കഴിവ് ഉള്ളവർക്കേ അങ്ങനെ കയ്യിൽ നിന്നും ഇട്ടു ചെയ്യാൻ കഴിയുകയുള്ളു ! ജഗതി മാത്രമല്ല പപ്പുച്ചേട്ടൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ ഇവരൊക്കെ കയ്യിൽ നിന്ന് ഇട്ടു പറയുന്ന താരങ്ങളായിരുന്നു…

കഴിഞ്ഞ ദിവസം ജഗതിയുടെ അഭിനയ ശൈയിലെ വിമർശിച്ച് നടൻ ലാൽ നടത്തിയ ഒരു പരാമർശം ഇപ്പോൾ വലിയ വിവാദങ്ങൾക്ക് കാരണമാകുകയാണ്, ജഗതി  ഷോട്ട് എടുക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ചില ഡയലോ​ഗ് പറയും, ചില ആക്ഷൻ മൂവ്മെന്റസ് ഇടും എന്ന്. അത് ഒട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്തതാണ്. അങ്ങനെ ചെയ്യാനേ പാടില്ല. ചെയ്താൽ പറഞ്ഞിട്ട് ചെയ്യണമായിരുന്നു എന്ന് സംവിധായകൻ നിർബന്ധമായും പറയണം. അല്ലെങ്കിൽ നന്നായിരുന്നെന്ന് പറയുകയോ വേണ്ട എന്ന് പറഞ്ഞ് മാറ്റുകയോ ചെയ്യണം. അതൊരു കഴിവായും മിടുക്കായും വെക്കുന്നത് ഒട്ടും ശരിയായ കാര്യമല്ല. ഏത് വലിയ നടനാണെങ്കിലും എന്നാണ് ലാൽ പറഞ്ഞത്.

എന്നാൽ ഇപ്പോഴിതാ സംവിധായകരായ കമൽ, ബ്ലെസി, കെ മധു എന്നിങ്ങനെ നിരവധി സംവിധായകർ ലാലിൻറെ പരാമർശം ദുഃഖകരമെന്ന് പറയുകയാണ്. കമൽ പറയുന്നതിങ്ങനെ, കഴിവുളള അഭിനേതാക്കൾ ചിലപ്പോൾ അവരുടെ ഭാവനക്ക് അനുസരിച്ച് ചില രംഗങ്ങൾ ചെയ്യാറുണ്ട്. ജഗതി എന്റെ സിനിമകളിലും അങ്ങനെ ചെയ്തിട്ടുണ്ട്, എന്റെ അനുഭവത്തിൽ അതെല്ലാം തിയ്യറ്ററിൽ ഓളം ഉണ്ടാക്കിയ രംഗങ്ങൾ ആയിരുന്നു എന്നതാണ്., നമ്മൾ എഴുതിവയ്ക്കുന്ന രീതിയിലായിരിക്കില്ല ഒരു ആർട്ടിസ്റ്റ് ഒരു ഹ്യൂമർ രംഗം കൺസീവ് ചെയ്യുന്നത്. ഹ്യൂമർ സെൻസ് ഉള്ള ആർട്ടിസ്റ്റിന് നമ്മൾ ആഗ്രഹിക്കുന്നതിനും മുകളിൽ കോൺട്രിബ്യൂഷൻ ചെയ്യാൻ കഴിയും. അപ്പോൾ അത് സിനിമയെ പോസിറ്റീവ് ആയി സഹായിക്കും. ജഗതി മാത്രമല്ല ഇന്നസെന്റ്, പപ്പുച്ചേട്ടൻ ടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ ഇവരൊക്കെ കയ്യിൽ നിന്ന് ഇട്ടു പറയുന്ന താരങ്ങളായിരുന്നു. അത് കഥയ്ക്കും കഥാപാത്രത്തിന്റെ സ്വഭാവത്തിനും ഇണങ്ങുന്നതാണെങ്കിൽ അത് നമ്മൾ വേണ്ടെന്ന് പറയാറില്ല.

എന്നാൽ അതേസമയം ചില രംഗങ്ങൾ ഞാൻ കട്ട് പറഞ്ഞ് അത് അങ്ങനെ വേണ്ട എന്നും പറഞ്ഞിട്ടുണ്ട്, കാരണം ഷോട്ട് എടുക്കുന്ന സമയത്ത് കൂടെ നിൽക്കുന്ന സഹതാരത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലാകും. അതുപോലെ ബ്ലെസ്സിയും തന്റെ സിനിമകളിൽ ജഗതിയുടെ അഭിനയത്തെ പുകഴ്ത്തി പറയുന്നുണ്ട്, എന്നാൽ അതേസമയം സംവിധായകൻ കെ മധു പറഞ്ഞത് ജഗതിയെ കുറിച്ചുള്ള പരാമർശം ഏറെ ദുഖകരം എന്നാണ്.

ജഗതി എന്തെങ്കിലും കയ്യിൽനിന്നിട്ട് ചെയ്യുന്നത് സിനിമയുടെ ഗുണത്തിനു വേണ്ടിയിട്ടാണ്. അത് മറ്റൊരു മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. അദ്ദേഹത്തെ കുറിച്ച് ഒരു സഹ താരം പോലും ഇതിന്റെ പേരിൽ ഒരു പരാതിയും  പറഞ്ഞിട്ടില്ല.  കൂടെ അഭിനയിക്കുന്നവരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ എന്റെ സിനിമകളിൽ ജഗതി ഇതുവരെ ഒന്നും ചെയ്തിട്ടില്ല, അതുറപ്പാണ്. എന്റെ അനുഭവ മാത്രമേ എനിക്ക് പറയാൻ പറ്റുകയുള്ളൂ. ഷോട്ട് എടുക്കുന്നതിനു മുന്നേ എന്തെങ്കിലും കൂടുതൽ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ജഗതി എന്റെ അടുത്ത് വന്നു പറയും, ‘മധു ഇങ്ങനെയാണ് ചെയ്യാൻ പോകുന്നത്… കൂടെ ഉള്ളവരോട് ഒന്ന് പറഞ്ഞേക്കണം’! അല്ലാതെ പുള്ളി അവരോട് പറയില്ല എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *