
ഈ നിമിഷത്തിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്, ഇനി പറയാതിരിക്കാൻ കഴിയുന്നില്ല ! സന്തോഷ വാർത്ത പങ്കുവെച്ച് കല്യാണി പ്രിയദർശൻ ! ആശംസകൾ അറിയിച്ച് ആരാധകർ !
താരപുത്രിമാർ അരങ്ങുവാഴുന്ന സിനിമ ലോകത്ത് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റെ സ്ഥാനം നേടിയെടുത്ത നടിയാണ് കല്യാണി പ്രിയദർശൻ. കല്യാണിയുടെ ചിത്രങ്ങളിൽ കൂടുതലും വിജയ ചിത്രങ്ങളാണ്. തല്ലുമാലയാണ് അവസാനമായി കല്യാണി ചെയ്ത ചിത്രം. ലോക പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും ഒരു സമയത്ത് തെന്നിന്ത്യൻ സിനിമകളുടെ പ്രിയ അഭിനേത്രി ആയിരുന്ന ലിസ്സിയുടെയും മകൾ എന്നതിലുപരി വേറിട്ട അഭിനയ ശൈലി കൊണ്ട് കല്യാണി തന്റേതായ ഒരു മേൽവിലാസം നേടിക്കഴിഞ്ഞു. തെലുങ്ക് സിനിമയിലൂടെയായാണ് കല്യാണി തുടക്കം കുറിച്ചത്. അച്ഛനും അമ്മയും സിനിമയിലുള്ളവരാണെങ്കിലും പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് കല്യാണി സിനിമ ലോകത്തേക്ക് എത്തിയത്.
ഇപ്പോഴിതാ തന്റെ കാര്യരുമായി ബന്ധപ്പെട്ട ഒരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് കല്യാണി. നടിയുടെ വാക്കുകൾ ഇങ്ങനെ, എന്റെ അടുത്ത തമിഴ് പ്രൊജക്റ്റില്‍ ഞാന്‍ എക്സൈറ്റഡാണ്. കുറച്ച് ദിവസമായി നിങ്ങള്‍ ഇതിനുള്ള കാത്തിരിപ്പിലാണെന്ന് എനിക്കറിയാം. എന്റെ ഹൃദയം മുഴുവനും സന്തോഷമാണ്. നിങ്ങള്‍ എല്ലാവരുടെയും അനുഗ്രഹം എനിക്കൊപ്പമുണ്ടാവണം. എന്റെ സ്വപ്നം ഈ ചിത്രത്തിലൂടെ യാഥാര്‍ത്ഥ്യമാവുമെന്നാണ് കരുതുന്നതെന്നായിരുന്നു കല്യാണി കുറിച്ചത്.

ഈ സിനിമക്ക് എന്താണ് ഇത്ര പ്രത്യേകത എന്നത് തന്നെയാണ് എന്നെയും ഏറെ ആകര്‍ഷിച്ചിരിക്കുന്നത്. ആരേയും ആകര്‍ഷിക്കുന്ന തിരക്കഥയാണ്. എനിക്ക് കിട്ടിയ വേഷം അഭിനയപ്രാധാന്യമുള്ളതാണ്. വലിയൊരു താരനിര ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. സംഗീത മാന്ത്രികന് എആര്‍ റഹ്മാന്റെ സാന്നിധ്യമാണ് മറ്റൊരു പ്രത്യേകത. ജീനി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജയം രവിയാണ് നായകന്. കൃതി ഷെട്ടി, വാമിക ഗബ്ബി, ദേവയാനി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നഡയിലുമായാണ് സിനിമ ഒരുക്കുന്നത്.
മകളുടെ ഈ സന്തോഷത്തിൽ അമ്മ ലിസിയും പങ്കുചേർന്നിട്ടുണ്ട്. അമ്മ തന്റെ ജീവിതത്തിൽ എന്നും ഒരു പ്രചോദനമാണ് എന്നാണ് കല്യാണി പറയുന്നത്. അമ്മ അഭിനയിച്ച സിനിമകളൊന്നും ഞങ്ങളങ്ങനെ കണ്ടിരിക്കാറില്ല. മിക്കതിലും അമ്മ മരിക്കുകയോ, അമ്മയെ ആരെങ്കിലും ഉപദ്രവിക്കുന്നതുമൊക്കെയാണ്. അതൊക്കെ ഹിറ്റായി മാറുകയും ചെയ്യും. അത് കാണുമ്പോള്‍ സങ്കടം തോന്നുന്നതിനാല്‍ ഞങ്ങള്‍ കാണാറില്ലെന്നായിരുന്നു അമ്മയുടെ സിനിമകളെക്കുറിച്ച് ചോദിച്ചപ്പോള്‍ കല്യാണി പറഞ്ഞത്. അതുപോലെ തന്നെ പ്രണവ് മോഹൻലാലുമായി പ്രണയത്തിലാണ് എന്ന വാർത്തയും വളരെ കൂളായിട്ടാണ് താര പുത്രി നേരിട്ടത്. തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ് എന്നാണ് താരം ഇതിനോട് പ്രതികരിച്ചത്. ഏതായാലും നടിയുടെ ഈ പുതിയ സന്തോഷത്തിന് ആശംസകൾ അറിയിച്ചും നിരവധി പേര് എത്തുന്നുണ്ട്.
Leave a Reply