
തന്റെ സിനിമ കാണാൻ കുടുംബത്തോടെ എല്ലാവരും വരണമെന്ന് അപേക്ഷിച്ച കങ്കണയെ പരിഹസിച്ച് പ്രകാശ് രാജ് ! കങ്കണയുടെ പുതിയ ചിത്രം തേജസ് കാണാൻ ആളില്ല !
വിവാദങ്ങളുടെ ഇഷ്ട താരമാണ് കങ്കണ റണാവത്ത്. ബിജെപി പാർട്ടിയെയും നരേന്ദ്രമോദിയെയും അനുകൂലിച്ച് സംസാരിക്കാറില്ല കങ്കണ എപ്പോഴും വിവാദങ്ങൾക്ക് കാരണക്കാരി ആകാറുണ്ട്. എന്നാൽ കരിയറിൽ കഴിഞ്ഞ കുറച്ച് നാളുകളായി അവർ വളരെ വലിയ പരാജയമാണ് നേരിടുന്നത്. അടുത്തിടെ പുറത്തിറങ്ങിയ കങ്കണയുടെ മിക്ക സിനിമകളും പരാജയമായിരുന്നു. തമിഴ് ചിത്രം ‘ചന്ദ്രമുഖി 2’, ‘ധാക്കഡ്’, ‘തലൈവി’ തുടങ്ങിയ ചിത്രങ്ങള്‍ തിയേറ്ററില്‍ ഫ്ലോപ്പ് ആയിരുന്നു. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ ‘തേജസ്’ കാണാൻ തിയറ്ററിൽ ആളില്ല എന്ന വിഷമം പങ്കുവെക്കുകയാണ് താര റാണി.
വമ്പൻ ഹൈപ്പോടെ വലിയ ബജറ്റില്‍ നിര്‍മ്മിച്ച കങ്കണയുടെ ‘തേജസ്’ വന്‍ പരാജയമായിരിക്കുകയാണ്. ഒക്ടോബര്‍ 27ന് റിലീസ് ചെയ്ത ചിത്രം 60 കോടി രൂപ ബജറ്റിലാണ് നിര്‍മ്മിച്ചത്. സര്‍വേഷ് മേവാര രചനയും സംവിധാനവും നിര്‍വഹിച്ച തേജസ് ചിത്രത്തില്‍ തേജസ് ഗില്‍ എന്ന ഫൈറ്റര്‍ പൈലറ്റിന്റെ വേഷത്തിലാണ് കങ്കണ എത്തിയത്. എന്നാല്‍ ഓപ്പണിംഗ് ദിനത്തില്‍ ഒരു കോടി മാത്രം കളക്ഷന്‍ നേടിയ ചിത്രത്തിന് ഇതുവരെ 5 കോടി പോലും നേടാനായിട്ടില്ല. ഇതോടെ സിനിമ കാണാനായി പ്രേക്ഷകരെ തിയേറ്ററിലേക്ക് ക്ഷണിച്ചിരിക്കുകയാണ് കങ്കണ. സമൂഹ മാധ്യമം വഴി ഒരു അപേക്ഷപോലെയാണ് കങ്കണ സംസാരിക്കുന്നത്.

എന്നാൽ താര റാണിയുടെ ഈ അഭ്യര്‍ത്ഥന ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളുകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. കുടുംബത്തോടൊപ്പം വന്ന സിനിമ കണ്ടില്ലെങ്കില്‍ തിയേറ്ററുകള്‍ നഷ്ടത്തിലാകും എന്നാണ് കങ്കണ പറയുന്നത്. എന്നാൽ ഈ വീഡിയോയെ പരിഹസിച്ചുകൊണ്ട് നടൻ പ്രകാശ് രാജ് രംഗത്ത് യെത്തിയതായാണ് ഇപ്പോൾ വലിയ ശ്രദ്ധ നേടുന്നത്. നടിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത് ഇങ്ങനെ, ”ഇന്ത്യയ്ക്ക് 2014ല്‍ സ്വാതന്ത്ര്യം ലഭിച്ചതല്ലേയുള്ളൂ. ഒന്നു കാത്തിരിക്കൂ. പതുക്കെ കയറിവരും” എന്നായിരുന്നു പ്രകാശ് രാജ് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചത്. 2014ല്‍ മോദിജി അധികാരത്തിൽ വന്നതിന് ശേഷമാണ് ഇന്ത്യയ്ക്ക് യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചതെന്ന കങ്കണയുടെ പഴയ വാക്കുകള്‍ കടമെടുത്തായിരുന്നു പ്രകാശ് രാജിന്റെ പരിഹാസം.
അതുപോലെ കഴിഞ്ഞ ന്യൂദില്ലിയിലെ ലവ് കുശ് രാംലീലയിൽ രാവൺ ദഹൻ ചടങ്ങിനിടെ അമ്പെയ്യുന്നതില്‍ പരാജയപ്പെട്ടതിനെ തടുർന്നും കങ്കണ ഏറെ പരിഹാസം നേരിട്ടിരുന്നു. നവരാത്രിയോട് അനുബന്ധിച്ച് നടത്തുന്ന ഈ ചടങ്ങില്‍ രാവൺ ദഹൻ നിര്‍വഹിക്കുന്ന ആദ്യ വനിതയായിരുന്നു കങ്കണ. മ്പ് എയ്ക്കാൻ കങ്കണ മൂന്ന് തവണ ശ്രമിച്ചെങ്കിലും മൂന്ന് തവണയും പരാജയപ്പെടുകയായിരുന്നു. രാജയപ്പെട്ട കങ്കണ ജയ് ശ്രീറാം എന്ന് വിളിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു.
Leave a Reply