വയസ് 50 ആയി ! ഞാൻ പഴഞ്ചനായി ! എല്ലാം പഠിച്ച് തിരിച്ച് വരാനും എല്ലാവരോടും സൗഹൃദം കൂടാനും ആഗ്രഹിക്കുന്നു ! കനകയുടെ വീഡിയോ വൈറലാകുന്നു !

മലയാളികൾ ഒരിക്കലും മറക്കാത്ത അഭിനേത്രിമാരിൽ ഒരാളാണ് നടി കനക. തെന്നിന്ത്യൻ സിനിമകളിൽ ഒരു സമയത്ത് തിളങ്ങി നിന്ന കനക മലയാളത്തിൽ സൂപ്പർ സ്റ്റാറുകളുടെ നായികയായി ഒരു പിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി, കുസൃതി കുറിപ്പ് തുടങ്ങി നിരവധി ചിത്രങ്ങൾ. പഴയ കാല നടി ദേവികയുടെ മകളായ കനകയുടെ ജീവിതം ഏറെ ദുരൂഹതകൾ നിറഞ്ഞതായിരുന്നു, അവർ ജീവിച്ചിരിക്കെ, ഈ ലോകത്തോട് വിടപറഞ്ഞു എന്ന വർത്തകകൾ, മാനസികമായി നടി തകർന്ന് പോയെന്നും, മറ്റു പല ദുശീലങ്ങൾക്ക് അടിമയാണെന്നും അങ്ങനെ ഒരുപാട് വാർത്തകൾ.

ശേഷം അതിന്റെ മറ നീക്കി ഒരിക്കൽ അവർ  പുറത്തുവരുകയും താൻ അനുഭവിച്ചതൊക്കെ ലോകത്തോട് വിളിച്ചു പറയുകയും ചെയ്തിരുന്നു, വർഷങ്ങളായി ഒരു വലിയ വീട്ടിൽ ഏകാന്ത ജീവിതമായിരുന്നു അവരുടേത്, തന്റെ അമ്മയുടെ വിയോഗം കനകയേ ആകെ തളർത്തിയിരുന്നു. ഇപ്പോൾ ഏകാന്ത ജീവിതം അവസാനിപ്പിച്ച് വീണ്ടും സിനിമയിലേക്ക് മടങ്ങി വരണം എന്ന് പറഞ്ഞുകൊണ്ട് നടി പങ്കുവെച്ച ഒരു പതിയ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്, നടിയുടെ വാക്കുകൾ ഇങ്ങനെ..

ഞാൻ അഭിനയിക്കാൻ തുടങ്ങിയിട്ട് 30, 32 വർഷത്തിലേറെയായി. ഞാനും എന്നെ സംബന്ധിക്കുന്നതെല്ലാം പഴയതായിക്കഴിഞ്ഞു, എനിക്കിപ്പോൾ 50 വയസായി. ഞാൻ എല്ലാം പുതിയതായി പഠിക്കേണ്ടിയിരിക്കുന്നു മേക്കപ്പ്, ഹെയർസ്റ്റൈൽ, ഡ്രസിങ്, ചെരുപ്പ്, ആഭരണങ്ങൾ, സംസാരിക്കുന്നത്, ചിരിക്കുന്നത്, നടക്കുന്നത് എല്ലാം ഇപ്പോൾ വളരെ വ്യത്യാസമായി. ഞാൻ പണ്ട് ചെയ്തിരുന്നതുപോലെ ഇപ്പോൾ ചെയ്താൽ ഞാൻ പഴഞ്ചനായിപ്പോയി എന്ന് എല്ലാവരും പറയും. ഒരു പത്തുവർഷത്തിനുള്ളിൽ സംഭവിച്ചത് മാത്രമേ പുതിയത് എന്ന് പറയാൻ കഴിയൂ. ഞാൻ പഴഞ്ചനായി. ഞാൻ ഇതിനിടയിൽ പല വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് കൊണ്ട് അഭിനയിച്ചിരുന്നില്ല. അതുകൊണ്ട് ഞാനിനി എല്ലാ വീണ്ടും ആദ്യം മുതൽ പഠിക്കണം.

ചെറുപ്പത്തിൽ പഠിക്കുന്നത് പോലെ, പ്രായമായിക്കഴിഞ്ഞു പഠിക്കാൻ അത്ര എളുപ്പമല്ല. എങ്കിലും മനസിൽ അതിയായ ആഗ്രഹവും താത്പര്യവും ഉള്ളതിനാൽ വേ​ഗം പഠിക്കാൻ ശ്രമിക്കും, എത്ര കഷ്ടപ്പെട്ടായാലും പഠിച്ചെടുക്കും. ഇനി അഥവാ ഞാൻ ഒന്നും പഠിച്ചില്ലെങ്കിലും എന്തുകൊണ്ട് പഠിച്ചില്ല എന്ന് എന്നോട് ആരും ചോദിക്കില്ല. ഒരുപക്ഷെ ചിലപ്പോൾ ഈ വയസ്സായ കാലത്താണോ ഈ ആ​ഗ്രഹമൊക്കെ വന്നതെന്ന് ചോദിക്കുമായിരിക്കും. നോക്കാം.. എല്ലാവരോടും ഒപ്പം ഒരു സുഹൃത്തായി ഇരിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു. നിങ്ങളുടെ കൂടെ കൊഞ്ചി കളിക്കുന്ന, ഉപദേശിക്കുന്ന ഒരു സുഹൃത്തായി ഇരിക്കാൻ എനിക്ക് ആ​ഗ്രഹവും സന്തോഷവും ഉണ്ട്. ഞാൻ ഓരോന്ന് പഠിച്ച് ചെയ്യുമ്പോൾ അതിനുള്ള വിമർശനവും എന്നെ അറിയിക്കണം. ഞാൻ വീണ്ടും നന്നായി ചെയ്യാൻ ശ്രമിക്കുമെന്നും കനക വീഡിയോയിൽ പറയുന്നു

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *