‘മനോജ് എന്റെ സഹോദരനാണ്’ ! ഉർവശിയെ മാറ്റിനിർത്തി മനോജിനെ സ്വീകരിക്കാനുള്ള കാരണം ഇതാണ് ! കൽപനയുടെ അന്നത്തെ വാക്കുകൾ !

മലയാള സിനിമയിൽ ഒരു കാലത്ത് ഏറ്റവും കൂടുതൽ  താരങ്ങളുള്ള ഒരു കുടുംബമായിരുന്നു ഉർവശിയുടേത്. കലാരഞ്ജിനി, കൽപന, ഉർവശി ഇവർ മൂന്നുപേരും ഒരു സമയത്ത് മലയാള സിനിമ ലോകത്ത് വളരെ തിരക്കുള്ള അഭിനേത്രിമാർ ആയിരുന്നു. അതിൽ ഉർവശി അന്ന് തെന്നിന്ത്യയിൽ വളരെ പ്രശസ്തയായ അഭിനേത്രിയായിരുന്നു. അതിനു ശേഷം ഏറെ ആഘോഷ പൂർവം നടന്ന താര വിവാഹമായിരുന്നു ഉർവശിയുടേത്. മലയാളത്തിലെ പ്രശസ്ത നടൻ മനോജ് കെ ജയനും തമ്മിൽ 1999 ലാണ് വിവാഹം നടക്കുന്നത്.

അവരെപ്പോലെ പ്രേക്ഷകരും അന്ന് ഒരുപാട് സന്തോഷിച്ചു ഇഷ്ട താര ജോഡികൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ. പക്ഷെ ആ സന്തോഷത്തിനു അതികം ആയുസ്സ് ഇല്ലായിരുന്നു പരസ്പരമുള്ള പൊരുത്തക്കേടുകൾ കാരണം അവർ തമ്മിൽ 2008 ൽ വേർപിരിഞ്ഞു. പക്ഷെ അതൊരു സാധാരണ വേർപിരിയൽ ആയിരുന്നില്ല, പരസ്പരമുള്ള പഴിചാരലും, ഒപ്പം കുറ്റപ്പെടുത്തലുകളൂം , മാധ്യമങ്ങളോടുള്ള തുറന്ന് പറച്ചിലും അങ്ങനെ ഒരുപാട് സംഭവ വികാസങ്ങൾ ഉണ്ടായ ഒരു വിവാഹ മോചനം ആയിരുന്ന് ഇവരുടേത്.

അതിൽ ഏറ്റവും പ്രധാനമായ കാര്യം അന്ന് ഉർവശിയുടെ കുടുംബം മുഴുവൻ പിന്തുണച്ചതും ഒപ്പം നിന്നതും മനോജിനൊപ്പമായിരുന്നു, തങ്ങളുടെ സ്വന്തം അനിയത്തിയെ തള്ളി കളഞ്ഞിട്ട് അവർ മനോജിനെ പിന്തുണച്ചത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഉർവശി പരസ്യമായി അന്ന് ഇതിനെതിരെ  രംഗത്ത് വന്നിരുന്നു, എന്റെ കഷ്ടപ്പാടിന്റെ ഫലം മുഴുവൻ എന്റെ കുടുംബത്തിന് വേണ്ടിയാണ് ഞാൻ ചിലവഴിച്ചത് എന്നിട്ടും അവർ ഒരു വിഷമഘട്ടത്തിൽ തന്നെ കൈ ഒഴിഞ്ഞു എന്നുമായിരുന്നു ഉർവശി പറഞ്ഞിരുന്നത്.

എന്നാൽ കൽപന ജെ ബി ജങ്ഷൻ എന്ന ജോൺ ബ്രിട്ടാസിന്റെ പരിപാടിയിൽ പങ്കെടുത്തപ്പോൾ പറഞ്ഞിരുന്നു, മനോജ് ഞങ്ങളുടെ സ്വന്തം അനുജനെ പോലെയാണ് ഞങ്ങൾ കണ്ടിരുന്നത്. ഇപ്പോഴും അങ്ങനെ തന്നെയാണ്, ഞങ്ങളുടെ മകൾ അതായത് കുഞ്ഞാറ്റ അവൾ ആരുടെ ഒപ്പമാണ് ഉണ്ടായിരുന്നത് മനോജിനൊപ്പമാണ്, അപ്പോൾ ഞങ്ങൾ വേറെ ആരെ പിന്തുണക്കണം അത് ഞങളുടെ കുഞ്ഞാണ്, അപ്പോൾ ജോൺ ചോദിച്ചു, സ്വന്തം അനിയത്തിയേക്കാൾ വലുതാണോ അനിയത്തിയുടെ മകൾ എന്ന്. അപ്പോൾ കൽപന മറുപടി പറഞ്ഞത്. തീർച്ചയായും.  അതെ നമുക്ക് ചിലപ്പോൾ നമ്മുടെ മക്കളെക്കാളും ഇഷ്ട്രം കൊച്ചു മക്കളോട് ആയിരിക്കും അത്രേയുള്ളു എന്ന്. അപ്പോൾ ജോൺ പറഞ്ഞു ഉർവശിയോടുള്ള പിണക്കം ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടേയെന്ന്..  കൽപന പറഞ്ഞു, ഞങ്ങൾക്ക് അവളോട് ഒരു വിരോധവുമില്ല, പിന്നെ കൊച്ചു കുട്ടികൾ കാണിക്കുന്നപോലെ ഒരു പിടിവാശി. ഞങൾ അഞ്ച് പേരാണ് ഇപ്പുറത്ത് നില്കുന്നത് അപ്പോൾ അവൾ ഒരാൾ ഇങ്ങോട്ട് വരുന്നതല്ലേ ശരി എന്നും താരം ചോദിക്കുന്നു.

എന്നാൽ ഉർവശി പറഞ്ഞിരുന്നത്, ഞാനും കൽപ്പന ചേച്ചിയും ഇടയ്ക്ക് ഇടയ്ക്ക് ചില  സൗന്ദര്യ പിണക്കമുണ്ടാകാറുള്ള ആൾക്കാരാണ്. അവൾക്ക് ഭരിക്കാനായിട്ട് ദൈവം കൊടുത്ത ആദ്യത്തെ ആളാണ് ഞാൻ. കല ചേച്ചി മൂത്തതായതു കൊണ്ട് എന്നോടാണ് കൊച്ചിലെ മുതലേ ഭരണം. വക്കീലും ഗുമസ്തനും എന്ന് പറയുന്ന രീതിയാണ്. അതുകൊണ്ട് പിണക്കവും ഇണക്കവുമാക്കെ വരും. അവൾ പറയുന്നത് കേൾക്കാതെ എന്‍റെ സ്വകാര്യ ജീവിതം ഞാൻ തീരുമാനിച്ചതോടു കൂടി അതൊരു അകൽച്ചയിലേക്ക് പോയിരുന്നു. പക്ഷേ പിന്നീട് അതൊക്കെ മാറിയിരുന്നു. കുഞ്ഞാറ്റയെ കല്‍പ്പനയ്ക്ക് വളരെ ഇഷ്ടമായിരുന്നു അതു പോലെ ഇപ്പോഴത്തെ എന്റെ  മോനെയും.  ഇങ്ങനെയാണ് ഉര്‍വശി പറഞ്ഞിരുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *