ആ സംശയം എനിക്കുണ്ട് ! അച്ഛൻ എനിക്ക് ഒരിക്കൽപോലും അങ്ങനെ സഹായങ്ങൾ ചെയ്ത് തന്നിട്ടില്ല ! ഞാൻ ആ കുടുംബത്തിൽ ഉള്ള ആളല്ല ! കാളിദാസ് പറയുന്നു !

താരപുത്രന്മാർ അരങ്ങുവാഴുന്ന സിനിമ ലോകമാണ് ഇപ്പോൾ നമ്മൾ കാണുന്നത്. ഇപ്പോൾ മലയാളത്തിൽ നടൻ ദുൽഖർ സൽമാൻ ആണ് ഏറ്റവും മുൻനിരയിൽ നിൽക്കുന്ന അഭിനേതാവ്. കഴിവും ഭാഗ്യവും ഒന്ന് പോലെ വന്നെങ്കിൽ മാത്രമേ സിനിമയിൽ നിലനിൽപ്പ് ഉള്ളു എന്ന് താരപുത്രന്മാൻ തന്നെ പറയുന്നുണ്ട്. സിനിമ കുടുംബത്തിൽ നിന്നാണ് എന്ന കാരണം കൊണ്ട്  എല്ലാവർക്കും  അവസരം ലഭിക്കണമെന്നില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. കാളിദാസ് ജയറാം ബാലതാരമായി മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിന് ദേശിയ പുരസ്‌കാരം വരെ ലഭിച്ചിരുന്നു.

പക്ഷെ നായകനായി അരങ്ങേറിയ കാളിദാസിന് മലയാളത്തിൽ ശോഭിക്കാൻ കഴിഞ്ഞിരുന്നില്ല, ഇപ്പോഴിതാ എന്തുകൊണ്ട് മലയാള സിനിമയിൽ തനിക്ക് അവസരങ്ങൾ കുറഞ്ഞു എന്നതിന് നടൻ പറഞ്ഞ മറുപടിയാണ് ഏറെ ശ്രദ്ധ നേടുന്നത്. നിങ്ങളെ എന്താണ് ഞാൻ ഇവിടെ ചെന്നൈയിൽ മീറ്റ് ചെയ്യുന്നത് നിങ്ങളുടെ ഒരു മലയാള സിനിമയ്ക്ക് ശേഷം എനിക്ക് നിങ്ങളുടെ ഒരു അഭിമുഖം എടുക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണ് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കാളിദാസ്.

അദ്ദേഹത്തിന്റെ വാക്കുകൾ, ഞാൻ മലയാള സിനിമകൾ ചെയ്യുന്നില്ല എന്ന് പറയുന്നതിന് പിന്നിൽ പല കാര്യങ്ങൾ ഉണ്ട്… അതിൽ ഒന്നാമത്തേത് എനിക്ക് നല്ല സിനിമകൾ കിട്ടിയിട്ടില്ല. രണ്ടാമത്തേത് ഞാൻ ചെയ്ത സിനിമകളിൽ വളരെ കുറച്ചു സിനിമകൾ ഒഴിച്ച് മറ്റെല്ലാ തിരഞ്ഞെടുപ്പുകളും തെറ്റായിരുന്നു. മൂന്ന്, ഞാൻ ആ കുടുംബത്തിന്റെ ഭാഗമാണെന്ന് തോന്നിയിട്ടില്ല. അത് ഒരുപക്ഷെ തെറ്റ് എന്റെ ഭാഗത്ത് തന്നെ ആകാം, ഞാൻ ശരിയായ സിനിമകൾ ചെയ്യാത്തത് കൊണ്ടാവും. പ്രേക്ഷകർക്ക് ഏതെങ്കിലും തരത്തിൽ കണക്ഷൻ തോന്നണം. അല്ലെങ്കിൽ അവർ നമ്മുടെ വർക്ക് ഇഷ്ടപ്പെടില്ല. അത് പകുതി എന്റെ പ്രശ്‌നം തന്നെയാകും. അതുപോലെ മലയാളം ഇൻഡസ്ട്രിക്കും എന്നോട് താൽപര്യം തോന്നിയിട്ടില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

എന്നാൽ എനിക്ക് മലയാളത്തിൽ അവസരങ്ങൾ ലഭിച്ചിട്ടില്ല എന്നല്ല, ഒരുപാട് മികച്ച അവസരങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. എന്റെ അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് എന്ന എന്റെ സിനിമ അത്ര മോശം സിനിമയായി എനിക്ക് തോന്നിയിട്ടില്ല. പക്ഷെ ആ സിനിമ പുറത്തിറങ്ങി ആദ്യ ദിവസം തന്നെ യൂട്യൂബ് റിവ്യൂകൾക്ക് താഴെ വന്ന കമന്റുകൾ നോക്കുമ്പോൾ കാണുന്നത് കുറെ പെയ്‌ഡ്‌ കമന്റ്‌സാണ്. എല്ലായിടത്തും ഒരുപോലത്തെ കമന്റുകൾ. ഇതുപോലത്തെ ചെറിയ കാര്യങ്ങൾ പോലും നമ്മളിൽ വലിയ രീതിയിലുള്ള സംശയങ്ങൾ ഉണ്ടാക്കും…

എന്നാൽ ഒരു കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്, എന്റെ ജീവിതത്തിലെ എല്ലാ തീരുമാനങ്ങളും എന്റേത് തന്നെ ആയിരുന്നു, എന്റെ സിനിമ ജീവിതത്തിലെ അച്ഛൻ ഒരു സഹായങ്ങളും ചെയ്തിട്ടില്ല, പക്ഷെ അദ്ദേഹത്തിൽ നിന്ന് എന്തെങ്കിലും പിന്തുണ ലഭിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്, പക്ഷെ അദ്ദേഹത്തിന് അതൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അത് എങ്ങനെയാണെന്ന് അദ്ദേഹത്തിന് അറിയുകയുമില്ല. കഴിഞ്ഞ 35 വർഷമായി ഇൻഡസ്ട്രയിൽ ഉണ്ടെകിൽ ചരടു വലിക്കാനോ കാര്യങ്ങൾ നടത്തിയെടുക്കാനോ ഒന്നും എന്റെ അച്ഛന് അറിയില്ല. അതൊക്കെ അറിയാമായിരുന്നെങ്കിലും ഇന്ന് കാണുന്നതിലും വലിയ താരമായി അദ്ദേഹം ഇപ്പോൾ മാറിയേനെ. അങ്ങനെ ആണ് ഞാൻ കരുതുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *