെ കണ്ടെത്തിയാൽ രണ്ടു വിവാഹങ്ങളും ഒരുമിച്ച് നടത്തും. ഇത് കേട്ട ആനി വീണ്ടും ജയറാമിനോട് പറയുന്നുണ്ട്, മരുമകൾ വളരെ സുന്ദരിയാണ് എന്നും ഞങ്ങൾ പാർവതിയെ അന്വേഷിച്ചു എന്ന് പറയണം എന്നും ആനി പറയുന്നു. എല്ലാം ചിരിയുടെയും സന്തോഷത്തോടെയും ആണ് ജയറാം മറുപടി പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *