‘ഒരു വലിയ വീട്ടിൽ ഇന്നും ഒറ്റപ്പെട്ട ജീവിതം’ ! മരിച്ചുപോയ അമ്മയുടെ ആത്മാവുമായി സംസാരം ! നടി കനകയുടെ ഇപ്പോഴത്തെ ജീവിതം !!

തമിഴ് സിനിമയിൽകൂടെയാണ് അരങ്ങേറ്റം, കരകാട്ടകാരൻ ആയിരുന്നു ആദ്യ ചിത്രം, അതിൽ നിരവധി  അവാർഡുകൾ നേടിയിരുന്നു, അതിനു ശേഷം നിരവധി ചിത്രങ്ങൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ മലയാളത്തിൽനിന്നും അവസരം തേടിയെത്തുന്നു അങ്ങനെ മലയാളത്തിലെ എവർ ഗ്രീൻ മൂവി ഗോഡ്‌ഫാദർ എന്ന മുകേഷ് ചിത്രത്തിൽ കൂടി മലയാള മനസ്സ് കീഴടക്കിയ അഭിനേത്രിയാണ് കനക, അവരുടെ യഥാർഥ പേര് ലക്ഷ്മി പ്രിയ എന്നാണ്..  ചെയ്ത സിനിമകൾ എല്ലാം ഹിറ്റായിരുന്നു. മലയാളത്തിനും തമിഴിനും പുറമെ അവർ തെലുങ്കിലും അഭിനയിച്ചിരുന്നു, മലയാളത്തിൽ ചെയ്ത എല്ലാ ചിത്രങ്ങളും വലിയ ഹിറ്റായിരുന്നു. വസൂധ, ഏഴര പൊന്നാന, വിയറ്റ്നാം കോളനി, കുസൃതി കാറ്റ്, മന്നാഡിയാർ പെണ്ണിന് ചെക്കോട്ട ചെക്കൻ, പിൻഗാമി തുടങ്ങിയവ ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന ചിത്രങ്ങളാണ്…

താരം അവസമായി അഭിനയിച്ചതും മലയാളത്തിലെ ഈ മഴ തേൻ മഴ, നാരസിംഹം തുടങ്ങിയ ചിത്രങ്ങൾ ആയിരുന്നു… ഇപ്പോൾ സിനിമയുമായോ പുറംലോകമായോ യാധൊരു ബന്ധവും അവർക്കില്ല എന്നതാണ് വാസ്തവം, ഒരു നിഗൂഢത നിറഞ്ഞ ജീവിതം എന്ന് പറയുന്നതാവും ഉചിതം.. തന്റെ സിനിയിൽ കൂടി അമ്മ അനാവിഷമായി  ഇടപെടാൻ തുടങ്ങിയതോടെയാണ് അവർ സിനിമ ഉപേക്ഷിച്ചത്. അമ്മയായിരുന്നു തുടക്കം മുതൽ കനകയുടെ കൂടെ എല്ലാ കാര്യങ്ങള്കും ഉണ്ടായിരുന്നത്.. പിന്നെ മറ്റൊരു പ്രധാന കാര്യം താൻ വിവാഹിതയായെന്നും എന്നാൽ വിവാഹ ശേഷം പതിനഞ്ചു ദിവസം കഴിഞ്ഞ് തന്റെ ഭർത്താവിനെ താൻ കണ്ടിട്ടില്ലെന്നും നടി ഈ അടുത്തിടെ വെളിപ്പെടിത്തിയിരുന്നു….

എന്നാൽ ഈ വിവാഹത്തെ കുറിച്ച് മറ്റാർക്കും അറിയില്ല എന്നതാണ് മറ്റൊരു കാര്യം, വിവാഹം നടന്നതിന്റെ യാതൊരു തെളിവും ലഭിച്ചിട്ടുമില്ല പക്ഷെ കനക ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നു താൻ വിവാഹം കഴിച്ചിരുന്നു ‘കാലിഫോര്‍ണിയയിലെ മെക്കാനിക്കല്‍ എന്‍ജീനിയറായ മുത്തുകുമാറുമായുള്ള തന്റെ  സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു അത്  2007 ല്‍ വിവാഹത്തിൽ എത്തിയെന്നും എന്നാൽ പതിനഞ്ച് ദിവസം കഴിഞ്ഞ് അദ്ദേഹത്തെ കാണാൻ ഇല്ലന്നും ഇപ്പോഴും എവിടെയാണെന്ന് ഒരറിവും ഇല്ലന്നും കൂടാതെ തന്റെ അച്ഛൻ തന്റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നുണ്ട് എന്നും അദ്ദേഹമായിരിക്കും തന്റെ ഭർത്താവിനെ തട്ടിക്കൊണ്ടുപോയതെന്നും കനക പറയുന്നു…

എന്നാൽ താരത്തിന്റെ അച്ഛൻ ഇതെല്ലം നിഷേധിക്കുകയാണ് ഉണ്ടായത്, മാത്രവുമല്ല കനകക്ക് മാനസികമായി കുറച്ച് പ്രേഷങ്ങൾ ഉണ്ടെന്നും അതുകൊണ്ടാണ് ഇങ്ങനെ ഇല്ലാത്ത ഓരോന്ന് വിളിച്ചുപറയുന്നതെന്നും, അവൾക്ക് അവളുടെ സ്വത്തുക്കൾ ആരെങ്കിലും തട്ടിയെടുക്കുമോ എന്നുള്ള പേടികൊണ്ടാണ് മാനസികാമയി തകർന്നുപോയതും പിന്നെ അവൾ മയക്കുമരുന്നുകൾ ഉപയോഗിക്കാറുണ്ട് എന്നും കനകയുടെ  അച്ഛൻ പറയുന്നു… ഏതായാലും ഇപ്പോഴും താരം തന്റെ ഒരു പഴയ ബംഗ്ലാവിൽ ഒറ്റക്കാണ് താമസം.. അമ്മയുടെ മരണ ശേഷമാണ് അവർ ഒറ്റക്കുള്ള താമസം തുടങ്ങിയത്… മറ്റൊരു കാര്യം തന്റെ അമ്മയുടെ  ആത്മാവ് ഇപ്പോഴും ഇവിടെ ഉണ്ടെന്നും താൻ അതുമായി സംസാരിക്കാരുടെന്നും കനക പറയുന്നു…..

Articles You May Like

One response to “‘ഒരു വലിയ വീട്ടിൽ ഇന്നും ഒറ്റപ്പെട്ട ജീവിതം’ ! മരിച്ചുപോയ അമ്മയുടെ ആത്മാവുമായി സംസാരം ! നടി കനകയുടെ ഇപ്പോഴത്തെ ജീവിതം !!”

  1. M I Mohan says:

    Vietnam Colony, God Father, tremendous entertainment. So sorry about her present condition.

Leave a Reply

Your email address will not be published. Required fields are marked *