
കനകയുടെ പ്രശ്നങ്ങൾ എല്ലാം അവസാനിച്ചു, അവൾ ഇപ്പോൾ സന്തോഷവതിയാണ് ! വർഷങ്ങൾക്ക് ശേഷം ക്യാമറക്ക് മുന്നിൽ നടി കനക !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകം അടക്കിവാണ താര റാണി ആയിരുന്നു കനക. എന്നാൽ ഒരു സിനിമയെ വെല്ലുന്ന വ്യക്തി ജീവിതമായിരുന്നു അവരുടേത്. കനകക്ക് എല്ലാം അമ്മ ആയിരുന്നു, ആ അമ്മയുടെ മ,ര,ണ ശേഷം കനക ഏകാന്ത ജീവിതമായിരുന്നു നയിച്ചിരുന്നത്. ശേഷം അവർ സിനിമ ലോകം ഉപേക്ഷിക്കുകയും പുറം ലോകവുമായി അകന്നു കഴിയുകയുമായിരുന്നു. കനകയും അവരുടെ അമ്മ ദേവികയായും അടുപ്പമുണ്ടായിരുന്ന നടി കുട്ടി പത്മിനി എന്ന അഭിനേത്രി ഇതിന് മുമ്പ് താൻ കണ്ണകിയെ പോയി കാണുമെന്നും സംസാരിക്കുമെന്നും പറഞ്ഞിരുന്നു.
ഇപ്പോഴിതാ അവർ പറഞ്ഞതുപോലെ കനകയേ പോയി കാണുകയും വിശേഷം പങ്കുവെക്കുകയും ചെയ്തിരിക്കുകയാണ്, സ്വന്തമായി യുട്യൂബ് ചാനലുള്ള കുട്ടി പത്മിനിയോട് ഏറെ നാളുകളായി ഇവരുടെ യൂട്യൂബ് സബ് സ്ക്രെെബേഴ്സ് ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യം പരിഗണിച്ചാണ് കുട്ടി പത്മിനി കനകയുടെ അടുത്തെത്തിയത്. നടിയെ കണ്ടെത്തിയതിനെക്കുറിച്ച് കുട്ടി പത്മിനി സംസാരിക്കുന്നുണ്ട്. പഴയ ഓർമ വെച്ചാണ് കനകയുടെ വീട് കണ്ടെത്തിയത്. വീട് ഉള്ളിലും പുറമെയും പൂട്ടിയിട്ടുണ്ട്. ഉള്ളിൽ വെളിച്ചമുണ്ട്. അയൽപ്പക്കത്തുള്ള ആരോട് ചോദിച്ചാലും അവർ എപ്പോൾ വരുമെന്നും പോകുമെന്നും അറിയില്ലെന്നാണ് പറഞ്ഞത്. വിഷമിച്ചിരിക്കവെ ഒരു ഓട്ടോ വന്നു. ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങി നോക്കിയപ്പോൾ കനകയാണ്. ഓടിപ്പോയി സംസാരിച്ചു.

ഞാൻ അവളോട് പറഞ്ഞു, നിനക്ക് ഓർമ്മയുണ്ടോ എന്നറിയില്ല, ഞാൻ കുട്ടി പത്മിനി ആന്റിയാണെന്ന് പറഞ്ഞപ്പോൾ അവൾ അത് തിരുത്തി, നിങ്ങൾ ആന്റിയല്ല അക്കയാണ്, എന്റെ അമ്മയുടെ വയസൊന്നും ഇല്ലല്ലോ എന്ന് കനക. എങ്ങനെ നിങ്ങളെ മറക്കുമെന്ന് ചോദിച്ച് അവൾ റോഡിൽ വെച്ച് തന്നെ സംസാരിച്ച് തുടങ്ങി. പുറത്ത് ഏതെങ്കിലും കോഫി ഷോപ്പിൽ പോയാലോ എന്ന് പറഞ്ഞ് ഞങ്ങൾ എന്റെ കാറിൽ കയറി. വണ്ടി റിപ്പയറിലാണ്. അതുകൊണ്ടാണ് ഓട്ടോയിൽ പോയതെന്ന് പറഞ്ഞു. അങ്ങനെ അടുത്തുള്ള കോഫി ഷോപ്പിൽ പോയി ഞങ്ങൾ സംസാരിച്ചു.
എനിക്ക് ഒരുപാട് സന്തോഷം തോന്നി, അവൾക്ക് ഇഷ്ടമുള്ള കേക്കെല്ലാം വാങ്ങി. അവൾ പേ ചെയ്യാം എന്ന് പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. വളരെ സ്നേഹത്തോടെയാണ് സംസാരിച്ചത്. ഈ പഴയ വീടെല്ലാം കൊടുത്ത് നല്ല പെന്റ്ഹൗസ് വാങ്ങി, പഴയ കാറൊക്കെ കൊടുത്ത് പുതിയത് വാങ്ങി നീ ഒരു റാണിയെ പോലെ കഴിയണം എന്ന് ഞാൻ പറഞ്ഞു. അക്ക, ഇപ്പോൾ അച്ഛനുമായി സമരസത്തിലായി, ഇനി കോടതി പ്രശ്നങ്ങളൊന്നുമില്ലെന്ന് കനക മറുപടി നൽകി. അതുകേട്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി, അവൾ വളരെ സന്തോഷവതിയാണ്, ഒരുപാട് പേര് അവളെ കബളിപ്പിക്കാൻ നോക്കിയത് കൊണ്ടാണ് അവൾ ആരെയും വിശ്വസിക്കാത്തത്. ഇനി അവൾ പഴയത് പോലെ ആകുമെന്നും കുട്ടി പദ്മിനി പറയുന്നു.
Leave a Reply