ഇ,ന്റി,മേറ്റ് രംഗം മമ്മൂട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കും എന്ന തെറ്റിദ്ധാരണകൊണ്ട് മഴയെത്തും മുന്‍പെയിലെ ആ രംഗം ഒഴിവാക്കി ! കമൽ പറയുന്നു !

മമ്മൂട്ടി എന്ന നടന് നമ്മൾ ഓരോരുത്തരും ആരാധിക്കുന്ന അഭിനയ പ്രതിഭയാണ്, അദ്ദേഹത്ന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ഭീഷ്മപർവം അതിഗംഭീരമായി പ്രദർശനം തുടരുന്നു, പ്രായം എഴുപത് കഴിഞ്ഞിട്ടും അദ്ദേഹം ഇന്നും അദ്ദേഹം പഴയ ചുറുചുറുക്കോടെ ആവേശത്തോടെയാണ് ഓരോ സിനിമയെയും അണിയിച്ചൊരുക്കുന്നത്, ഇനി സിബിഐ 5 ആണ് അടുത്തതായി അണിയറയിൽ ഒരുങ്ങുന്നത്, കൂടാതെ പുഴു, നൻപകൽ അങ്ങനെ വീണ്ടും ഒരുപിടി ചിത്രങ്ങളുടെ തിരക്കിലാണ് അദ്ദേഹം.

ഇപ്പോഴിതാ തൊണ്ണൂറുകളിലെ  ചില കാഴ്ച്ചപ്പാടുകള്‍ മലയാള സിനിമയെ വല്ലാതെ ബാധിച്ചിരുന്നു എന്ന് തുറന്ന് പറയുകയാണ് സംവിധായകൻ കമൽ. അതിൽ പ്രധാനമായിരുന്നു നായിക നാഗന്മാരുടെ ഇന്റിമസി സീനുകൾ. കുടുംബ പ്രേക്ഷകര്‍ക്ക് ഇന്റിമസി സീനുകള്‍ പറ്റാത്തത് കൊണ്ട് പല സിനിമകളും ചെയ്യാതെ പോയിട്ടുണ്ടെന്നും പറയുകയാണ് കമൽ, അദ്ദേഹത്തിന്റെ വാക്കുകൾ, തൊണ്ണൂറുകളില്‍ ചെയ്ത മമ്മൂട്ടി ചിത്രം  മഴയെത്തും മുന്‍പെയില്‍ ഇത്തരം ചില  ഇന്റിമസി സീനുകള്‍ ഒഴിവാക്കാനായി പല വിട്ടുവീഴ്ചയും നടത്തിയിട്ടുണ്ട്. ചിത്രത്തില്‍ ആനിയുടെ കഥാപാത്രവും മമ്മൂട്ടിയുടെ  നന്ദന്‍ മാഷുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗം നിര്‍മ്മാതാവായ മാധവന്‍ നായരുടെയും മറ്റ് പലരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്.

ആ സീൻ  നായകനായ മമ്മൂട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍ക്കുമെന്നതും കൂടാതെ  അധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തെ അപ്രകാരം ചിത്രീകരിക്കുന്നതുമായിരുന്നു പ്രശ്‌നമായി ഏവരും  ചൂണ്ടികാണിച്ചത്. കൂടാതെ അന്ന്  ശ്രീനിവാസനും അങ്ങനെയൊരു രംഗം ചിത്രീകരിക്കുന്നതില്‍ നിന്നും പിന്മാറിയിരുന്നു. അതുമാത്രമല്ല മറ്റൊരു മമ്മൂട്ടി ചിത്രമായ അഴകിയ രാവണിൽ ബിജു മേനോന്റെയും ഭാനുപ്രിയയുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള ശാരീരിക ബന്ധത്തിന്റെ റിസ്‌ക് താന്‍ ഏറ്റെടുക്കാമെന്ന് പറഞ്ഞത് കൊണ്ടാണ്, സിനിമയില്‍ അങ്ങനെയൊരു രംഗം ഷൂട്ട് ചെയ്യാന്‍ സാധിച്ചത് എന്നും അദ്ദേഹം പറയുന്നു.

ചിത്രത്തിൽ  മറ്റൊരാളുടെ ജീവിച്ച പെണ്ണിനെ ഏറ്റെടുക്കുന്നത് നായകനായ  ശങ്കര്‍ദാസിന്റെ വലിയ  മഹത്വമായി ഉദ്ഘോഷിക്കുന്ന തരത്തിലാണ് ആ  ചിത്രം  ചെയ്യേണ്ടി  വന്നത്. അങ്ങനെയുള്ള പല പ്രശ്‌നങ്ങളും ആ കാലഘട്ടത്തില്‍ നേരിടേണ്ടി വന്നിട്ടുണ്ട്.  ‘മഴയെത്തും മുമ്പേ ’ ഹിറ്റ് ആയത് നായികയുടെ പരിശുദ്ധി വിഷയമായത് കൊണ്ടാണ്, എന്നാൽ  അഴകിയ രാവണന്‍ അത്ര ഹിറ്റ് ആവാതെ പോയതും ഇതേ പരിശുദ്ധി കാരണമായിരുന്നു എന്നും കമല്‍ പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *