
‘തൃശ്ശൂർക്കാരി കാർത്തിക എന്ന ഭാവന’ ! ‘ദുരന്തങ്ങളെ അതിജീവിച്ച ധീര വനിത’ !! നടി ഭാവനയുടെ ജീവിതത്തിലൂടെയൊരു യാത്ര !!!
ഭാവന എന്ന അഭിനേത്രിക്ക് നമ്മൾ മലയാളികളുടെ മനസ്സിൽ എന്നുമൊരു പ്രതേക സ്ഥാനമുണ്ട്, നമ്മുടെ വീട്ടിലെ ഒരാൾ എന്ന തോന്നലാണ് നമുക്ക് ഭാവനയോട് തോന്നാറുള്ളത്, കാർത്തിക എന്നാണ് താരത്തിന്റെ യഥാർഥ പേര്, സിനിമക്ക് വേണ്ടിയാണ് അത് ഭാവന ആക്കിമാറ്റിയത്, 1986 ജൂൺ 6 ന് തൃശ്ശൂരിൽ ജനിച്ച താരം അവിടെ തന്നെയാണ് തന്റെ പഠനവും പൂർത്തിയാക്കിയത്, 2002 ൽ പുറത്തിറങ്ങിയ കമൽ ചിത്രം ‘നമ്മൾ’ ആണ് ഭാവനയുടെ ആദ്യ ചിത്രം..
അതിൽ ഒരു കോളനിയിലെ പെണ്കുട്ടിയായിട്ടാണ് താരം എത്തിയിരുന്നത്, അതെ വർഷം തന്നെയാണ് തിളക്കം, ക്രോണിക്ക് ബാച്ചിലർ, സി ഐ ഡി മൂസ എന്നിവ ചെയ്തിരുന്നത്, അവയെല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു, മലയാളത്തിന് പുറമെ തമിഴിലും, തെലുങ്കിലും കന്നടയിലും താരം അഭിനയിച്ചിരുന്നു, മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ നായകന്മാർക്കൊപ്പവും താരം അഭിനയിച്ചിരുന്നു…
ദിലീപും ഭാവനയും ഒരു സമയത്ത് മലയാളത്തിലെ വിജയ ജോഡികൾ ആയിരുന്നു, അവർ ഒരുമിച്ചെത്തിയ മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റുകൾ ആയിരുന്നു, കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതർ ആയത്… കന്നടയിൽ 2012 ൽ പുറത്തിറങ്ങിയ പി.സി. ശേഖര്‍ സംവിധാനം ചെയ്ത റോമിയോ എന്ന ചിത്രത്തിൽ നായിക ഭാവന ആയിരുന്നു…

ആ ചിത്രത്തിന്റെ നിർമാതാവ് നവീൻ ആയിരുന്നു, അവിടെ നിന്നും തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു, 9 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇവർ ഒന്നായത്, താരത്തിന്റെ വിവാഹം അന്ന് സോഷ്യൽ മീഡിയിൽ വലിയ വാർത്തയായിരുന്നു, രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും നേടിയിട്ടുള്ള നടിയാണ് ഭാവന. ദൈവ നാമത്തിൽ എന്ന ചിത്രത്തിന് രണ്ടാമത്തെ മികച്ച സ്വാഭാവ നടിക്കുള്ള പുരസ്കാരവും നമ്മൾ എന്ന ചിത്രത്തിന് സ്‌പെഷൽ ജൂറി പുരസ്കാരവുമാണ് താരത്തിന് ലഭിച്ചത്…
സോഷ്യൽ മീഡിയിൽ വളരെ സജീവമാണ് ഭാവന തന്റെ എല്ലാ വിശേഷങ്ങളും കൊച്ചു കൊച് സന്തോഷങ്ങളും താരം ആരധകർക്കായി പങ്കുവെക്കാറുണ്ട്, ഭർത്താവിനൊപ്പം ഇപ്പോൾ ബാഗ്‌ളൂരിലാണ് ഭാവന താമസിക്കുന്നത്.. അച്ഛന്റെ പേര് ബാലചന്ദ്ര മേനോൻ എന്നാണ് ‘അമ്മ പുഷ്പ, മൂത്ത ഒരു സഹോദരൻ ഉണ്ട് പേര് ജയദേവന്‍. സ്കൂൾ വിദ്യാഭ്യാസം മാത്രമാണ് താരത്തിനുള്ളത്, തന്റെ പതിനഞ്ചാമത്തെ വയസിയിലാണ് താരം അഭിനയം തുടങ്ങിയത്,
ആദ്യ ചിത്രത്തിന് ശേഷം കൈനിറയെ ചിത്രങ്ങളായിതുരന് ഭാവനക്ക് ലഭിച്ചത് അതുകൊണ്ടുതന്നെ പഠനത്തിൽ ശ്രദ്ധിക്കാൻ താരത്തിന് സാധിച്ചില്ല എന്നതാണ് വാസ്തവം, ഇപ്പോൾ വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ല യെങ്കിലും കന്നടയിൽ താരം സിനിമകൾ ചെയ്യുന്നുണ്ട്, കന്നഡയിലെ ഇൻസ്‌പെക്ടർ വിക്രം എന്ന ചിത്രം വലിയ വിജയമായിരുന്നു, അത് മലയത്തിലേക്ക് മൊഴിമാറ്റി എത്തിയിരുന്നു… മലയാളത്തിൽ പുതിയതായി ചിത്രങ്ങൾ ഒന്നും താരം ഏറ്റെടുത്തിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ….
Leave a Reply