
ദിലീപ് ഏട്ടാ.. ഇതാണ് എന്റെ പെണ്ണ് ! തന്റെ ഭാവി വധുവിനെ ദിലീപിന് പരിചയപെടുത്തി കാളിദാസ് ! വീഡിയോ വൈറൽ !
മലയാളികൾ എന്നും ഹൃദയത്തോട് ചേർത്ത് ആരാധിക്കുന്ന താരങ്ങളാണ് ജയറാമും പാർവതിയും, ഇവരുടെ കുടുംബ വിശേഷങ്ങൾ എന്നും ഏറെ ശ്രദ്ധ നേടാറുണ്ട്. മകൻ കാളിദാസും മകൾ ചക്കിയും മലയാളികളുടെ ഇഷ്ട താരങ്ങളാണ്. കാളിദാസിന്റെ പ്രണയ വാർത്ത വളരെ പെട്ടെന്നാണ് ആരാധകർക്ക് ഇടയിൽ വലിയ വാർത്തയായി മാറിയത്. മോഡലും മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായരുമായി കാളിദാസ് പ്രണയത്തിലാണ് എന്ന കാര്യം കാളിദാസ് തന്നെയാണ് ആരാധകരോട് തുറന്ന് പറഞ്ഞിരുന്നത്. തരിണിയെ ജയറാമും പാർവതിയും മാളവികയുമെല്ലാം ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.
ഇവരുടെ കുടുംബ ചടങ്ങുകളിലും ആഘോഷങ്ങളിലും എല്ലാം തരിണി സജീവ സാന്നിധ്യമാണ്. വിവാഹം കഴിഞ്ഞില്ലെങ്കിലും ഇവരുടെ വീട്ടിലാണ് മിക്കപ്പോഴും തരിണി താമസിക്കാറുള്ളത്. കുടുംബത്തിലെ ഒരംഗത്തെ പോലെ തന്നെ ജയറാമും പാർവതിയും തന്റെ ഭാവി മരുമകളെ സ്വീകരിച്ചുകഴിഞ്ഞു. ഇപ്പോഴിത അത്തരത്തിൽ കാമുകിക്കൊപ്പമുള്ള കാളിദാസിന്റെ പുതിയ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ജയറാം കുടുംബസമേതം കഴിഞ്ഞ ദിവസം പങ്കെടുത്ത ഒരു വിവാഹ വീഡിയോയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ജയറാമിന്റെ അടുത്ത ബന്ധുവിന്റെ മകളുടെ വിവാഹ ചടങ്ങിൽ കാളിദാസിന്റെ പ്രണയിനി തരിണി കലിംഗരായരും പങ്കെടുത്തിരുന്നു. ബ്രാഹ്മണ രീതിയിലുള്ള വിവാഹമായിരുന്നു ഇവരുടേത്. വിവാഹ ചടങ്ങുകൾ എല്ലാം ജയറാമും പാർവതിയും നമുങ്കൈ എടുത്താണ് നടത്തിയത്. നടന്മാരായ ദിലീപ്, പ്രഭു, സിദ്ധാർഥ്, സുന്ദർ സി, വിക്രം പ്രഭു, അരുൺ വിജയ് തുടങ്ങി നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇപ്പോഴതാ തന്റെ കാമുകിയെ കാളിദാസ് നടൻ ദിലീപിന് പരിചയഒഎടുത്തുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഓഡിയോ കട്ട് ആണെകിലും, ദിലീപ് ഏട്ടാ ഇതാണ് എന്റെ പെണ്ണ് എന്നാണ് ഈ വീഡിയോക്ക് ആരാധകർ നൽകുന്ന കമന്റ്.
ഏതായാലും ഈ കുടുംബം എന്നും ഇതുപോലെ ഒത്തൊരുമയോടെ സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ എന്നും മറ്റുചിലർ ആശംസിക്കുന്നു. കാമുകിയുടെ ജന്മദിനത്തിൽ കാളിദാസ് പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. നിന്റെ ജന്മദിനം അവസാനിക്കാനിരിക്കെ, ഇവിടെ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കാത്ത ഒരുപാട് കാര്യങ്ങള്‍ക്ക് ഞാന്‍ നിന്നോട് നന്ദി പറയുന്നു. നിന്നോട് ഞാൻ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. കാരണം നീ ഈ ലോകത്ത് ഉണ്ടെന്നതില്‍ ഞാന്‍ എന്നേക്കും നന്ദിയുള്ളവനാണ്. നമ്മള് ഒരുമിച്ചുള്ള ഒരുപാട് ചിത്രങ്ങള്‍ ഉണ്ടെങ്കിലും, പിറന്നാള്‍ ആശംസിക്കാന്‍ ഞാന്‍ ഈ ചിത്രം പ്രത്യേകം തിരഞ്ഞെടുക്കുന്നു, കാരണം മരുഭൂമി പ്രതീക്ഷകളില്ലാത്ത ഒരു സ്ഥലമാണ്, എന്നാല്‍ പ്രതീക്ഷകളില്ലാത്ത ഈ ഇടത്തില്‍ നീ എന്നോട് നിരുപാധികമായ സ്നേഹം ചൊരിഞ്ഞു. നീ എനിക്ക് വിലയേറിയത്, ജന്മദിനാശംസകള് കുട്ടി, ഞാന്‍ നിന്നെ സ്നേഹിക്കുന്നു.. എന്നും മലയാളികളുടെ കണ്ണൻ കുറിച്ചിരുന്നു.
Leave a Reply