മരുമകളെ സ്വീകരിക്കാൻ ഒരുങ്ങി ജയറാമും പാർവതിയും ! കാളിദാസിന്റെ വിവാഹ നിശ്ചയ വിശേഷങ്ങൾ ശ്രദ്ധ നേടുന്നു ! ആശംസകൾ അറിയിച്ച് താരങ്ങൾ !

മലയാളികൾ ഇന്നും ഏറെ സ്നേഹിക്കുന്ന ഇഷ്ടപെടുന്ന താര ജോഡികളാണ് ജയറാമും പാർവതിയും. വളരെ സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന ഇവരുടെ ഓരോ വിശേഷങ്ങളും ആരാധകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്. ഇവരുടെ മക്കളും മലയാളികൾക്ക് സ്വന്തം മക്കളെപോലെയാണ്, കണ്ണനും ചക്കിയും എന്ന കാളിദാസീനും മാളവികക്കും  ആരാധകർ ഏറെയാണ്. ഇപ്പോഴിതാ കാളിദാസിന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.

നേരത്തെ തന്നെ കാളിദാസ് തന്റെ പ്രണയവും പ്രണയിനിയെയും ആരാധകർക്ക് പരിചയപെടുത്തിയിരുന്നു.  മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായർ ആയിരുന്നു പ്രണയിനി, ഇപ്പോഴിതാ ഇരുവരും ഒന്നിക്കാൻ പോകുന്നതിന്റെ ആദ്യപടി ആയി വിവാഹ നിശ്ചയം നടന്നിരിക്കുകയാണ്. തരിണിയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച്ച്ചുകൊണ്ട് കാളിദാസ് ‘വി ഗോട്ട് എൻഗേജ്ഡ്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ഇന്നലെയായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. തരിണിയെ വിവാഹം കഴിക്കാൻ പോവുകയാണെന്ന് കഴിഞ്ഞ ദിവസം കാളിദാസ് ജയറാം പറഞ്ഞിരുന്നു.

നിരവധി താരങ്ങളാണ് നടന് ആശംസകൾ അറിയിച്ച് എത്തുന്നത്. അനുപമ പരമേശ്വരൻ, ശ്രുതി ഹാസൻ, നൈല ഉഷ, രജിഷ വിജയൻ, മഞ്ജിമ മോഹൻ, നിക്കി ഗൽറാണി, നമിത, പ്രിയാമണി, ശിവദ, തുടങ്ങി തമിഴ്മലയാളം ഇൻഡസ്ട്രിയിലെ നിരവധിപ്പേരാണ് ഇരുവർക്കും ആശംസ നേർന്ന് എത്തിയത്. മലയാളത്തിൽ സിനിമകൾ കുറവാണെങ്കിലും തമിഴിൽ കാളിദാസ് മികച്ച പ്രോജക്ടുകളുടെ ഭാഗമായിരുന്നു. അതുപോലെ അടുത്തിടെ തന്റെ പ്രണയിനിയുടെ ജന്മദിനത്തിൽ കാളിദാസ് പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു.

കാളിദാസ് കുറിച്ച ആ വാക്കുകൾ ഇങ്ങനെ, നിന്നോട് ഞാൻ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. കാരണം നീ ഈ ലോകത്ത് ഉണ്ടെന്നതില്‍ ഞാന്‍ എന്നേക്കും നന്ദിയുള്ളവനാണ്. നമ്മള്‍ ഒരുമിച്ചുള്ള ഒരുപാട് ചിത്രങ്ങള്‍ ഉണ്ടെങ്കിലും, പിറന്നാള്‍ ആശംസിക്കാന്‍ ഞാന്‍ ഈ ചിത്രം പ്രത്യേകം തിരഞ്ഞെടുക്കുന്നു, കാരണം മരുഭൂമി പ്രതീക്ഷകളില്ലാത്ത ഒരു സ്ഥലമാണ്, എന്നാല്‍ പ്രതീക്ഷകളില്ലാത്ത ഈ ഇടത്തില്‍ നീ എന്നോട് നിരുപാധികമായ സ്‌നേഹം ചൊരിഞ്ഞു. നീ എനിക്ക് വിലയേറിയത്, ജന്മദിനാശംസകള്‍ കുട്ടി, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.. എന്നും മലയാളികളുടെ കണ്ണൻ കുറിച്ചു

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *